
അവർ പ്രായപൂർത്തിയായി കഴിഞ്ഞാൽ പിന്നെ എല്ലാം അവരുടെ ഇഷ്ടമാണ് ! അവർ ആരുടെ കൂടെ പോയാലും എനിക്ക് പ്രശ്നമില്ല !
നടൻ രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് കൃഷ്ണകുമാർ. ഇപ്പോഴിതാ തന്റെ മക്കളെ കുറച്ച് അദ്ദേഹം ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ, നിങ്ങളുടെ മക്കള്‍ കണ്ടവന്റെ കൂടെ പോകുന്നുണ്ടല്ലോ എന്നാണ് ചിലരെന്നോട് പറയുന്നത്. എന്റെ മക്കളങ്ങനെ പോകുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന പ്രവൃത്തി അവരാരും ചെയ്യുന്നില്ല. അവര്‍ എവിടെ പോകുന്നു, എന്തിന് പോകുന്നു എന്നതൊക്കെ അവരുടെ ഇഷ്ടമാണ്. പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് അവരുടെ ഇഷ്ടമാണ്. അതില്‍ നമ്മുടെ യാതൊരു അഭിപ്രായവും വേണ്ട. പിന്നെ ഇന്ന കാര്യങ്ങളൊക്കെയുണ്ട്, അത് നോക്കണമെന്ന് മാത്രം നമ്മള്‍ പറഞ്ഞ് കൊടുക്കും.

ഈ വലിയ ന്യായമൊക്കെ പറയുന്നവരുടെ യഥാർത്ഥ സ്വഭാവം ഞാൻ നേരിൽ കണ്ടിട്ടുള്ളതാണ്, ഞാൻ എല്ലാം തികഞ്ഞ നല്ലവനാണെന്ന് എവിടെയും പറഞ്ഞിട്ടില്ല, അങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നുമില്ല. കാരണം ഈ നല്ലത്, ചീത്ത എന്നൊക്കെ ഡിഫൈാന്‍ ചെയ്യുന്നുണ്ടല്ലോ. അതില്‍ എന്താ നല്ലത്, എന്താ ചീത്ത എന്നത് ഓരോരുത്തരെയും അനുസരിച്ചിരിക്കും. ഓരോ ആളുകളുടെയും കാഴ്ചപ്പാട് അനുസരിച്ചാവും. പഴയ ജനറേഷനിൽ ഉള്ളവർക്കാണ് ഇത് കൂടുതൽ പ്രശ്നം. ഞാൻ അവരെ ആരെയും കുറ്റം പറയുകയല്ല, നമ്മൾ നമുക്ക് ശെരിയെന്നു തോന്നുന്നത് ചെയ്യുക എന്നതാണ് എന്റെ അഭിപ്രായമെന്നും കൃഷ്ണകുമാർ പറയുന്നു.
Leave a Reply