കുടുംബ ജീവിതത്തിൽ മഞ്ജു ചേച്ചി പൂർണ്ണ വിജയമായിരുന്നു ! ചേച്ചി മറ്റെന്തിനേക്കാളും സ്നേഹിച്ചത് അവരുടെ കുടുംബത്തെ ആയിരുന്നു ! കാവ്യയുടെ തുറന്ന് പറച്ചിൽ !

മലയാള സിനിമക്ക് മാറ്റി നിർത്താൻ കഴിയാത്ത രണ്ടു പ്രഗത്ഭരായ അഭിനേത്രിമാരാണ് മഞ്ജുവും കാവ്യയും. ഇരുവരും മികച്ച നർത്തകിമാരുമാണ്. ഇവരുടെ ജീവിതത്തിൽ സംഭവിച്ചത് ഒരു സിനിമ എന്നപോലെ എല്ലാവർക്കും അറിവുള്ള കാര്യങ്ങളാണ്. ദിലീപിനെ വിവാഹം ചെയ്തതോടെയാണ് മഞ്ജു സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി ഒതുങ്ങിയത്. ഇപ്പോൾ കാവ്യയും അതുതന്നെയാണ് ചെയ്യുന്നത്. ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും അവരോടുള്ള ആരാധനയെ കുറിച്ചും ഒരു പഴയ അഭിമുഖത്തിൽ കാവ്യാ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

കാവ്യയുടെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ രണ്ടുപേരുടെയും പിറന്നാൾ ഒരേ മാസമാണ്. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. അതുകൊണ്ടുതന്നെ ഞങ്ങൾ രണ്ടുപേരും പിറന്നാൾ അങ്ങോട്ടും ഇങ്ങോട്ടും മറക്കാറില്ല. പരാസ്പരം വിളിച്ച് വിഷ് ചെയ്യാറുമുണ്ട്. ആരുടെയെങ്കിലും കല്യാണ ചടങ്ങിലോ മറ്റോ വെച്ചാണ് ഞങ്ങൾ കാണാറുള്ളത്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും ഒരു തെറ്റിദ്ധാരണയും ഉണ്ടായിട്ടില്ല. കാരണം അങ്ങനെയൊരു തെറ്റിദ്ധാരണ ഉണ്ടായിരുന്നുവെങ്കില്‍ അതെനിക്ക് പെട്ടെന്ന് മഞ്ജു ചേച്ചിയുടെ സംസാരത്തില്‍ നിന്നും മനസ്സിലായേനെ. എനിക്കൊരുപാട് ബഹുമാനമുള്ള ആര്‍ടിസ്റ്റ് എന്ന് പറയാന്‍ പാടില്ല അതിലുപരി എന്റെ സ്വന്തം ചേച്ചി തന്നെയാണ് എനിക്ക്. അങ്ങനെയാണ് ഞാന്‍ മഞ്ജു ചേച്ചിയെ കാണുന്നത്.

അവരെ അടുത്തറിയാവുന്ന എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്, മഞ്ജു ചേച്ചി സിനിമയേക്കാൾ കൂടുതൽ സ്നേഹിച്ചത് അവരുടെ കുടുംബത്തെ ആയിരുന്നു എന്നത്. അല്ലാതെ സിനിമയിൽ അഭിനയിക്കാത്തത് ഒരു നഷ്ടമായി തോനുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല. അത്തരത്തിൽ ഒരു  വിഷമം അവരുടെ  ഉള്ളിലുണ്ടെങ്കില്‍ അത്  അവരുടെ സംസാരത്തിലും ആറ്റിറ്റിയൂഡിലും നമുക്ക്  മനസിലാകും. അങ്ങനെ എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.

എനിക്ക് തോന്നിയിട്ടുള്ളത്  ഒരു പക്ഷെ ചേച്ചി ആ സമ യത്ത് അഭിനയം നിർത്തിയത് കൊണ്ടാണ് ഇപ്പോഴും പ്രേക്ഷകർ അവരെ ഇത്രത്തോളം സ്നേഹിക്കുന്നത്, കാരണം പീക്കായിട്ടുള്ള സമയത്താണ് ചേച്ചി പോയത്, നമുക്ക് അവരെ കണ്ട് കൊതി തീർന്നില്ല, പിന്നീട് ഒരുപാട് കാലം അഭിനയിച്ചിരുന്നെങ്കില്‍ ഈ ഒരു വില ഒരു പക്ഷെ കിട്ടുമായിരുന്നില്ല.  കുടുംബത്തിന് പ്രാധാന്യം കൊടുത്താണ് ചേച്ചി അഭിനയ ലോകത്ത് നിന്നും മാറിയത്. അവർ കുടുംബജീവിതത്തിൽ പരാജയപ്പെടുവൊന്നും ചെയ്തില്ലല്ലോ, അവർ ആ  കുടുംബ ജീവിതത്തിലും പൂർണ്ണമായും വിജയിച്ച ആളാണ്. ഭാര്യ, അമ്മയെന്ന നിലയിലും അവരെ നമ്മള്‍ അഭിനന്ദിച്ചേ മതിയാവുള്ളൂയെന്നുമായിരുന്നു.  കാവ്യ മാധവന്‍ ആ അഭിമുഖത്തിൽ പറയുന്നു എന്നും കാവ്യാ നൽകിയ അഭിമുഖത്തിൽ പറയുന്നു.

എന്നാൽ ഈ വീഡിയോക്ക് താഴെ കാവ്യയെയും ദിലീപിനെയും വിമര്ശിച്ചുകൊണ്ടുള്ള കമന്റുകളാണ് വരുന്നത്. ഇതാണ് യഥാർത്ഥ സുഹൃത്ത്. കൂടെ നിന്ന് ചതിക്കാനും ഒരു കഴിവ് വേണം, ഇത്രയും അറിഞ്ഞുകൊണ്ട് തന്നെ അല്ലേ… ആ കുടുംബം നീ കലക്കിയത് എന്നിങ്ങനെ പോകുന്നു കമന്റുകൾ….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *