‘ഞങ്ങളുടെ മൂന്ന് മക്കളും അബദ്ധം പറ്റി ഉണ്ടായവരാണ്’ ! ഞങ്ങൾ ആഗ്രഹിച്ച് പ്ലാൻ ചെയ്ത് ഉണ്ടായത് അവൾ മാത്രം ! കൃഷ്ണകുമാറും സിന്ധുവും പറയുന്നു !

മലയാളത്തിൽ ഏറെ പ്രശസ്തമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. നടൻ എന്നതുപോലെ അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ രംഗത്തും വളരെ സജീവമാണ്. ഭാരതീയ ജനത പാർട്ടിയുടെ അംഗം കൂടിയായ അദ്ദേഹം അതിന്റെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിടാറുണ്ട്. പക്ഷെ അതൊന്നും അദ്ദേഹം കാര്യമാക്കാറില്ല. അച്ഛനും മക്കളും ഭാര്യ സിന്ധു കൃഷ്ണയും എല്ലാവരും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. യൂട്യൂബ് ചാനലിലൂടെയായി അമ്മയും മക്കളും തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ ഇരുവരും പങ്കുവെച്ച ചില വിശേഷങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാർ പറയുന്നത് ഇങ്ങനെ, ഞാൻ കോളേജിലെത്തിയപ്പോഴാണ് റഷ്യന്‍ ഭാഷ  പഠിച്ചത്. ദൂരദര്‍ശനില്‍ ജോലി ചെയ്തതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഞാന്‍ ഉച്ഛാരണം ശ്രദ്ധിക്കാന്‍ ശീലിപ്പിച്ചത് ദൂരദര്‍ശനില്‍ പോയപ്പോഴാണ്. നമ്മുടെ പോരായ്മകളെല്ലാം അവര്‍ തിരുത്തി തരുമായിരുന്നു.  അതുപോലെ മക്കളുടെ കുറിച്ചും ഇരുവരും പറയുന്നുണ്ട്.

സിന്ധു പറയുന്നത് ഇങ്ങനെ,  ഇന്‍ജെക്ഷനും ബ്ലഡും ഒക്കെ കാണുന്നതുതന്നെ  ഭയങ്കര പേടിയായ ഞാൻ എങ്ങനെയാണ് ഈ നാല് പ്രസവിച്ചത് എന്ന് എപ്പോഴും ഞാനാലോചിക്കുന്ന കാര്യമാണത്. എല്ലാം നോര്‍മലി ഡെലിവറിയായിരുന്നു. ഹന്‍സുവിനെ ഗര്‍ഭിണിയായിരുന്ന സമയത്ത് നല്ല ഛര്‍ദ്ദിയായിരുന്നു. ഞങ്ങളുടെ മക്കളില്‍ മൂന്ന് പേരും അബദ്ധം പിള്ളേരാണ്. പ്ലാന്‍ ചെയ്തുണ്ടായ ആള്‍ ഓസിയാണ്. അഹാനയെ ഗർഭിണി ആയിരുന്നത് മുതൽ എല്ലാവരും ഉറപ്പിച്ചു പറഞ്ഞിരുന്നു ഇത് ആൺ കുട്ടിയാണ് എന്ന്.. ആണ്‍കുഞ്ഞിന്റെ പേരുകളായിരുന്നു കണ്ടുപിടിച്ചത്, അത് മാറ്റി ഞങ്ങൾ അത് അഹാന ആക്കി, പിന്നെ ഇഷാനിയെ ഗർഭിണി ആയിരുന്നപ്പോഴും പലരും ഉറപ്പിച്ചു പറഞ്ഞു ആൺകുട്ടി ആയിരിക്കുമെന്ന് അങ്ങനെ ഞങ്ങൾ ഇഷാൻ എന്ന പേര് കണ്ടുപിടിച്ചു, മകൾ ആണെന്ന് കണ്ടപ്പോൾ ഇഷാനി എന്നാക്കി.

അതുപോലെ കൃഷ്ണകുമാർ പറയുന്നത് ഇങ്ങനെ, തന്റെ 26 മത്തെ വയസ്സിൽ ജീവിത യാത്രക്ക് ശക്തിയും സന്തോഷവും ആവോളം തന്നു കൊണ്ട് സുന്ദരിയായ സിന്ധു കൂടെ കൂടി. പിന്നെ എല്ലാ രണ്ടര വർഷങ്ങൾക്കിടയിലും മുന്നോട്ടുള്ള യാത്രക്ക് പ്രകാശവും ഊർജവും തന്നുകൊണ്ട് കൊണ്ട് പുതിയ മൂന്നു നക്ഷത്രങ്ങൾ വന്നു. 2004 ലിൽ എല്ലാവരുടേയും ആഗ്രഹം പോലെ ഒരു ഒരു വീട് തട്ടി കൂട്ടാനും ഭാഗ്യമുണ്ടായി. ആ വീടിനു “സ്ത്രീ” എന്നും പേരും ഇട്ടു. മൂന്ന് മക്കളും വാടക വീട്ടിൽ ജനിച്ചതല്ലേ. സ്വന്തം വീട്ടിലും ഒന്ന് വേണ്ടേ എന്നൊരു ചിന്ത വന്നു. ആ ചിന്തയാണ് ഹാൻസിക.. മകം പിറന്ന മങ്ക.

അങ്ങനെ ഒരു അഭിനേതാവും ഭർത്താവും ആയിരുന്ന ഞാൻ. മക്കളുടെ അച്ഛൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി, നമ്മുടെ ജീവിതത്തിൽ ഓരോ ഘട്ടം കഴിയുംതോറും നമ്മുടെ സ്ഥാനപ്പേരുകളും മേൽവിലാസവും മാറികൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസങ്ങളായി പുതിയ ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു. ഇനിയും ഉണ്ട് സ്വപ്നങ്ങൾ എന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *