
‘ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍ എന്തൊരു വിരോധാഭാസം’ ! മോദിയെ പരിഹസിച്ച് പ്രകാശ് രാജ് !
നടനും രാഷ്ട്രീയ നിരീക്ഷകനുമായ പ്രകാശ് രാജ് പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രംഗത്ത് വരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ കഴിഞ്ഞ ദിവസം മകര സംക്രാന്തിയോടനുബന്ധിച്ച് നരേന്ദ്ര മോദി തന്റെ വസതിയിലെ പശുക്കള്‍ക്ക് തീറ്റ നല്‍കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടിരുന്നു. വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് പ്രധാനമന്ത്രി പാത്രത്തില്‍ തീറ്റ നല്‍കുന്നതും ചിത്രങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.
എന്നാൽ ഈ ചിത്രം ഏറെ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തെ ഇതിന്റെ പേരിൽ പലരും പരിഹസിച്ചും വിമർശിച്ചും രംഗത്ത് വന്നിരുന്നു. ആ കൂട്ടത്തിൽ പ്രകാശ് രാജ് പങ്കുവെച്ച വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍ എന്തൊരു വിരോധാഭാസം’, എന്നാണ് അദ്ദേഹം എക്സിലെ അകൗണ്ടില്‍ കുറിച്ചത്.

കേരളത്തിലും പല പരിപാടികളിലും സജീവമായ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പ്രകാശ് രാജ് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു.മോദി വിമര്‍ശകനായ കാരണം കൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തന്റെ പിന്നാലെയുണ്ടെന്ന് ഒരു സെഷനില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.
ഇതിന് മുമ്പും പലപ്പോഴും പ്രകാശ് രാജ് സമ്മനമായ രീതിയിൽ പരിഹാസ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളില്‍ ചെങ്കോല്‍ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തി പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിനെ പരിഹസിച്ചും അദ്ദേഹം എത്തിയിരുന്നു, ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശന ചടങ്ങിന് അഭിനന്ദനങൾ’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. ജസ്റ്റ് ആസ്കിങ് എന്ന ഹാഷ് ടാഗോടുകൂടിയാണ് അദ്ദേഹം ട്വീറ്റ് പങ്കുവച്ചിരുന്നത്.
Leave a Reply