
കെബി ഗണേഷ് കുമാറിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു ! ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സഭയിലേക്ക് !
അഭിനയ രംഗത്തും രാഷ്ട്രീയ രംഗത്തും വളരെ അധികം ആരാധകരുള്ള ആളാണ് എം എൽ എ കൂടിയായ കെ ബി ഗണേഷ് കുമാർ. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗണേഷ് കുമാർ വീണ്ടും മന്ത്രി കുപ്പായം അണിയാൻ പോകുകയാണ്. കെബി ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും കാത്തിരിപ്പ് അവസാനിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ട്.
കെബി ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖവകുപ്പും നൽകാനാണ് സാധ്യത. ഇരുവരുടെയും സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും ഡിസംബർ 24ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ തീരുമാനിക്കും. ഇപ്പോൾ നിലാവിൽ ഈ രണ്ടു വകുപ്പുകളും ഭരിക്കുന്ന ആന്റണി രാജുവും, അഹമ്മദ് ദേവർകോവിലും മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക് പോവും. ഗവർണർ സമ്മതം മൂളിയാൽ ഈ മാസം അവസാനം തന്നെ ഇരുവരുടെയും മന്ത്രിസഭാ പ്രവേശനം നടക്കും. കെബി ഗണേഷ് കുമാറിനും, രാമചന്ദ്രൻ കടന്നപ്പള്ളിക്കും പ്രസ്‌തുത വകുപ്പുകൾ കൈകാര്യം ചെയ്‌ത് മുൻ പരിചയമുണ്ട് എന്നതാണ് പ്രത്യേകത.

അതുകൊണ്ട് തന്നെ ഇനി വകുപ്പുകളുടെ കാര്യത്തിൽ ഒരു പുനർ ചർച്ച ഉണ്ടാകില്ല എന്നാണ് റിപ്പോർട്ട്. ഗണേശിന്റെ മന്ത്രി സ്ഥാനം ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു എങ്കിലും ഇപ്പോൾ അദ്ദേഹം തന്നെ മന്ത്രിയാകും എന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരിക്കുകയാണ്. ഗണേഷ് കുമാറിനെ മന്ത്രി ആക്കരുത് എന്ന ആവശ്യവുമായി സഹോദരി തന്നെ രംഗത്ത് വന്നതും അതുപോലെ അടുത്തിടെ ഉണ്ടായ സോളാർ പ്രശ്നത്തിലും ഗണേഷ് കുമാറിനെതിരെ വ്യാപകമായ വിമർശനങ്ങൾ ഉണ്ടായിരുന്ന സാഹചര്യത്തിലും മന്ത്രി സ്ഥാനം കയ്യാലപ്പുറത്തെ തേങ്ങാ പോലെ ആയിരുന്നു എങ്കിലും ഇപ്പോൾ ആയ കാര്യത്തിൽ വ്യക്തത ഉണ്ടായിരിക്കുകയാണ്.
ഗതാഗത വകുപ്പ് ഏൽക്കുന്നതോടെ കെ എസ് ആർ ടിസി യുടെ നിലവിലെ അവസ്ഥ കണക്കിലെടുത്താൽ ഗണേഷ് കുമാർ ഏറെ ആത്മാർത്ഥമായി പ്രവർത്തിച്ചാൽ മാത്രമേ നിലവിലെ പ്രശ്നങ്ങളിൽ നിന്നും കെഎസ്ആർടിസിയെ മോചിപ്പിക്കാൻ കഴിയുകയുള്ളു. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി യെ കരകയറ്റുകയെന്ന ലക്ഷ്യം ഗണേഷ് കുമാറിലൂടെ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് എൽഡിഎഫും പ്രതീക്ഷിക്കുന്നത്.
അടുത്തിടെ നടി അനുശ്രീ ഗണേഷ് കുമാറിനെ കുറിച്ച് പറഞ്ഞിരുന്നത് ഇങ്ങനെ, പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും ഗണേഷേട്ടന്‍ ഉണ്ട് എന്നുള്ളത് ഞങ്ങള്‍ പത്തനാപുരംകാരുടെ ഒരു പരസ്യമായ അഹങ്കാരം കൂടിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായിരുന്നു ജനപ്രീതി അല്പം പോലും കുറയാതെ ഇപ്പോഴും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു,അതുകൊണ്ട് തന്നെയാകാം പാര്‍ട്ടിക്ക് അതീതമായി വ്യക്തിപരമായിട്ടുള്ള ഇഷ്ടം കൊണ്ട് താങ്കള്‍ ഇപ്പോഴും വിജയിച്ചുകൊണ്ടെയിരിക്കുന്നത് എന്നും അനുശ്രീ പറയുന്നു.
Leave a Reply