പ്രിത്വിരാജിന്റെ കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി ! പകരം അപർണ്ണ ബാലമുരളി ! കൈയ്യടിച്ച് ആരാധകർ !

ഷാജി കൈലാസും പ്രിത്വിരാജൂം ഒന്നിച്ച കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീടും അതേ ടീം ഒന്നിക്കുന്ന മറ്റൊരു ചിത്രമാണ് ‘കാപ്പ’. ഒരു പക്കാ ലോക്കൽ സെറ്റപ്പിൽ ഉള്ള ഒരു ഗുണ്ടാ കഥയാണ് കാപ്പ, ഇതിൽ നായകനായ പ്രിത്വിരാജിന്റെ ചിത്രത്തിലെ ലുക്കുകൾ എല്ലാം ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറിനെ ആയിരുന്നു. ഇപ്പോഴിതാ മഞ്ജു ഈ ചിത്രത്തിൽ നിന്നും പിന്മാറി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

മഞ്ജു ഇപ്പോൾ അജിത്തിനൊപ്പം തമിഴിൽ ഒരു സിനിമ ഒരു ചെയ്തുകൊണ്ടിരിക്കുന്നത് കൊണ്ട് ഡേറ്റ് പ്രശ്‌നം വരുന്നത് കൊണ്ട് മഞ്ജു കപ്പയിൽ നിന്ന് പിന്മാറുക ആയിരുന്നു. ശേഷം ഇപ്പോഴിതാ ചിത്രത്തിൽ മഞ്ജുവിന് പകരം  ഈ വർഷത്തെ ദേശിയ അവാർഡ് ജേതാവ് കൂടിയായ അപർണ്ണ ബാല മുരളി നായിക ആകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരുന്നത്.  ഈ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിക്കുകയാണ് പ്രേക്ഷകർ.

മഞ്ജു വാര്യരുടെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ പരാജയം ആയിരുന്നു, അതുകൊണ്ട് തന്നെ കൂടുതൽ പ്രേക്ഷകരും ഈ തീരുമാനത്തെ നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്, അത്തരം കമന്റുകളാണ് ഇപ്പോൾ കൂടുതലും സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും, തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജിനു വി ഏ,ബ്രഹാം, ഡോ,ള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ കൂട്ടായിമയിൽ  തുടങ്ങിയ  തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.

ചിത്രത്തിൽ പ്രിത്വിരാജൂം, ആസിഫ് അലിയും കൂടാതെ ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി ജോണ്‍ ചായഗ്രഹണം നിര്‍വഹിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍ ദിലീപ് നാഥ്, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു വൈക്കം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *