“എന്നും പൊട്ടി ആയി ഇരുന്നാൽ ആകില്ലല്ലോ” !! പല കാര്യങ്ങളിലും എനിക്കിപ്പോൾ വ്യക്തത വന്നു ! കാവ്യയുടെ വാക്കുകൾ വൈറലാകുന്നു !!
മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളാണ് കാവ്യാ മാധവൻ. ഉണ്ട കണ്ണുകളും,നീണ്ട മുടിയും, ശാലീന സൗന്ദര്യവും കാവ്യയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റുകയായിരുന്നു. ചെയ്ത ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയ വേഷങ്ങൾ. മലയാളത്തിന്റെ സ്വന്തം അഭിനേത്രി എന്ന് അവകാശപ്പെടാൻ സാധിക്കുന്ന കാവ്യ ഇപ്പോൾ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്.
ഇപ്പോൾ 36 ആണ് നടിയുടെ പ്രായം ഒരു കുഞ്ഞിൻെറ അമ്മയുമാണ്. എങ്കിലും കാവ്യയുടെ ആ വശ്യ സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ കാവ്യയുടെ ഒരു പഴയകാല അഭിമുഖം ആണ് വൈറൽ ആകുന്നത്. കാവ്യയുടെ അർത്ഥവത്തായ വാക്കുകൾ ആണ് ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
കാവ്യ കാഴ്ച്ചയിയിലും സിനിമയിലും ഒരു പാവം പെൺകുട്ടിയാണ്, അതിൽ നിന്നും ഒരു ബിസിനസ്സ്കാരിയാകുമ്പോൾ മാറ്റങ്ങൾ ഉണ്ടാകില്ലേ. വളരെ ബോൾഡ്നെസ്സ് വേണം. കാര്യങ്ങൾ ചിന്തിക്കാനുള്ള മെച്ച്വറിറ്റി. അതൊക്കെ കാവ്യക്ക് ആയോ, പാവം പെൺകുട്ടി എന്ന സങ്കൽപ്പത്തിൽ നിന്നും മാറിയോ എന്ന് അവതാരകയുടെ ചോദ്യത്തിന് കിടിലൻ മറുപടി നൽകുന്ന കാവ്യയുടെ വീഡിയോ ആണ് വൈറൽ ആയി മാറുന്നത്.
ഞാൻ അത്ര പാവം ഒന്നുമല്ല. അത് ആദ്യം തന്നെ പറയാം എന്ന് പറഞ്ഞാണ് കാവ്യാ പറഞ്ഞ് തുടങ്ങുന്നത്. പിന്നെ മെച്യൂരിറ്റി, ബോൾഡ്നെസ് എന്നൊക്കെ പറയുന്നത്, ഞാൻ അത്ര ബോൾഡാണോ എന്നൊന്നും എനിക്ക് അറിയില്ല. എന്നാലും ഇപ്പോൾ പല കാര്യങ്ങളിലും വ്യക്തത ഉണ്ട് . മുൻപൊന്നും ആ വ്യക്തത എനിക്ക് ഉണ്ടായിരുന്നില്ല എന്നും കാവ്യ പറയുന്നു.
എന്താണ് ഇനി നടക്കാൻ പോകുന്നത്, അടുത്തത് എന്താണ് എന്നൊക്കെയുള്ള ഒരു കാര്യങ്ങളിലും എനിക്ക് ഒരു വ്യക്തവും ഇല്ലായിരുന്നു. സംഭവിക്കുന്ന ഓരോ കാര്യങ്ങൾക്ക് അനുസരിച്ച് മുന്നോട്ട് പോകുക അതായിരുന്നു എന്റെ ഒരു രീതി.. ഷൂട്ടിങ്ങിനു പോകുന്നു, മടങ്ങു വരുന്നു, ഉറങ്ങുന്നു, നാളെ പിന്നെ അടുത്തിടത്തു പോയി അങ്ങനെയാണ് ഇത്രയും വർഷങ്ങൾ ഉണ്ടായിരുന്നത്. ഞാൻ എല്ലാ കാര്യങ്ങൾക്കും അച്ഛനെയും അമ്മയെയും ആശ്രയിച്ചായിരുന്നു മുന്നോട്ട് പോയിരുന്നത്. അവരെ മാത്രമല്ല എനിക്ക് ചുറ്റും നിൽക്കുന്നവരെയും ഞാൻ ആശ്രയിച്ചിരുന്നു.. ചെറുപ്പം മുതൽ ഞാൻ അങ്ങനെയാണ് വളർനിന്നിരുന്നത് എന്നും കാവ്യാ പറയുന്നു.
അതുകൊണ്ടുതന്നെ ഇൻഡിപെൻഡന്റ് ആകാനുള്ള ഒരു അവസരം ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജീവിതത്തിൽ ഓരോ അവസ്ഥകൾ ഉണ്ടാകുമ്പോൾ ആണ് മാറ്റങ്ങൾ ഉണ്ടാകുന്നത്. എന്റെ അടുത്തുപലരും പറയും പണ്ട് സംസാരിച്ച ആളെ അല്ല, ഇപ്പോൾ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന്. അങ്ങനെ പറ്റിക്കാൻ ഒന്നും എളുപ്പം അല്ലാട്ടോ എന്ന്. അത് ഓരോ അനുഭവങ്ങളിൽ നിന്നും നമ്മൾ മാറുന്നതല്ലേ. പിന്നെ പ്രായം കൂടുമ്പോൾ ഉള്ള മാറ്റങ്ങൾ വേണ്ടേ. പ്രായം കൂടും തോറും മാറ്റങ്ങൾ വന്നില്ല എങ്കിൽ ആളുകൾ മന്ദബുദ്ധി ആണെന്ന് പറയില്ലേ. ഇതിനു ബുദ്ധി ഒന്നും വളരില്ലേ എന്ന് ചോദിക്കും. അപ്പോൾ മാറ്റങ്ങൾ ഒക്കെയുണ്ട്. കൈരളിക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം വിശേഷങ്ങൾ പങ്കിടുന്നത്.
Leave a Reply