‘കാവ്യ മാധവന്‍ കൂറുമാറി’ ! പഴയ മൊഴി ആവർത്തിച്ചാൽ കുടുങ്ങുന്നത് ദിലീപ് ! കൂറുമാറിയതിന് പിന്നിലെ കാരണം !!!
കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളത്തിൽ സംസാര വിഷയം, കാവ്യയും ദിലീപും, മഞ്ജുവുമാണ്. ഈ മൂന്ന് താരങ്ങളേയും മലയാള സിനിമയുടെ മുൻ നിര താരങ്ങളാണ്, ദിലീപും മഞ്ജുവും ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് അവരെ സ്നേഹിക്കുന്ന ഒരു കൂട്ടം ആരാധകരുടെ സന്തോഷം കൂടിയായിരുന്നു, പക്ഷെ ആ സന്തോഷത്തിന് പതിനഞ്ച് വർഷത്തെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ വേർപിരിയൽ ഒരുപാട് വാർത്ത പ്രാധാന്യം നേടിയിരുന്നു. ശേഷം കാവ്യയുമായുള്ള വിവാഹം ഒരിക്കലും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല.
മകൾ മീനാക്ഷി ദിലീപിന് പിന്തുണ നൽകിയതോടെ ദിലീപ് ഉറച്ച നിലപാടുകളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനടിയിലാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് യുവ നടി ആക്രമിക്കപെട്ടത്, സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് പിന്നീട് ഇവിടെ നടമാടിയത്, ഇതും ദിലീപ് മഞ്ജു വേർപിരിയലുമായി എന്ത് ബന്ധം, എന്നാൽ ഉണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മഞ്ജു വാര്യർക്ക് സൂചന നൽകിയതും ഇതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ മഞ്ജുവിനോട് പറഞ്ഞതും ഈ ആക്രമിക്കപ്പെട്ട നടിയാണ്.
ഈ കേസിനെ ആസ്പദമാക്കി അന്ന് കാവ്യാ മാധവൻ നൽകിയായ് മൊഴി ഇങ്ങനെ.. ദിലീപ് മഞ്ജുവും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം ആക്രമിക്കപ്പെട്ട നടിയാണ്. അല്ലാതെ അവർ വേർപിരിയാൻ കാരണം ഞാനല്ല. ഞാനും ദിലീപേട്ടനും ഒരു ഷോയുടെ റിഹേസൽ സമയത്ത് അടുത്തിരിക്കുന്ന ഫോട്ടോ എടുത്ത് മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടന്‍ പറഞ്ഞ് ഞാന്‍ അറിഞ്ഞിരുന്നു. അത് കൂടാതെ അവർക്കിടയിലെ പ്രധാന പ്രശ്‌നം ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞതായി ഞാൻ അറിഞ്ഞു.
2013 ല്‍ മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിയുടെ റിഹേഴ്സല്‍ അബാദ് പ്ലാസ ഹോട്ടലില്‍വച്ച് നടക്കുന്ന സമയത്ത് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് മോശമായി പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ ദിലീപ് ഏട്ടൻ സിദ്ധിഖ് ഇക്കയോട് ഈ കാര്യം പറയുകയും അവളെ ഇതിൽ നിന്നും പറഞ്ഞ് മനസിലാക്കാനം എന്നും പറഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ദിലീപേട്ടന്‍ അവളുമായി സംസാരിച്ചിട്ടില്ല. എന്നും കാവ്യ പറയുന്നു.
ഇതാണ് അന്ന് കാവ്യാ കൊടുത്ത മൊഴി, ഈ മൊഴി കാവ്യ ആവർത്തിച്ചിരുന്നു എങ്കിൽ അത് ദിലീപിന് പണി ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം ഈ മൊഴി ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് മുൻ വൈരാക്യം ഉണ്ടായിരുന്നു എന്ന് തെളിയിക്കും. അത്‌കൊണ്ട് തന്നെ കാവ്യ ഇന്നലെ സാക്ഷിവിസ്താരത്തിന് ഹാജരായിരുന്നു. 34ാം സാക്ഷിയാണ് കാവ്യമാധവന്‍. വിചാരണക്കോടതിയില്‍ സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ അറിയിച്ചു. പഴയ മൊഴി കാവ്യാ മാധവൻ ആവർത്തിച്ചില്ല. അത് ദിലീപിന് കൂടുതൽ ദോഷം ചെയ്യും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.. അതുകൊണ്ടു തന്നെ വളരെ തന്ത്രപരമായ നീക്കമാണ് നടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നും വേണം മനസിലാക്കാൻ. ഇതിനുമുമ്പും പല സാക്ഷികളും കൂറു മാറിയിരുന്നു. ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ തുടങ്ങിയവർ. ഇപ്പോൾ ഈ കൂട്ടത്തിൽ കാവ്യയും. ഇത് മാത്രമല്ല കാവ്യയുടെ ഈ കൂറുമാറ്റം ദിലീപിനെ വീണ്ടും കുടുക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. കാവ്യയുടെ വിസ്‌താരം തുടരുന്ന സാഹചര്യത്തില്‍ വരും മണിക്കൂര്‍ നിര്‍ണ്ണായകമാണ്.
Leave a Reply