
20 വർഷത്തോളം കടകളിൽ ആയിരുന്നു താമസം, പെൺകുട്ടി ആയതിന്റെ പേരിൽ ആരും വാടക വീടുപോലും നൽകിയിരുന്നില്ല ! സൂര്യക്ക് വീടിന്റെ താക്കോൽ കൈമാറി ഗണേശ് കുമാർ ! കൈയ്യടി !
ഒരു നടൻ പൊതുപ്രവർത്തകൻ എന്നീ നിലകളിൽ ഏറെ ആരാധകരുള്ള ആളാണ് കെബി ഗണേഷ് കുമാർ. അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നവയാണ്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം ചെയ്ത ഒരു പുണ്യ പ്രവർത്തിക്ക് കൈയ്യടി നേടുകയാണ്. കൊല്ലം എസ് എൻ കോളേജിലെ വിദ്യാർത്ഥിയായ സൂര്യയ്ക്ക് വീട് വച്ച് നൽകിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
വളരെ ദയനീയമായ ഒരു ജീവിതമായിരുന്നു ഇത്രയും കാലം സുര്യയുടേത്. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതം. നാലാം വയസിൽ അമ്മ മരിച്ചുപോയ സൂര്യയെ അച്ഛനും ഉപേക്ഷിച്ചു പോയി. അമ്മാമ്മയോടൊപ്പം ആയിരുന്നു സൂര്യയുടെ താമസം. അന്തിയുറങ്ങാൻ വീടില്ലാതെ 20 വർഷത്തോളം കടകളിൽ ആയിരുന്നു സൂര്യയുടെ വാസം. പെൺകുട്ടി ആയതിന്റെ പേരിൽ ആരും വാടക വീടുപോലും നൽകിയിരുന്നില്ല.
അങ്ങനെ 5 മാസങ്ങൾക്ക് മുമ്പാണ് സൂര്യ ഗണേഷ് കുമാറിന്റെ വീട്ടിലെത്തി തന്റെ ഇപ്പോഴത്തെ ദുരവസ്ഥ പറഞ്ഞത്. പ്രവാസിയായ ജോസ് എന്ന വ്യക്തിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും നല്ല മനസ്സാണ് ഒന്നേ മുക്കാൽ ഏക്കർ സ്ഥലം വാങ്ങി അവിടെ അർഹതപ്പെട്ട പാവപ്പെട്ടവർക്കായി ഒരുങ്ങിയ 5 വീടുകൾ. അതിൽ ഒരു വീടാണ് ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് സൂര്യയ്ക്ക് ലഭിച്ചത്.

സൂര്യയുടെ വിഷമങ്ങളെയും പ്രശ്നങ്ങളെക്കുറിച്ച് അറിഞ്ഞ ഗണേഷ്കുമാർ സൂര്യയെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കുകയും ഇതോടെ സൂര്യയ്ക്ക് വീടൊരുങ്ങുകയും ആയിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ സൂര്യയ്ക്ക് ഗണേഷ് കുമാർ സമ്മാനം നൽകിയിരുന്നു. അതേ ആളുടെ കൈകളിൽ നിന്നും തന്നെ സ്വപ്നത്തിന്റെ താക്കോൽ വാങ്ങാൻ കഴിഞ്ഞതിൽ സന്തോഷം എന്നാണ് സൂര്യ പറഞ്ഞത്. “നന്നായി പഠിച്ച് ജോലി വാങ്ങി മുത്തശ്ശിയെ നോക്കണം എന്നാണ് സൂര്യയോട് പറയാൻ ഉള്ളത്” എന്ന് ഗണേഷ് കുമാർ പറഞ്ഞു. അമ്മൂമയുടെയും സൂര്യയുടെയും പേരിൽ വീടും സ്ഥലവും രെജിസ്റ്റർ ചെയ്തതിന്റെ രേഖകളും സൂര്യയ്ക്ക് അദ്ദേഹം കൈമാറി.
സൂര്യയെ കുറിച്ച് ഗണേഷ് കുമാർ പറയുന്നത് ഇങ്ങനെ, “സൂര്യമോളുടെ അമ്മ ക്യാൻസർ വന്നു മരിച്ചു, അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. അമ്മൂമ്മയും വല്യമ്മയും കൂടിയാണ് വളർത്തിയത്. നാലര വയസുമുതൽ കഷ്ടപ്പെട്ട് പഠിച്ച് ഇപ്പോൾ ബികോമിന് പഠിക്കുവാണ്. സൂര്യ ഭാഗ്യമുള്ള കുട്ടിയാണ്, ഈ 20 ആം വയസിൽ ദൈവം അവളെ കണ്ടിരിക്കുകയാണ്. നാലര വയസുമുതൽ ഒരു പെൺകുഞ്ഞ് അനുഭവിക്കാത്ത എല്ലാ ദുരിതങ്ങളും അവൾ അനുഭവിച്ചു കഴിഞ്ഞു, ഇനി അവൾക്ക് ഒരു വിഷമവും ഉണ്ടാകില്ല. ഈ വീട്ടിൽ അവൾക്ക് എല്ലാ സൗകര്യങ്ങളും ഞങ്ങൾ ഒരുക്കിയിട്ടുണ്ട്, ഒന്നുമില്ലാതെ ജീവിച്ച കുട്ടിയാണ് അവൾ അതുകൊണ്ട് ഇനി എല്ലാം ഉള്ളവൾ ആയി ജീവിക്കുവാൻ വേണ്ടിയാണ് അങ്ങിനെ ചെയ്തത് എന്നും ഗണേഷ് കുമാറും ഭാര്യയും പറയുന്നു.
Leave a Reply