
15 വർഷത്തെ പ്രണയം ! കീർത്തി സുരേഷ് വിവാഹിതയാകുന്നു ! ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ !
മലയാള സിനിമയിൽ തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ മുൻ നിര നായികയായി തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്. നിർമാതാവ് ജി സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയ മകളാണ് കീർത്തി സുരേഷ്. മലയാള ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ് കീർത്തി അഭിനയ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. തമിഴകത്തേക്ക് അരങ്ങേറ്റം കുറിച്ചതോടെയാണ് കീർത്തി സുരേഷിന്റെ തലവര മാറിയത്. കൂടാതെ തെലുങ്കിൽ ചെയ്ത മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തി സുരേഷ് സ്വന്തമാക്കിയിരുന്നു.
ഇപ്പോഴിതാ കീർത്തിയുടെ വിവാഹ വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ദേശിയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി വിവാഹം കഴിക്കുന്നത്. ഡിസംബർ മാസത്തിൽ വിവാഹം നടക്കും. ഡിസംബർ 11, 12 തിയതികളിലായി വിവാഹം നടക്കുമെന്നാണ് വിവരം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നും റിപ്പോർട്ടുണ്ട്. വിവാഹക്കാര്യം ഉടനെ കീർത്തിയും കുടുംബവും ഔദ്യോഗികമായി അറിയിക്കും.

കീർത്തിയും ആന്റണിയും തമ്മിൽ 15 വർഷത്തോളമായി പ്രണയത്തിലായിരുന്നു. ഹൈ സ്‌കൂളിൽ പഠിക്കുന്ന കാലത്താണ് കീർത്തി സുരേഷ് ആൻ്റണിയെ പരിചയപ്പെടുന്നത്. ആന്റണി അന്ന് കോളേജിൽ പഠിക്കുകയാണ്. ഏറെക്കാലമായി പ്രണയത്തിലായിരുന്നെങ്കിലും ഈ വിവരം മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. കീർത്തിയെ കൂടാതെ ഇൻസ്റ്റയിൽ ആന്റണിയെ ഫോളോ ചെയ്യുന്ന മറ്റുനടിമാർ, കല്യാണി പ്രിയദർശൻ, മീര നന്ദൻ, അപർണ്ണ ബാല മുരളി, ഐശ്വര്യ ലക്ഷ്മി മാളവിക മോഹൻ എന്നിവരാണ്.
Leave a Reply