ഞാൻ ഉദ്ദേശിച്ചത് എല്ലായിടത്തും ചായക്കട നടത്തുന്ന മലയാളിയെയാണ് ! നിങ്ങൾ ഏത് ചായക്കടക്കാരനെയാണ് ആ ചിത്രത്തിൽ കണ്ടത് ! പ്രകാശ് രാജ് കുഴപ്പത്തിൽ !

ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്നതും ആരാധിക്കുന്നതുമായ നാടാണ് പ്രകാശ് രാജ്. വില്ലൻ വേഷങ്ങളിൽ കൂടുതൽ തിളങ്ങിയിട്ടുള്ള അദ്ദേഹം ദേശിയ പുരസ്‌കാരം വാങ്ങിയിട്ടുള്ള നടനാണ്. മലയാളികൾക്കും പ്രകാശ് രാജ് വളരെ പ്രിയങ്കരനാണ്. പാണ്ടിപ്പട എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് മലയാളികൾ എക്കാലവും പ്രകാശ് രാജിനെ ഓർത്തിരിക്കാൻ. ഒരു നടൻ എന്നതിലുപരി സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ആളുകൂടിയാണ് പ്രകാശ് രാജ്.

കേന്ദ്ര സർക്കാരിനെയും മോദിയെയും വിമർശിച്ച് പലപ്പോഴും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ വീണ്ടും പ്രകാശ് രാജ് വാർത്തകളിൽ നിറയുകയാണ്. കൂടാതെ അദ്ദേഹത്തിനെതിരെ പോ,ലീ,സ് കേ,സു,കൂടി ഉണ്ടായിരിക്കുകയാണ്. ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വിവാദ പോസ്റ്റിട്ടതിനെ തുടര്‍ന്ന് നടന്‍ പ്രകാശ് രാജിനെതിരെ കേസെടുത്ത് പൊലീസ്. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഹിന്ദു സംഘടന നേതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രകാശ് രാജ് പങ്കുവെച്ച ചിത്രത്തിൽ ഷര്‍ട്ടും ധരിച്ച്‌ ചായ അടിക്കുന്ന വ്യക്തിയുടെ കാരിക്കേച്ചര്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ നിന്ന് പുറത്തുവിട്ട ആദ്യചിത്രം എന്ന അടിക്കുറിപ്പോടെ പ്രകാശ് രാജ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയത്തിനതീതമായി ചന്ദ്രയാന്‍-3 ദൗത്യം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമാണെന്നും ചാന്ദ്രദൗത്യത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരോട് ബഹുമാനം കാണിക്കണമെന്നുമുള്ള അഭിപ്രായവും ഉയര്‍ന്ന് വന്നു.

എന്നാൽ താൻ പങ്കുവെച്ച ചിത്രത്തെ തെറ്റായിട്ടാണ് പലരും വ്യാഖ്യാനിച്ചത് എന്നും, എവിടെച്ചെന്നാലും ഒരു മലയാളി കാണുമെന്നും ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെ വരവേറ്റത് മലയാളി ചായക്കടക്കാരനാണെന്നുമുള്ള പഴയ തമാശ അടിസ്ഥാനമാക്കിയായിരുന്നു തന്റെ പോസ്റ്റ് എന്നാണ് പ്രകാശ് രാജ് നല്‍കുന്ന വിശദീകരണം. ആ ചിത്രം കേരളത്തിലെ ചായവില്‍പ്പനക്കാരന്‍ ആണെന്നും, നിങ്ങൾക്കത് മറ്റേത് ചായക്കടക്കാരനെ പോലെയാണ് തോന്നിയത് എന്നും , ഇത് നീല്‍ ആംസ്ട്രോങിന്റെ കാലത്തുള്ള തമാശയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

തമാശയ്ക് ആ രീതിയിൽ കാണണം, വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ അതിനുള്ളതേ കാണൂ. ഒരു തമാശപോലും മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളാണ് ഏറ്റവും വലിയ തമാശ എന്നും അദ്ദേഹം പറയുന്നു. തന്റെ പോസ്റ്റിനെ വിമര്‍ശിച്ചവര്‍ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല എന്നും അദ്ദേഹം പറയുന്നു. തനിക്ക് പറയാനുള്ളത് ഇനിയും ഉച്ചത്തിൽ തന്നെ വിളിച്ചുപറയുമെന്നും അദ്ദേഹം പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *