കീര്‍ത്തി സുരേഷ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ കരണത്ത് അ,ടി,ച്ചു ! അങ്ങനെ സംഭവിച്ചു പോയി ! കീർത്തി സുരേഷ് പറയുന്നു !

മലയാള സിനിമയുടെ അഭിമാന താരമായി മാറിയ ആളാണ് നടി കീർത്തി സുരേഷ്. മലയത്തിന്റെ സൂപ്പർ ഹിറ്റ് നായിക മേനകയുടെയും നിർമാതാവ് സുരേഷ്  കുമാറിന്റെയും മകളാണ് കീർത്തി. ബാലതാരമായി സിനിമ രംഗത്ത് എത്തിയ കീർത്തി നായിയ്ക്കായി തുടക്കം കുറിച്ചത് പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിൽ കൂടിയാണ്. തമിഴിൽ ‘റിമോ’ എന്ന ചിത്രമാണ് കീർത്തിയുടെ കരിയറിൽ വഴിത്തിരിവായത്. ശേഷം വിജയുടെ നായികയായി, വിക്രം, സൂര്യ, ധനുഷ്, രജനികാന്ത്, വിശാൽ തുടങ്ങി സൗത്ത് ഇൻഡസ്ട്രിയിലെ എല്ലാ സൂപ്പർ സ്റ്റാർസിനൊപ്പവും അഭിനയിച്ച കീർത്തി  2018 ൽ പുറത്തിറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയിരുന്നു.

ഇപ്പോൾ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ പോകുന്ന മഹേഷ് ബാബുവിന്റെ പുതിയ ചിത്രം ‘സര്‍ക്കാരു വാരി പാട്ട’യാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കീർത്തി പറഞ്ഞ കാര്യമാൻ ഏറെ ശ്രദ്ധ നേടുന്നത്. വളരെ രസകരമായിരുന്നു മഹേഷ് സാറുമൊപ്പമുള്ള ഷൂട്ടിങ്. എപ്പോഴും എന്തെങ്കിലും പറഞ്ഞ് കളിയാക്കി കൊണ്ടിരിയ്ക്കും. മാറിയിരുന്ന് നമ്മളെ നോക്കി സംസാരിക്കുമ്പോള്‍, ഞാന്‍ വിചാരിയ്ക്കും എന്തോ സീരിയസ് ആയ കാര്യമായിരിയ്ക്കും എന്ന്. എന്നാല്‍ കളിയാക്കുകയാണ് എന്ന് മനസ്സിലാവുന്നത് പിന്നീട് ആണ്.

എന്നാൽ മറക്കാൻ കഴിയാത്ത മറ്റൊരു സംഭവം എന്ന് പറയുന്നത് ചിത്രത്തില്‍ ഒരു ഗാന രംഗം ചിത്രീകരിയ്ക്കുന്നതിനിടെ അറിയാതെ എന്റെ കൈ സ്ലിപ് ആയി മഹേഷ് സാറിന്റെ കരണത്ത് കൊണ്ടു. ലൈറ്റ് ആയിട്ടാണ് തട്ടിയത്. പക്ഷെ അപ്പോഴേക്കും എന്റെ നെഞ്ചിടിപ്പ് കൂടി. അപ്പോള്‍ തന്നെ സോറി സോറി സോറി സര്‍ എന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം അത് വളരെ കൂളായിട്ടാണ് അത് എടുത്തത്. പക്ഷെ എനിക്ക് അത് വല്ലാത്ത ഒരു കുറ്റ ബോധമായി. മൂന്ന് തവണയിലേറെ ഞാന്‍ പോയി സോറി പറഞ്ഞ് കാണും. പിന്നെയും പിന്നെയും പോയി പറയുമ്പോള്‍ ‘ഞാന്‍ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്‌തോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്രയും കൂളായിരുന്നു എന്നും കീർത്തി പറയുന്നു.

കുറച്ച് നാളുകൾക്ക് മുംമ്പ് ഇതേ ചിത്രത്തിന്റെ നിർമ്മാതാക്കൾ കീർത്തിക്ക് എതിരെ രംഗത്ത് വന്നിരുന്നു. കീര്‍ത്തി ഒരിക്കലും മഹേഷ് ബാബുവിന് ചേര്‍ന്ന നായികയല്ല എന്നാണ് അവരുടെ പ്രധാന വിമര്‍ശനം. ചിത്രത്തിലെ ‘ഗാന്ധാരി’ എന്ന ഗാനം പുറത്തു വന്നത്. ഈ മ്യൂസിക് വീഡിയോയ്ക്ക് തീരെ നിലവാരമില്ല എന്നത് ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. അതുമാത്രമല്ല ഈ ചിത്രം പ്രഖ്യാപിച്ചത് മുതല്‍ മഹേഷ് ബാബുവിന്റെ ആരാധകരും കീര്‍ത്തിക്കെതിരെ രംഗത്തെത്തിയിരുന്നു. മറ്റൊരു നടിയെ ആയിരുന്നു ചിത്രത്തില്‍ നായികയാക്കേണ്ടിയിരുന്നത്.

കീർത്തിയുടെ  ‘മഹാനടി’ എന്ന സിനിമക്ക്  ശേഷം വന്ന താരത്തിന്റെ  മറ്റു ചിത്രങ്ങൾ വൻ പരാജയമായിരുന്നു, രജനികാന്ത് ചിത്രം അണ്ണാത്തെയിൽ കീർത്തിയുടെ അഭിനയം നിരവധി ട്രോളുകൾ നേരിട്ടിരുന്നു. ഇതുകൊണ്ടു തന്നെ കീർത്തി ഒരു ഭാഗ്യമില്ലാതെ നായികയാണെന്നാണെന്നും, മഹേഷ് ബാബുവിന്റെ സിനിമ പരാജയപ്പെട്ടാല്‍ കീര്‍ത്തിയാകും കാരണമെന്നും പറഞ്ഞും ചിലര്‍ എത്തിയിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *