കാര്യങ്ങൾ വളരെ സ്പഷ്ടമാണ്… 2024 ലിൽ ഭാരതം എങ്ങോട്ടെന്ന് ! വിജയ കുതിപ്പിൽ ബിജെപി ! ജനനായകൻ മോദിജി ! സന്തോഷം അറിയിച്ച് കൃഷ്ണകുമാർ !

ഒരു നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ അംഗം കൂടിയാണ്, അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങൾ വഴി തന്റെ പാർട്ടി നിലപാടുകളും സന്തോഷങ്ങളും എല്ലാം കൃഷ്ണകുമാർ പങ്കുവെക്കാറുണ്ട്, ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം ബിജെപി പാർട്ടിയുടെ വിജയത്തിളക്കത്തിൽ സന്തോഷം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്ത് ബിജെപി  വിജയത്തിലേക്ക്.

ഇന്ന് നടന്ന വോട്ടെണ്ണലിന്റെ തുടക്കം മുതൽ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡ് നിലനിർത്തിയ ബിജെപി രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാർട്ടിയെ കൈവിട്ടു. അതുകൊണ്ട് തന്നെ കോൺഗ്രസ് കടുത്ത പരാജയത്തിലേക്ക് വീണിരിക്കുകയാണ്.

സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ കുറിച്ചത് ഇങ്ങനെ, കാര്യങ്ങൾ വളരെ സ്പഷ്ടമാണ്… 2024 ലിൽ ഭാരതം എങ്ങോട്ടെന്ന്.. എന്നാണ്. നിരവധി പേരാണ് അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ആശംസകളും വിമർശനങ്ങളും കമന്റായി രേഖപെടുത്തിയത്. 10 വർഷത്തിന് ശേഷവും മോദി തരംഗം തന്നെ നമ്പർ 1, കേരളത്തിൽ കൊങ്ങികൾക്കും കമ്മികൾക്കും കരച്ചിലോ കരച്ചിൽ ആയിരിക്കും.. വാനോളം ഉയരട്ടെ യശസ്…വാനോളം ഉയരട്ടെ ദേശിയതാ…ലോകം അറിയട്ടെ ഭാരതമണ്ണിൻ പവിത്രത, കേരളത്തിൽ ഒരു താമരയും വിരിയില്ല എന്നും കൃഷ്ണകുമാറിന്റെ പോസ്റ്റിന് കമന്റുകൾ ലഭിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *