ഗവർണറെ ആ,ക്ര,മി,ച്ച സംഭവത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത് ! രൂക്ഷ വിമർശനവുമായി കൃഷ്ണകുമാർ !

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ ഗവർണറുടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഗവർണറെ ആക്രമിച്ച സംഭവത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത് എന്ന തലക്കെട്ടോടെ കൃഷ്ണകുമാർ പങ്കുവെച്ച വീഡിയോ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. കൃഷ്ണകുമാർ പറയുന്നത് ഇങ്ങനെ, ഭരണ ഘടന അനുശാസിക്കുന്ന നിയമങ്ങളെയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യേണ്ടത് രാജ്യത്തെ ഓരോ പൗരന്റെയും കടമയാണ്.

അതിനു ഇനി പ്രധാന മന്ത്രി എന്നോ, മുഖ്യമന്ത്രി എന്നോ ഒരു സാധാരണക്കാരാണെന്നോ ഒരു വ്യത്യാസവുമില്ല. ഇന്ത്യൻ നിയമത്തിൽ രാജ്യത്തെ പ്രധാന മന്ത്രിയുടെ അധികാരത്തിന് തുല്യ അധികാരമാണ് ഗവര്ണര്മാര്ക്ക്. സംസ്ഥാന സർക്കാരുകൾ മണി ബില്ലുകൾ അവതരിപ്പിക്കുന്നതിന് മുമ്പ് അത് ഗവർണറിൽ നിന്ന് മുൻകൂട്ടി അനുവാദം വാങ്ങണമെന്ന നിയമം കാറ്റിൽ പരാതികൊണ്ടാണ് പിണറായി നിരവധി ബില്ലുകൾ സർക്കാർ അസംബ്ലിയിൽ അവതരിപ്പിച്ചു.

ഇതിനെ കുറിച്ച് ഗവർണർ ചോദിച്ചിട്ടും വ്യക്തമായ മറുപടി ഇതുവരെ മുഖ്യമന്ത്രി നൽകിയിട്ടില്ല. ഭരണഘടനയുടെ ആദർശങ്ങൾ അനുസരിച്ചാണ് ഗവർണർ കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ കേരള സർക്കാരിന് അതിനൊന്നും താല്പര്യമില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം പെൻഷൻ പോലും കൊടുക്കാൻ സാധിക്കാത്ത ഇവർ കേരളീയം, നവ കേരളം എന്നീ പേരുകളിൽ ധൂർത്ത് നടത്തിയതിനെ ഗവർണർ ചോദ്യം ചെയ്തിരുന്നു.

ഇതിനൊന്നും മറുപടി ഇല്ലാത്ത സർക്കാർ സെനറ്റ് നിയമങ്ങളെ കൂട്ടുപിടിച്ച് ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യം വാക്കുകൾ കൊണ്ടാണ് ആക്രമണം തുടങ്ങുയത് എങ്കിലും അത് പിന്നീട് കായികമായി മാറിയിരിക്കുകയാണ്. പിണറായി വിജയൻറെ സമ്മതത്തോടെയാണ് എസ് എഫ് ഐ ഗുണ്ടകൾ കഴിഞ്ഞ ദിവസം റോഡിൽ തടഞ്ഞ് ആക്രമിച്ചത്. കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കാനും, അദ്ദേഹത്തെ അപായ പെടുത്താനും ശ്രമിച്ചത്. ഇന്ത്യൻ പ്രസിഡന്റിന് എതിരെയും ഗവർണർക്ക് എതിരെയും ആക്രമണം നടത്തുന്നത് രാജ്യദ്രോഹ കുറ്റമാണ്. ഇതൊന്നും അറിയാതെയാണോ എസ് എഫ് ഐ കാർ ഈ സാഹസത്തിന് മുതിർന്നത്.

ഇതിന്റെ അനന്തര ഫലങ്ങൾ വളരെ വലുതായിരിക്കും. രാജ്യദ്രോഹ കുറ്റം ചെയ്തവരെ കാത്തിരിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ്, അവിടെ ഇവരെ സഹായിക്കാൻ ഒരു നേതാവിനും പറ്റിയില്ലെന്ന് വരും എന്നും കൃഷ്ണകുമാർ പറയുന്നു. അതുപോലെ മുഖ്യമന്ത്രിയുടെ ചരിത്രം അറിയാമോ, കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ പങ്കുണ്ടെന്ന് അറിയാമോ, ആഞ്ഞടിച്ച് ഗവർണർ എന്ന പോസ്റ്ററും കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *