
നടനാകണം എന്ന് പറഞ്ഞപ്പോൾ, അച്ഛൻ എന്നോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം ! എന്നെ അവർക്ക് വേണ്ട എന്നുതോന്നുന്നു ! കാളിദാസ് പറയുന്നു !
കാളിദാസ് ഓരോ മലയാളികളുടെയും സ്വന്തം എന്ന് തോന്നിപോകും വിധം അദ്ദേഹം ഒരു സ്ഥാനം വളറെ ചെറുപ്പത്തിലേ തന്നെ നേടിയെടുത്തിരുന്നു, പക്ഷെ നായകനായി മലയാള സിനിമയിൽ തിളങ്ങാൻ ഈ താരപുത്രന് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ട് തനിക്ക് മലയാള സിനിമയിൽ തിളങ്ങാൻ കഴിഞ്ഞില്ല എന്നതിന് കാളിദാസ് നൽകിയ മറുപടിയാണ് ഏറെ ശ്രദ്ദേയമാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ….
മലയാളത്തിൽ എനിക്ക് അവസരങ്ങൾ ലഭിച്ചില്ല എന്ന് പറയാൻ കഴിയില്ല, പക്ഷെ ഭാഗ്യം എന്ന് പറയുന്ന ഒരു ഘടകം കൂടി നമുക്ക് ഒപ്പം ഉണ്ടാകണം, എന്റെ ചിത്രം അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന എന്റെ സിനിമ അത്ര മോശം സിനിമയായി എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ആ സിനിമ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ യൂട്യൂബ് റിവ്യൂകൾക്ക് താഴെ വന്ന കമന്റുകൾ നോക്കുമ്പോൾ കാണുന്നത് കുറെ പെയ്‌ഡ് കമന്റ്‌സാണ്. എല്ലായിടത്തും ഒരുപോലത്തെ കമന്റുകൾ. ഇതുകൊണ്ട് തന്നെ എന്റെ ഉള്ളിൽ ചില സംശയങ്ങളും ഉണ്ടായിരുന്നു. ആരോ മനപ്പൂർവം നമ്മളെ ഡീഗ്രേഡ് ചെയ്യുന്നത് പോലെ….
ഞാൻ സിനിമയിലേക്ക് ആണ് എന്ന് അറിഞ്ഞപ്പോൾ അച്ഛൻ എനിക്ക് നൽകിയ ഒരേ ഒരു ഉപദേശം ഇതാണ്, നീ പണത്തിനായി സിനിമകൾ ഒന്നും ചെയ്യേണ്ടതില്ല, കാരണം ഈശ്വരാനുഗ്രഹം കൊണ്ട് നിനക്കു കുടുംബം പുലർത്താനോ പൈസ ഉണ്ടാക്കാനോ ആയിട്ട് സിനിമകൾ ചെയ്യേണ്ട കാര്യമില്ല. ദൈവം അനുഗ്രഹിച്ച് അതെല്ലാം നിനക്കുണ്ട്. രണ്ടോ മൂന്നോ വർഷത്തിൽ ഒരു സിനിമ ചെയ്താലും നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ. ആ വാക്കുകൾ എപ്പോഴും മനസിൽ സൂക്ഷിക്കാറുണ്ട്.

ഞാൻ രണ്ടു മൂന്ന് വ,ർഷത്തിൽ ഒരു സിനിമയെ ചെയ്യൂ എന്ന് അതിന് അർത്ഥമില്ല. എനിക്ക് സിനിമകൾ ചെയ്തോണ്ട് ഇരിക്കണം. എന്നാൽ അത് പൈസക്ക് വേണ്ടി മാത്രമല്ല, മികച്ച കഥകളുടെ, സംവിധാകരുടെ അങ്ങനെ ഒരുപാട് ദൂരം സിനിമക്ക് ഒപ്പം തന്നെ യാത്ര ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷെ മലയാള സിനിമക്ക് എന്നെ വേണ്ടാതായോ എന്നാണ് ഇപ്പോൾ തോന്നുന്നത്. പിന്നെ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എനിക്ക് ചെറിയ രീതിയിൽ തെറ്റുകൾ ഉണ്ടായിട്ടുണ്ട്. അതുപോലെ മലയാളം ഇൻഡസ്ട്രിക്കും എന്നോട് താൽപര്യം തോന്നിയിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്.
പലർക്കും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകാൻ ഒരുപാട് പേര് ചുറ്റുമുണ്ട്, പക്ഷെ എന്നെ സംബന്ധിച്ച് അതൊന്നും ഇല്ല, എന്റെ സിനിമ ജീവിതത്തിലെ അച്ഛൻ ഒരു സഹായങ്ങളും ചെയ്തിട്ടില്ല, പക്ഷെ അദ്ദേഹത്തിൽ നിന്ന് എന്തെങ്കിലും പിന്തുണ ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന് അതൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് എങ്ങനെയാണെന്ന് അദ്ദേഹത്തിന് അറിയുകയുമില്ല. കഴിഞ്ഞ 35 വർഷമായി ഇൻഡസ്ട്രയിൽ ഉണ്ടെങ്കിലും ചരടു വലിക്കാനോ കാര്യങ്ങൾ നടത്തിയെടുക്കാനോ ഒന്നും എന്റെ അച്ഛന് അറിയില്ല. അതൊക്കെ അറിയാമായിരുന്നെങ്കിലും ഇന്ന് കാണുന്നതിലും വലിയ താരമായി അദ്ദേഹം ഇപ്പോൾ മാറിയേനെ. അങ്ങനെ ആണ് ഞാൻ കരുതുന്നത്. ജയറാമിന്റെ മകൻ എന്ന പേര് മാത്രമാണ് എനിക്ക് കൂട്ടായി ഒപ്പമുണ്ടായിരുന്നത്…..
Leave a Reply