എനിക്ക് സിനിമ വകുപ്പ് കൂടി വേണം, പുതിയ ആവശ്യവുമായി കെബി ഗണേഷ് കുമാർ ! മുഖ്യമന്ത്രിക്ക് ഗണേശിന്റെ കത്ത് !

നടനും എം എൽ യെ യുമായിരുന്ന കെബി ഗണേഷ് കുമാർ ഇപ്പോഴതാ മന്ത്രി ആകാൻ പോകുകയാണ്, ഗതാഗത വകുപ്പാണ് ഗണേഷിന് നൽകിയിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ തനിക്ക് സിനിമാ വകുപ്പ് കൂടിവേണമെന്നാവശ്യപ്പെട്ട് നിയുക്തമന്ത്രി കെ ബി ഗണേശ് കുമാര്‍ മുഖ്യമന്ത്രിക്ക്  കത്ത് നല്‍കി. 2011 ലെ യു ഡി എഫ് മന്ത്രി സഭയില്‍ ഗണേശ് കുമാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് സിനിമാ.

അതുപോലെ തന്നെ തനിക്ക് ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറക്കാന്‍ തെയ്യാറാണെന്നും ഗണേശ് കുമാര് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുണ്ട്. 29 ന് കെ ബി ഗണേശ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അതുപോലെ ഗതാഗത വകുപ്പ് തനിക്ക് ലഭിക്കുന്നതോടെ കെ എസ് ആർ ടി സി ലാഭത്തിൽ ആക്കിത്തരാം എന്ന മണ്ടത്തരം താൻ പറയുന്നില്ലെന്നും, ഗതാഗത വകുപ്പ് അടിമുടി നവീകരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.  പൊതുഗതാഗതത്തെ മെച്ചപ്പെടുത്താന്‍ മനസില്‍ ഒരു ആശയമുണ്ടെന്നും അത് മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഈ പുതിയ  ആശയം മുഖ്യമന്ത്രി അംഗീകരിച്ചാല്‍ കേരളത്തിലെ മുക്കിലും മുലയിലും ജനങ്ങള്‍ക്ക് വണ്ടി കിട്ടുന്ന ഒരു പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതുപോലെ മാധ്യമങ്ങളോട് അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്താല്‍ ഉദ്ഘാടനങ്ങള്‍ക്കും മറ്റും പോകില്ല. ശ്രദ്ധ മുഴുവന്‍ വകുപ്പ് മെച്ചപ്പെടുത്തുന്ന കാര്യങ്ങളിലായിരിക്കും അത്തരം കാര്യങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കേരള ജനതക്ക് അഭിമാനകരമായ ഭരണം കാഴ്ചവെക്കും. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിയെ നേരിട്ടയാളാണ്. പുതിയ പ്രതിസന്ധിയെയും നേരിടുമെന്നും അതിനുള്ള കരുത്ത് തനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരു നടനും കൂടിയായ താൻ ഇനി അഭിനയം തുടരണോ എന്നത് മുഖ്യമന്ത്രിയുടെ തീരുമാനം പോലെ ഇരിക്കുമെന്നും തനിക്ക് കിട്ടിയ ഗതാഗത വകുപ്പിനെ ഒരു മുൾ കിരീടം പോലെ കാണില്ലെന്നും  ഗണേഷ് കുമാര്‍ പറഞ്ഞു. 2001 മുതല്‍ പത്തനാപുരത്തിന്‍റെ പ്രതിനിധിയായിരുന്നു കെ ബി ഗണേഷ് കുമാര്‍. 2001 ല്‍ എ കെ ആന്‍റണി സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു. പിന്നീട് 22 മാസങ്ങള്‍ക്ക് ശേഷം ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി സ്ഥാനമൊഴിഞ്ഞു. 2011 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ വനം, കായികം, സിനിമ എന്നി വകുപ്പുകളുടെ മന്ത്രിയായി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *