എനിക്കെതിരെ ആരോപണവുമായി ഒരു നടിയും വരില്ല ! കിടപ്പറയിലേക്ക് പുരുഷന്മാർ സ്ത്രീകളെ വിളിക്കുന്നതിനെതാണ് തെറ്റ് ! പിന്നെ പശുക്കളെ വിളിക്കാൻ കഴിയില്ലല്ലോ ! കൊല്ലം തുളസി !

മലയാള സിനിമ ലോകത്ത് ഏറെ കാലമായി തിളങ്ങി നിൽക്കുന്ന നടനാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഹേമ കമ്മറ്റിക്ക് ശേഷം മലയാള സിനിമയിൽ നടക്കുന്ന കര്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസി സംസാരിച്ചത്. എന്നത്തേയുപോലെ വിവാദ പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

കി,ടപ്പ,റയിലേക്ക്, പുരുഷന്മാർ സ്ത്രീകളെ വിളിക്കുന്നതിൽ എന്താണ് തെറ്റ്. പശുവിനേയോ എരുമയേയോ വിളിക്കാൻ പറ്റില്ലല്ലോ. പുരുഷന്മാർക്ക് കിടപ്പറ പങ്കിടണമെങ്കിൽ സ്ത്രീകളെ വിളിക്കണം. സ്ത്രീകൾക്ക് കിടപ്പറ പങ്കിടണമെങ്കിൽ പുരുഷന്മാരെ വിളിക്കണം. സ്ത്രീയെ ജനിപ്പിച്ചത് എന്തിനാണ്..? ആദം-ഹവ്വ ചരിത്രം എടുത്ത് നോക്ക്. ആദ്യമെ ആദത്തിന് ഒരു കൂട്ടുകാരിയെ കൊടുത്തു. പക്ഷെ അവർ തമ്മിൽ പിണങ്ങി പിരിഞ്ഞു. അന്നേ സ്ത്രീ മാറിപ്പോയി. ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് അവർ മാറിപ്പോയത്.

ഭൂമിയിൽ ആദം ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടിട്ടാണ് ദൈവം ഒരു ഇണയെ കൊടുത്തത്. പുരുഷന്റെ സുഖ ജീവിതത്തിനും എല്ലാ സൗകര്യങ്ങൾക്കും വേണ്ടി സഹായിക്കാനും സഹകരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകാനും വേണ്ടിയാണ് വാരിയെല്ലിൽ നിന്ന് അസ്ഥിയെടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ചത്. സ്ത്രീയെന്ന് പറയുന്നത് പുരുഷന്റെ ഭാ​ഗമാണ്. അതുകൊണ്ട് തന്നെ എപ്പോഴും പുരുഷന് അതീതയായി ഇരിക്കണം സ്ത്രീ. അങ്ങനെയാണ് ആദ്യകാലം മുതൽക്ക്… ഇല്ലെങ്കിൽ പറ‌യട്ടെ.

പല രംഗത്തും സ്ത്രീകൾക്കാണ് മുന്നിൽ സ്ത്രീകൾ വന്നിട്ടുണ്ട്, അത് ഞാൻ സമ്മതിക്കുന്നു. പക്ഷെ എന്തായാലും പുരുഷന്റെ ഒരു അരയടി താഴെയായിരിക്കണം സ്ത്രീ. ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള അവകാശവും അധികാരവും സ്ത്രീകൾക്ക് കിട്ടിയതുകൊണ്ടാണ് കൂടെ കിടന്നാലെ അവസരം കിട്ടു എന്നൊക്കെയുള്ള കാര്യങ്ങൾ നടക്കുന്നത്. നേരെ മറിച്ച് പുരുഷന്മാർക്ക് ആയിരുന്നുവെങ്കിലും ഇത് തന്നെ സംഭവിച്ചേനെ. പുരുഷന്മാർക്ക് ഒറ്റയ്ക്ക് നടക്കാൻ പറ്റുമായിരുന്നില്ല.

നമ്മുടെ മതത്തിൽ പരിശുദ്ധനായ ഒറ്റ ദൈവം പോലും നമുക്കില്ല. ബാക്കിയെല്ലാം നമ്മളെ വിശ്വസിപ്പിച്ചിരിക്കുന്നതാണ്. ഒരു നടിയും എനിക്കെതിരെ ആരോപണം ഒന്നും പറയില്ല. ഞാൻ പേടിക്കേണ്ട കാര്യവുമില്ല. എനിക്ക് തെറ്റായ ചിന്തായില്ലാതില്ലെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഒരൊറ്റ നടിപോലും എന്റെ പേര് പറയില്ല, ഞാൻ ബലാത്സം​ഗ സീനൊന്നും അഭിനയിച്ചിട്ടില്ല. അത്തരം സീനിലേക്ക് വിളിച്ചവരോട് മുഖത്ത് നോക്കി പറഞ്ഞിട്ടുമുണ്ട്. ഞാൻ ബലാത്സം​ഗ നടനല്ല. അതുകൊണ്ട് എനിക്ക് ഇണയെ കിട്ടിയിട്ടില്ല. ഇപ്പോൾ അങ്ങനെയുള്ള സീനുകൾ കിട്ടിയിരുന്നുവെങ്കിലെന്ന് ആ​ഗ്രഹമുണ്ട്. പക്ഷെ എനിക്ക് തരില്ല എന്നും കൊല്ലം തുളസി പറയുന്നു.

എന്റെ മുറിയിൽ നടിമാർ മുട്ടിയിട്ടുണ്ട്, എന്റെ കതകിൽ തട്ടിയത് എനിക്ക് അറിയാവുന്ന ചെറുപ്പക്കാരിയായ നടിയാണ്. എനിക്ക് അവരെ ഇഷ്ടമാണ്. വേറൊരു രീതിയിലും അല്ല. മാനസീകമായി അടുപ്പം വരുമ്പോൾ രണ്ടുപേർ ശാരീരികമായി ബന്ധപ്പെട്ടെന്ന് വരും. അത് അവരുടെ ആ​ഗ്രഹമാണ്. മറ്റുള്ളവർക്ക് ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇത് സിനിമയിൽ മാത്രമല്ല മറ്റെല്ലാ മേഖലയിലുമുണ്ട് എന്നും തുലസി പറയുന്നുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *