‘മകൾക്ക് കണ്ണെഴുതി പൊട്ടുതൊട്ട് കാവ്യ’ ദിലീപ് കാവ്യാ ദമ്പതികളുടെ മകൾ മഹാലക്ഷ്‌മിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു !!
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് നടി കാവ്യ മാധവൻ, കാവ്യാ അഭിനയിച്ചിരുന്ന എല്ലാ ചിത്രങ്ങളും മികച്ച വിജയം നേടിയവയായിരുന്നു, മലയാളികളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ ഒത്തിണങ്ങിയ ഒരു താരമായിരുന്നു കാവ്യ, ഇപ്പോൾ നടൻ ദിലീപിന്റെ ഭാര്യയായ കാവ്യ സിനിമ ലോകത്തുനിന്നും വിട്ടുനിൽക്കുകയാണ്, ഇരുവർക്കും മഹാലക്ഷ്മി എന്ന ഒരു മകളുമുണ്ട്, സമൂഹ മാധ്യമങ്ങളിൽ ഒന്നും സജീവമല്ല ദിലീപും കാവ്യയും അതുകൊണ്ടുതന്നെ ഇവരുടെ വാർത്തകളോ വിശേഷങ്ങളോ ഒന്നും ആരാധകർക്ക് അറിയാൻ സാധിച്ചിരുന്നില്ല…
ഇവരുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഒന്നും പുറത്തുവിട്ടിരുന്നില്ല, ഇപ്പോൾ ഈ കഴിഞ്ഞ മാതൃദിനത്തിൽ കാവ്യ തന്റെ കുഞ്ഞിനെ കണ്ണെഴുതി പൊട്ടുകുത്തുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, ഇത് ഒരു പഴയ ചിത്രമാണ് എങ്കിലും ഈ ചിത്രം വളരെ പെട്ടന്നാണ് ആരാധക്ക് ഏറ്റെടുത്തത്, ഇവർക്കൊപ്പമാണ് മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ മീനാക്ഷിയും..
മീനാക്ഷി ഈ അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയത്, ഒരു സിനിമയിൽ പോലും അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകരാണ് താരപുത്രിക്ക് ഉള്ളത്, മലയാളികൾ ഏറെ ചർച്ച ചെയ്‌ത ഒരു വിഷയമാണ് മഞ്ജു ദിലീപ് വിവാഹവും, വേർപിരിയലും, കാവ്യയുമായുള്ള ഗോസിപ്പുകളും ഒടുവിൽ ദിലീപ് കാവ്യ വിവാഹവും, മഞ്ജുവിന്റെ സിനിയിലേക്കുള്ള മടങ്ങിവരവും അങ്ങനെയെല്ലാം….
മഞ്ജു ഇപ്പോൾ സൗത്ത് ഇന്ത്യ അറിയപ്പെടുന്ന പ്രശസ്തയായ അഭിനേത്രിയായി മാറിക്കഴിഞ്ഞു. നിരവധി ചിത്രങ്ങളുടെ ഭാഗമാണ് മഞ്ജു ഇപ്പോൾ, അവസാനം പുറത്തിറങ്ങിയ ചിത്രം ‘ചതുർമുഖം’ മികച്ച വിജയം സ്വന്തമാക്കിയിരുന്നു, ദിലീപ് ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്..
ദിലീപിന്റെ ആത്മ സുഹൃത്ത് നാദിർഷ പുതിയതായി സംവിധാനം ചെയ്ത ചിത്രം ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയിൽ ദിലീപാണ് നടൻ, ഒരു വയസ്സനായിട്ടാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്, ഉർവശിയാണ് ചിത്രത്തിൽ ദിലീപിന്റെ നായിക, ഏറെ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രം കൂടിയാണിത്… നാദിർഷായുടെ മകളുടെ വിവാഹ വേളയിലാണ് ഏറെ നാളുകൾക്ക് ശേഷം ദിലീപിനെയും കുടുംബത്തിന്റെയും ഏവരും കണ്ടിരുന്നത്..
അതിൽ മകൾ മീനാക്ഷിയും, താരത്തിന്റെ ഡാൻസും അന്ന് സോഷ്യൽ മീഡിയിൽ വൈറലായിരുന്നു, സിനിമ നടി നമിത പ്രമോദ് മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്.
Leave a Reply