
അത് സത്യത്തിൽ അധികമാർക്കും അറിയില്ല ! ഞാനൊരു അനാഥകുട്ടിയാണ് ! അച്ഛനും അമ്മയും എന്നെ ദത്ത് എടുത്ത് വളർത്തിയതാണ് ! കീർത്തി സുരേഷ് പറയുന്നു !
മലയാള സിനിമയിൽ തുടക്കം കുറിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് കീർത്തി സുരേഷ്. താര കുടുംബത്തിന് നിന്നും സിനിമയിൽ എത്തിയ കീർത്തി അതികം വൈകാതെ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്കരം വരെ നേടിയിരുന്നു. മലയാളത്തിൽ നടിയുടേതായി ഏറ്റവും ഒടുവിൽ റീലീസായ ചിത്രം ടോവിനോ നായകനായി എത്തിയ വാശിയാണ്. അടുത്തിടെ കീർത്തി കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ഏറെ ശ്രദ്ധ നേടുന്നത്.
കീർത്തിയുടെ വാക്കുകൾ ഇങ്ങനെ, ചെറുപ്പത്തിൽ ചെറുപ്പത്തിൽ താനൊരു അനാഥക്കുട്ടി ആണെന്ന് വിശ്വസിച്ചിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്ത് വളർത്തുന്നതാണെന്നായിരുന്നു വർഷങ്ങളോളം ഞാൻ വിശ്വസിച്ചിരുന്നത്. എന്നോട് ഈ കാര്യം പറഞ്ഞ് തന്നത് സുരേഷ് ഗോപി അങ്കിളാണ്. അദ്ദേഹം എന്നെ വളരെ വിഷ്വസിനീയമായി അത് അങ്ങനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നതെന്നും കീർത്തി പറയുന്നു.

എന്റെ ചെറുപ്പം മുതൽ തന്നെ എല്ലാ കാര്യങ്ങൾക്കും വളരെ വാശിയുള്ള കൂട്ടത്തിലാണ്. എന്തെങ്കിലും ഒരു കാര്യം വേണമെന്ന് ആഗ്രഹിച്ചാൽ അത് നേടിയെടുക്കും. അതിന് വേണ്ടി നന്നായി പരിശ്രമിക്കാറുമുണ്ട്. അത് എന്നെ സംബന്ധിച്ച് ഒരു നല്ല വാശി തന്നെയാണ്. താര കുടുംബത്തിൽ ജനിച്ചത് കൊണ്ട് തന്നെ ചെറുപ്പം മുതൽ സിനിമയുമായും അതുപോലെ താരങ്ങളുമായും വളറെ അടുത്ത ബന്ധം ഉള്ള ആളുകൂടിയാണ് കീർത്തി.
സിനിമ കുടുംബമായതുകൊണ്ട് തന്നെ ചെറുപ്പം മുതൽ തന്നെ, മമ്മൂട്ടി. മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ് ഇവരുമായെല്ലാം വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ മമ്മൂക്ക എടുത്തിരിക്കുന്ന ഒരു ഫോട്ടോ എനിക്ക് ഇപ്പോഴും ഓർമയുണ്ട് എന്നും. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് തന്നെ അതാണെന്നും. അതുപോലെ ലാലങ്കിളിനൊപ്പം ഒന്നിച്ച് സ്ക്രീൻ ഷെയർ ചെയ്തത് നല്ലൊരു അനുഭവമായിരുന്നു. സുരേഷ് ഗോപിയങ്കിൾ ചെറുപ്പം മുതലേ എന്നെ വെറുതെ ഓരോന്ന് പറഞ്ഞു പറ്റിക്കാറുണ്ടായിരുന്നു എന്നും കീർത്തി ഓർക്കുന്നു.
അദ്ദേഹം എന്നോട് വളരെ സീരിയസായി ഞാൻ അനാഥകുഞ്ഞാണെന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. അച്ഛനും അമ്മയും എന്നെ ദത്തെടുത്തതാണെന്നും നിനക്ക് അവിടെ എന്റെ വീട്ടിൽ ജീവിക്കാൻ ഇഷ്ടം അല്ലങ്കിൽ എന്റെ വീട്ടിലേക്ക് വന്നോ എന്നും അങ്കിൾ പറയും. ശരിക്കും ഞാൻ അനാഥകുഞ്ഞാണെന്നാണ് ഒരുപാട് നാൾ കരുതിയിരുന്നത്. കുറേ വർഷം ഞാൻ അങ്ങനെ തന്നെ വിശ്വസിച്ചു എന്നും കീർത്തി പറയുന്നു.
Leave a Reply