കാപ്പ സിനിമയുടെ പ്രതിഫലത്തിൽ നിന്നും 25 ലക്ഷം രൂപ തിരിച്ചുകൊടുത്ത് പൃഥ്വിരാജ് ! ചിത്രമാണ് ഇന്നാണ് തിയറ്ററിൽ എത്തിയത് !

ഇന്ന് മലയാള സിനിമയുടെ ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുന്ന യുവ നടനാണ് പൃഥ്വിരാജ്. നടനായും സംവിധയകാൻ, നിർമ്മാതാവ്, ഡിസ്ട്രിബൂട്ടർ എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും അദ്ദേഹം വിജയം കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രം കാപ്പ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം  ഷാജി കൈലാസും പ്രിത്വിരാജൂം ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാപ്പ. ഇപ്പോഴിതാ ചിത്രത്തിന്റെ ചില വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

വലിയ പ്രേക്ഷക പ്രതീക്ഷ ഉള്ള ചിത്രം കൂടിയായിരുന്നു കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത  നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’. സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഫണ്ട് ശേഖരണാർഥം നിർമ്മിച്ച ഒരു ചിത്രം കൂടിയായിരുന്നു ഇത്. നിർമ്മാണ പ്രവർത്തങ്ങൾക്ക് മുമ്പായി 50 ലക്ഷം രൂപയും, ഈ കഴിഞ്ഞ ദിവസം നടന്ന കപ്പയുടെ ഓഡിയോ ലോഞ്ചിങ് ചടങ്ങിൽ വെച്ച് ഒരു കോടി രൂപയും നിർമ്മാതാക്കൾ ഫെഫ്ക റൈറ്റേഴ്സ് യൂണിയന് കൈമാറിയിരുന്നു. ഇതിനൊപ്പം നടൻ പൃഥ്വിരാജൂം തന്റെ പ്രതിഫലത്തിൽ നിന്നും 25 ലക്ഷം രൂപയും ഫെഫ്ക റൈറ്റേഴ്സ് യൂണിയന് നൽകിയിരുന്നു. ഈ വിവരം ഫെഫ്ക ജനനറൽ സെക്രട്ടറി ആയ ബി ഉണ്ണികൃഷ്ണൻ വേദിയിൽ പറഞ്ഞിരുന്നു. ഒരു വലിയ തുക പ്രിത്വിരാജൂം നൽകി എന്ന് മാത്രമേ അദ്ദേഹം പറഞ്ഞിരുന്നുള്ളു.

ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ ഫണ്ട് ശേഖരണാർഥം നിർമ്മിച്ച ചിത്രമായിരുന്നിട്ട് കൂടിയും അതിലെ താരങ്ങളും സാങ്കേതിക പ്രവർത്തകരും പ്രതിഫലം കൈപറ്റിയിരുന്നു. അതിന്റെ ഒരു വീതമാണ് പൃഥ്വി റൈറ്റേഴ്സ് യൂണിയന് തിരികെ നൽകിയത്. എന്നാൽ തനിക്കും അതുപോലെ തിരികെ നൽകാൻ ആഗ്രഹം ഉണ്ടെങ്കിലും ഇപ്പോൾ അത് നൽകാൻ തനിക്ക് കഴിയില്ലെന്നും ആസിഫും തുറന്ന് പറഞ്ഞിരുന്നു. സിനിമ രംഗത്തെ എഴുത്തുകാരും അല്ലാത്തവരുമായി ഉണ്ടായിരുന്നവരിൽ ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ റൈറ്റേഴ്സ് യൂണിയൻ ഈ ഫണ്ട് ശേഖരണം നടത്തുന്നത്.

‘കാപ്പ’ ഇന്നാണ് തിയറ്ററിൽ എത്തിയത് ! തന്റെ പ്രതിഫലത്തിൽ നിന്നും 25 ലക്ഷം രൂപ തിരിച്ചുകൊടുത്ത് പൃഥ്വിരാജ് ! ആസിഫിന്റെ മറുപടി ഇങ്ങനെ !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *