‘കാവ്യ മാധവന്‍ എന്ന നായികയെ വേണ്ട രീതിയില്‍ അവതരിപ്പിക്കാന്‍ പല സംവിധായകര്‍ക്കും കഴിഞ്ഞില്ല’ ! പലർക്കും കാവ്യയോട് അസൂയ ആയിരുന്നു !!!

മലയാളത്തിലെ ഒരു സമയത്തെ മുൻ നിര നായികയായിരുന്നു കാവ്യ മാധവൻ. വിടർന്ന കണ്ണുകളും നീണ്ട മുടിയും മനോഹരമായ മുഖവും ആരാധകർക്ക് എന്നും കാവ്യയെ പ്രിയങ്കരിയാക്കിയിരുന്നു. മുൻ നിര നായകന്മാർക്കൊപ്പം നിരവധി ഹിറ്റ് സിനിമകളുടെ ഭാഗയമായിരുന്ന കാവ്യ നിരവധി ഗോസ്സിപ്പുകളുടെയും ഭാഗമായിരുന്നു. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കാവ്യ മാധവൻ നടൻ ദിലീപിന്റെ ഭാര്യയായി. ഇപ്പോൾ വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നു.

ഒരു നടി എന്നതിലുപരി അവർ വർഷങ്ങളോളം കലാതിലക പട്ടം നേടിയ ഒരു നർത്തകികൂടി ആയിരുന്നു. എന്നാൽ അവർ സിനിമയിൽ സജീവമായിരുന്ന കാലഘട്ടത്തിൽ കാവ്യയുടെ കഴിവിന് അനിയോജ്യമായ രീതിയിലുള്ള വേഷങ്ങൾ നടിക്ക് നൽകിയിട്ടില്ല എന്നാണ് ഇപ്പോൾ നടിയുടെ ആരാധകർ അവരുടെ ഫാൻസ്‌ പേജിലൂടെ തുറന്ന് പറയുന്നത്.

ബാലതാരമായി സിനിമയിലെത്തിയ കാവ്യ ദിലീപിന്റെ നായികയായി തുടക്കം കുറിക്കുകയും തുടർന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് അവർ മലയാളത്തിലെ മുൻ നിര നായികയായി മറുകയായിരുന്നു. ഇരുവരും ജോഡികളായിട്ടെത്തുന്ന സിനിമകള്‍ സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഈ കോംബോയില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നു. ഏറ്റവുമൊടുവില്‍ കാവ്യ നായികയായി അഭിനയിച്ചതും ദിലീപിന്റെ സിനിമയില്‍ തന്നെയാണ്.

എല്ലാ കാലത്തും ഗോസിപ്പുകാരുടെ ഇഷ്ട താരം കൂടി ആയിരുന്നു കാവ്യ, ദിലീപിന്റെ പേരിൽ പല തരത്തിലുള്ള ഗോസിപ്പുകളും നടി നേരിടേണ്ടി വന്നിരുന്നു. അവർ മറ്റൊരു വിവാഹം കഴിച്ചപ്പോൾ തല്ക്കാലം വിവാദം കെട്ടടങ്ങിയെങ്കിലും, കാവ്യ വിവാഹ മോചിതയായതോടെ വീണ്ടും ശക്തമായി വിവാദങ്ങൾ തിരിച്ചുവന്നു. ശേഷം ദിലീപ് കാവ്യയെ തന്നെ വിവാഹം ചെയ്ത് പാപ്പരാസികളുടെ വാ അടപ്പിച്ചു..

വിവാഹ ശേഷം നല്ലൊരു കുടുംബിനിയായി മാറിയ കാവ്യ ഇപ്പോൾ മീനാക്ഷിക്കും ഇവരുടെ മകൾ മഹാലക്ഷ്മിക്കും ഒപ്പം വളരെ സന്തോഷത്തോടെ ജീവിതം നയിക്കുന്നു, എന്നാൽ കാവ്യ ഇങ്ങനെ വീട്ടിൽ ഒതുങ്ങി കൂടേണ്ട ആളല്ല എന്നും, സിനിമയിലേക്ക് ശക്തമായി തിരിച്ച് വരണമെന്നും ആരാധകർ ആവിശ്യപെടുന്നു. കാവ്യക്ക് ഈ പുതു തലമുറയിലും അനേകം ആരാധകരുണ്ട് എന്നതിന്റെ തെളിവാണ് അടുത്തിടെ കാവ്യയുടെ പേരിൽ ഒരുപാട് ഫാൻസ്‌ പേജുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു..

ഒരു കാലത്ത് മലയാള സിനിമ എന്നാല്‍ അത് കാവ്യ മാധവന്‍ കൂടിയായിരുന്നു. ഏതൊരു സംവിധായകരും സിനിമയിലും നായികമാരെ ചിന്തിക്കുമ്പോള്‍ ആദ്യം അവരുടെ മനസ്സിൽ വരുന്ന പേര് കാവ്യയുടേതായിരുന്നു. എന്നിട്ടും പലരുടെയും അസൂയയുടെ ഭാഗമായി അവര്‍ മികച്ച അംഗീകാരം നേടാതെ പോയി. വേണ്ട രീതിയില്‍ കാവ്യ മാധവന്‍ എന്ന നായികയെ പല സംവിധായകര്‍ക്കും അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതും വളരെ വേദനാജനകമായ ഒന്നാണ്. എങ്കിലും ഇന്നും കാവ്യ മാധവന്‍ എന്ന പേര് പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.. എന്നുമാണ് കാവ്യയുടെ പെണ്‍ ആരാധകരുടെ ഗ്രൂപ്പില്‍ വന്ന കുറിപ്പില്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *