
നീ എനിക്ക് വിലയേറിയത് ! ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു ! പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് കാട്ടിയ ഈ സ്നേഹം ! കാളിദാസ് പറയുന്നു !
മലയാള സിനിമയുടെ ഇഷ്ട താരകുടുംബങ്ങളിൽ ഒന്നാണ് ജയറാമും കുടുബവും ഇവരുടെ ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്. അത്തരത്തിൽ കാളിദാസിന്റെ പ്രണയവും പ്രണയിനിയും മലയാളികൾ സ്വീകരിച്ചിരുന്നു. മോഡലും ലിവാ മിസ് ദിവാ റണ്ണറപ്പുമായ തരിണി കലിംഗരായരുമായി കാളിദാസ് പ്രണയത്തിലാണ് എന്ന കാര്യം കാളിദാസ് തന്നെയാണ് ആരാധകരോട് തുറന്ന് പറഞ്ഞിരുന്നത്. തരിണിയെ ജയറാമും പാർവതിയും മാളവികയുമെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇന്ന് തരിണിയുടെ ജന്മദാനിമായിരുന്നു, തന്റെ മരുമകൾക്ക് പാർവതി ആദ്യം തന്നെ വിഷ് ചെയ്തുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തന്റെ എല്ലാമായ കാമുകിക്ക് കാളിദാസ് പങ്കുവെച്ച പ്രണയ കാവ്യമാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇരുവരും ഒരുമിച്ച് ഒരു മരുഭൂമിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് കാളിദാസ് കുറിച്ചത്… നിന്റെ ജന്മദിനം അവസാനിക്കാനിരിക്കെ, ഇവിടെ പരാമര്‍ശിക്കാന്‍ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങള്‍ക്ക് ഞാന്‍ നിന്നോട് നന്ദി പറയുന്നു.
നിന്നോട് ഞാൻ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കാരണം നീ ഈ ലോകത്ത് ഉണ്ടെന്നതില്‍ ഞാന്‍ എന്നേക്കും നന്ദിയുള്ളവനാണ്. നമ്മള് ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങള്‍ ഉണ്ടെങ്കിലും, പിറന്നാള്‍ ആശംസിക്കാന്‍ ഞാന്‍ ഈ ചിത്രം പ്രത്യേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്, എന്നാല്‍ പ്രതീക്ഷകളില്ലാത്ത ഈ ഇടത്തില്‍ നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിഞ്ഞു. നീ എനിക്ക് വിലയേറിയത്, ജന്മദിനാശംസകള് കുട്ടി, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. എന്നും മലയാളികളുടെ കണ്ണൻ കുറിച്ചു….

എന്നാൽ തന്റെ ഭാവി മരുമകളുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് പാർവതി. കാളിദാസും തരണിയും മാളവികയും പാര്‍വതിയുമടക്കം എല്ലാവരും ഒരു കട്ടിലില്‍ പുതച്ച് മൂടി കിടക്കുന്ന മനോഹരമായൊരു ഫോട്ടോയാണ് പാര്‍വതി പങ്കുവെച്ചത്. ‘എന്റെ പ്രിയപ്പെട്ട തരിണി കലിംഗരായര്‍ക്ക് ഹൃദയത്തില്‍ നിന്നും ജന്മദിനാശംസകള്’, എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി പാര്‍വതി കൊടുത്തിരിക്കുന്നത്. ഇതിന് നന്ദി പറഞ്ഞ് തരണി എത്തുകയും ചെയ്തിരുന്നു.
എതായാലും തരുണിക്ക് ആശംസകൾ അറിയിച്ച് ഇപ്പോൾ നിരവധി താരങ്ങളും എത്തുന്നുണ്ട്. ഒപ്പം പരാതികളും പരിഭവങ്ങളുമായി ആരാധകരും എത്തുന്നുണ്ട്. ഇത് ആരാണെന്നും, കാളിദാസിന്റെ വിവാഹം കഴിഞ്ഞോ എന്നും, ഞങ്ങളെ അറിയിച്ചില്ല എന്ന് പരാതി പറയുന്നവരും ചോദിക്കുന്നവരുണ്ട് ആ കൂത്താട്ടത്തിലുണ്ട്. . കൂടാതെ നിങ്ങൾ എല്ലാവരും തമ്മിൽ ഇത്രയും ഐക്യവും സ്നേഹവും കാണുമ്പോള്‍ സന്തോഷമാണെന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
Leave a Reply