
വിവാഹ മോചിതർ ആയിട്ടും സൂര്യ കിരൺ കാവേരിക്ക് വേണ്ടി കാത്തിരുന്നു ! താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ദുഃഖം അറിയിച്ച് സിനിമ ലോകം !
തെന്നിന്ത്യൻ സിനിമ ലോകത്ത് വളരെ സുപരിചിതനായ നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായിരുന്നു സൂര്യ കിരൺ ബിഗ് ബോസിലും മത്സരിച്ചിരുന്നു. പക്ഷെ അദ്ദേഹത്തെ മലയാളികൾക്ക് പരിചയം മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി നടി കാവേരിയുടെ ഭർത്താവ് എന്ന നിലയിലാണ്. പക്ഷെ അപ്രതീക്ഷിതമായി വന്ന സൂര്യകിരണ്റ്റെ വിയോഗ വാർത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അതുപോലെ സിനിമ സീരിയൽ രംഗത്തെ പ്രശസ്ത അഭിനേത്രി സുജിതയുടെ സഹോദരൻ കൂടിയായിരുന്നു സൂര്യ കിരൺ.
കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.. മഞ്ഞപ്പിത്തം ആന്തരിക അവയവങ്ങളെ ബാധിക്കുകയും, ഹൃദയാഘാതം സംഭവിക്കുകയും ആയിരുന്നുപെട്ടെന്നുള്ള മരണത്തിനു കാരണം എന്നാണ് റിപ്പോർട്ട്. കാവേരിയുമായി പ്രണയ വിവാഹമായിരുന്നു, തെലുങ്ക് സിനിമയില് പ്രവേശിച്ചതിന് ശേഷമാണ് സംവിധായകനായ സൂര്യ കിരണുമായി കാവേരി പ്രണയത്തിലായത്. 2010 ലായിരുന്നു ഇവരുടെ വിവാഹം.

ആ ബന്ധം പിന്നീട് വിവാഹ മോചനത്തിലേക്ക് കടന്നിരുന്നു. പക്ഷെ വിവാഹ മോചന ശേഷം ബിഗ് ബോസിൽ എത്തിയ സൂര്യ കിരൺ താൻ ഇപ്പോഴും കാവേരിയെ ഇഷ്ടപെടുന്നു എന്നും തങ്ങളുടെ വിവാഹ ബന്ധം വേർപിരിഞ്ഞത് എന്റെ താല്പര്യ പ്രകാരം ആയിരുന്നില്ല, വേർപിരിയണം എന്നത് കാവേരിയുടെ തീരുമാനമായിരുന്നു… ഞാൻ ഇപ്പോഴു താൻ അവളെ ഒരുപാട് സ്നേഹിക്കുന്നു, ഇന്നും അവൾക്ക് വേണ്ടിയാണു താൻ കാത്തിരിക്കുന്നത്യെന്നും, എന്റെ ജീവിതത്തിൽ അവൾ അല്ലാതെ ഇനി മറ്റൊരു പെണ്ണും ഉണ്ടാകില്ല.. അവൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും, പക്ഷെ അതിനുള്ള സാധ്യത വളരെ കുറവാണെന്നും സൂര്യ കിരൺ നിറകണ്ണുകളോടെ പറഞ്ഞിരുന്നു.
സിനിമ നിർമ്മാണത്തിലേക്ക് കടന്ന കൈവരിക്കും സൂര്യ കിരണും വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു എന്നും, അതിനു ശേഷമാണ് അവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായത് എന്നും നടിയും സൂര്യ കിരണിന്റെ സഹോദരിയുമായി സുജിത അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.. കാവേരി അടുത്തിടെയായി ഒരു സിനിമ സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു.
Leave a Reply