
‘കീര്‍ത്തിയുടെ കണ്ണുനീര്‍ തുടച്ച് ആന്റണി’ ! 15 വർഷത്തെ പ്രണയം സഫലമായി ! കീർത്തിക്ക് താലിചാർത്തി ആന്റണി ! ആശംസകളുമായി ആരാധകർ !
ബാലതാരമായി മലയാള സിനിമയിൽ എത്തിയ ആളാണ് കീർത്തി സുരേഷ്, നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടി മേനകളുടെയും മകൾ കീർത്തി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയാണ്. മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം വരെ നേടിയ കീർത്തി ഇപ്പോൾ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ കീർത്തിയുടെ വിവാഹ ചിത്രങ്ങളന് ഏറെ ശ്രദ്ധ നേടുന്നത്. പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇന്ന് ഈ വിവാഹം നടന്നത്.
ഇന്ന് രാവിലെ ഗോവയിൽ വെച്ച് തമിഴ് ബ്രോമിൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് നടന്നത്. ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ പങ്കുവച്ചു. ചിരിയും കരച്ചിലും അടങ്ങിയ, തീര്‍ത്തും ഇമോഷണലായിരുന്നു ചടങ്ങുകള്‍ എന്ന് ചിത്രങ്ങളില്‍ വ്യക്തം. പക്ക ഒരു തമിഴ് ട്രഡീഷണല്‍ പെണ്ണായിട്ടാണ് കീര്‍ത്തി സുരേഷ് ഒരുങ്ങിയിറങ്ങിയത്. ഹിന്ദു ആചാര പ്രകാരമാണ് ആദ്യത്തെ കല്യാണം. ഇനി വൈകിട്ട് ആന്റണിയുടെ വിശ്വാസ പ്രകാരം ക്രിസ്ത്യന്‍ ആചാരത്തിലുള്ള വിവാഹവും നടക്കും.

അച്ഛൻ സുരേഷിന്റെ മടിയിൽ കീർത്തിയെ ഇരുത്തിക്കൊണ്ടാണ് ആന്റണി താലി ചാർത്തുന്നത്, താലികെട്ടിയതിന് ശേഷം ആന്റണിയെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു രംഗവും, കണ്ണുനീര്‍ ആന്റണി തുടയ്ക്കുന്നതായ ഒരു ചിത്രവും കാണാം. പ്രണയവും, കാത്തിരിപ്പും, വിവാഹവും എത്രത്തോളം ഇമോഷണലായിരുന്നു എന്ന് ഈ ചിത്രങ്ങള്‍ പറയുന്നു എന്നാണ് ആരാധകരുടെ പക്ഷം. തമിഴ് ഇളയദലപതി വിജയ് അടക്കം പ്രമുഖരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ചടങ്ങുകളും ഒരുക്കങ്ങളും എല്ലാം ഈ ഫോട്ടോ പങ്കുവയ്ക്കുന്നത് വരെ കീര്‍ത്തിയും കുടുംബവും തീര്‍ത്തും രഹസ്യമായി സൂക്ഷിച്ചിരുന്നു.
പ്രൊഫെഷൻ കൊണ്ട് എഞ്ചിനീയറായ ആൻ്റണി, മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ മുഴുവൻ സമയ ബിസിനെസ്സ് കാരനായി മാറിക്കകഴിഞ്ഞു.. സോഷ്യൽ മീഡിയ പ്രൊഫൈൽ നോക്കുമ്പോൾ കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിൻ്റെ ഉടമ കൂടിയാണ്. കൂടാതെ ആന്റണി കേരളത്തിൽ ഹോസ്പിറ്റാലിറ്റി ബിസിനസ്സിലും സജീവമാണ്. അത് കൂടാതെ കൊച്ചിയിലും തിരുവനന്തപുരത്തുമായി റിസോർട്ട് ശൃംഖലയും ആന്റണിക്ക് സ്വന്തമായുണ്ട്. മാത്രമല്ല ദുബായിലും ചെന്നൈയിലും ബിസിനെസ്സ് കേന്ദ്രങ്ങളും ആൻ്റണി തട്ടിലിനുണ്ട്. ഏതായാലും തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ അറിയിക്കുകയാണ് ഇപ്പോൾ ആരാധകർ…
Leave a Reply