പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരന്തരം വിമർശിക്കാറുള്ള നടൻ പ്രകാശ് രാജിനെതിരെ ഇ ഡി സമൻസ് അയച്ചു ! വ്യാജ സ്വർണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് !

ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടനാണ് പ്രകാശ് രാജ്. മലയാളികൾക്ക് വളരെ സുപരിചിതനായ അദ്ദേഹം ഒരു നടൻ എന്നതിനപ്പുറം സാമൂഹ്യ വിഷയങ്ങളിൽ തന്റെ തുറന്ന അഭിപ്രായങ്ങൾ രേഖപെടുത്താറുള്ള ആളാണ്, അദ്ദേഹം ബിജെപി പാർട്ടിയെയും നരേന്ദ്ര മോദിയെയും പരിഹസിച്ചു പങ്കുവെച്ചിട്ടുള്ള  പല പോസ്റ്റുകളും വിവാദമായിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രകാശ് രാജിനെതിരെ ഇ ഡി സമൻസ് അയച്ചിരിക്കുകയാണ്. 100 കോടി രൂപയുടെ പോൺസി സ്കീം കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് സമൻസ് ലഭിച്ചിരിക്കുന്നത്.

തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പങ്കാളിത്ത സ്ഥാപനമായ പ്രണവ് ജ്വല്ലേഴ്‌സുമായി ബന്ധപ്പെട്ട വസ്തുവകകളിൽ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയെ തുടർന്നാണ് ഇപ്പോൾ പ്രകാശ് രാജിന് സമൻസ് ലഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം നവംബർ 20 നാണ് പ്രണവ് ജ്വല്ലറിയിൽ ഏജൻസി പരിശോധന നടത്തിയത്. പ്രണവ് ജ്വല്ലേഴ്‌സ് ആവിഷ്‌കരിച്ച വ്യാജ സ്വർണ നിക്ഷേപ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണ് പ്രകാശ് രാജിനുള്ള സമൻസ് എന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.

58 കാരനായ പ്രകാശ് രാജാണ്  ഈ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ. ഡിസംബർ അഞ്ചിന് ചെന്നൈയിൽ ഹാജരാകാനാണ് നിർദേശം. റെയ്ഡിൽ വിവിധ കുറ്റകരമായ രേഖകളും 23.70 ലക്ഷം രൂപയുടെ കണക്കിൽ പെടാത്ത പണവും 11.60 കിലോഗ്രാം ഭാരമുള്ള സ്വർണാഭരണങ്ങളും കണ്ടെടുത്തു.  ഇഒഡബ്ല്യു പ്രകാരം, ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്ത്, പ്രണവ് ജ്വല്ലേഴ്‌സ് ഒരു സ്വർണ്ണ നിക്ഷേപ പദ്ധതിയുടെ പേരിൽ പൊതുജനങ്ങളിൽ നിന്ന് 100 കോടി രൂപ സമാഹരിച്ചു. എന്നാൽ ജ്വല്ലറി വാക്കുപാലിച്ചില്ല. ഇതാണ് നിലവിലെ പ്രധാന കേ,സ്.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *