നിസ്വാർത്ഥ സേവനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ചു 98 വർഷം ! സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ !

മലയാള സിനിമ നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ അംഗവും സജീവ പ്രവർത്തകനുമാണ്. ഇപ്പോഴിതാ ആർ എസ് എസിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് കൃഷ്ണകുമാർ. അദ്ദേഹം കുറിച്ചത് ഇങ്ങനെ, രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ 98-ാമത് ജന്മദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പഥസഞ്ചലനത്തിന് ശേഷം നടന്ന പൊതുപരിപാടിയുടെ ഭാഗാമാകാൻ സാധിച്ചത് ചാരിതാർഥ്യത്തോടെ ഓർക്കുകയാണ്.

നിസ്വാർത്ഥ സേവനത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ രാഷ്ട്രീയ സ്വയം സേവക സംഘം രൂപീകരിച്ചു 98 വർഷമാകുന്ന ഈ വേളയിൽ തിരുവനന്തപുരം മഹാനഗരത്തിന്റെ ആയിരകണക്കിന് സ്വയം സേവകരാണ് പഥസഞ്ചലനത്തിൽ പങ്കെടുത്തതും പുത്തരിക്കണ്ടം മൈതാനിയിൽ ഒത്തുകൂടിയതും. സമൂഹത്തെ മുഴുവൻ സംഘടിപ്പിച്ചുകൊണ്ട് രാഷ്ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിൽ എത്തിക്കണമെന്ന് സംഘത്തിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമാണ്‌ വർഷങ്ങളായി ഞാനും. എന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ച സംഘത്തിന്റെ പ്രമുഖ വ്യക്തികൾക്ക് ഈയവസരത്തിൽ എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുകയാണ്.

തന്റെ പാർട്ടി തത്വങ്ങളെ മുറുകെ പിടിക്കുന്ന കൃഷ്ണകുമാർ എപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇവിടെ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികം വൈകാതെ കേരളത്തെ കാവി പുതപ്പിക്കുമെന്നും അദ്ദേഹം പറയുന്നു. താൻ ഒരിക്കലും തന്റെ പാർട്ടിയെ തള്ളിക്കളയുകയില്ല, 2021ലാണ് ഞാന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അടിസ്ഥാനപരമായി മൂന്ന് കാരണങ്ങള്‍കൊണ്ടാണ് ഒരാൾ പാര്‍ട്ടിയിലേക്ക് വരുന്നത്. ഒന്ന്, ആവശ്യങ്ങള്‍ക്കായി പലരും വരും, ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവര്‍ പാര്‍ട്ടി വിടും.

പിന്നെ രണ്ടാമത്തെ വിഭാഗത്തിലുള്ള ചില ആളുകൾ  ആവേശംകൊണ്ട് പാര്‍ട്ടിയിലേക്ക് വരും, അവരുദ്ദേശിച്ച ആവേശം കാണാതാകുമ്പോള്‍ പാര്‍ട്ടി വിടും. മൂന്ന്, ആദര്‍ശംകൊണ്ട് പാര്‍ട്ടിയില്‍ ചേരും, അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടാലോ പാര്‍ട്ടിയുമായി പ്രശ്‌നങ്ങളുണ്ടായാലോ പാര്‍ട്ടിയില്‍ നിന്ന് പോകാനാകില്ല എന്നും കൃഷ്ണകുമാർ പറയുന്നു. അതുപോലെ കേരളത്തിൽ എത്രത്തോളം താമര വിരിയുന്നുവോ അത്രത്തോളം വികസനം ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *