
ജിഹാദികളും, അവരുടെ ആജ്ഞാനുവർത്തികളായ കമ്മ്യൂണിസ്റ്റുകളും കേരളത്തിന്റെ അഭിമാനവുമായ ശ്രീമതി കെ എസ് ചിത്രയെ അപമാനിക്കുന്നു ! കൃഷ്ണകുമാർ !
ഗായിക കെ എസ് ചിത്രക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതിഷേധം അറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്, ഇപ്പോഴിതാ അത്തരത്തിൽ നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 നു ഭക്തരെല്ലാവരും രാമനാമം ജപിക്കണമെന്ന നിർദോഷമായ ഒരു കാര്യം പറഞ്ഞ ഭാരതത്തിന്റെ വാനമ്പാടിയും കേരളത്തിന്റെ അഭിമാനവുമായ ശ്രീമതി കെ എസ് ചിത്രയെ വളരെ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ സൈബർ ആക്രമണം നടത്തുകയാണ് ജിഹാദികളും, അവരുടെ ആജ്ഞാനുവർത്തികളായ കമ്മ്യൂണിസ്റ്റുകളും.
ഈ പറഞ്ഞ കൂട്ടർ ആദ്യം സംഘ്പരിവാറിനെതിരെ എന്ന രീതിയിലായിരുന്നു ഹിന്ദുവിനും ഹൈന്ദവ ആചാരങ്ങൾക്ക് നേരെയും വാളോങ്ങിക്കൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ആ മറയൊക്കെ മാറ്റി നേരിട്ടുതന്നെ ഹിന്ദുവിനെയും ഹിന്ദു ധർമ്മത്തെയും ക്രിസ്ത്യാനിയെയും ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. കെ എസ് ചിത്ര എന്ന വ്യക്തി അതിന്റെ ആദ്യത്തെ ഇരകളിൽ ഒന്നാണ്. അതിന്റെ ആദ്യത്തെ ഇരകളിൽ ഒന്നാണ്. കേരളം എങ്ങോട്ടാണ് പോകുന്നത്? നാളെ നിങ്ങളുടെയും എന്റെയും വിശ്വാസമനുസരിച്ചു ദീപാരാധന നടത്താനും വിശുദ്ധ കുർബാന നടത്തുമൊക്കെ മേല്പറഞവരുടെ അനുവാദം വാങ്ങേണ്ടിവരുമെന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ശ്രീമതി കെ എസ് ചിത്ര ശരിയായ കാര്യമാണ് ചെയ്തത്. എന്നാൽ അതിനു, ചിത്രയോടു ഈ ഒരു വട്ടം ക്ഷമിച്ചുകൂടെ എന്ന് “സോഷ്യൽ മീഡിയയിൽ നിന്ദ്യവും നികൃഷ്ടവുമായ രീതിയിൽ ആക്രമിക്കുന്ന” ഹീന ജന്മങ്ങളോട് യാചിക്കുന്ന ഗായകൻ ശ്രി ജി വേണുഗോപാലിനോട് ഒന്നേ പറയാനുള്ളു Don’t be apologetic about your beliefs. ഹൈന്ദവ ആചാരാനുഷ്ടാനങ്ങൾ പാലിക്കുന്നതും കുറിതൊടുന്നതും രാമനാമം ജപിക്കുന്നതും ഓരോ ഹിന്ദുവിന്റെയും അവകാശമാണ്, ഭരണഘടന അനുശാസിക്കുന്ന അധികാരമാണ്. കെ എസ് ചിത്ര ചെയ്തതാണ് ശരി…ജയ്ഹിന്ദ് എന്നും കൃഷ്ണകുമാർ കുറിച്ചു.

അതുപോലെ നടി കൃഷ്ണപ്രഭയും ചിത്രയെ സപ്പോർട്ട് ചെയ്ത് പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ, ചിത്ര ചേച്ചി ചെയ്ത തെറ്റ് എന്താണ്? എനിക്ക് എത്ര ആലോചിട്ടും മനസിലാവുന്നില്ല. ചിത്ര ചേച്ചി ഒരു ഈശ്വര വിശ്വാസി ആണെന്ന് എല്ലാവര്ക്കും അറിയുന്ന ഒരു കാര്യമാണ്. ചിത്ര ചേച്ചി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരു ഗായിക കൂടിയാണ്. അവര്‍ വിശ്വസിക്കുന്ന മതത്തില്‍ വിശ്വസിക്കാനും അഭിപ്രായം പറയാനും അവകാശം ഇല്ലേ ഈ രാജ്യത്ത്.
ന,മ്മു,ടെ രാ,ജ്യത്തെ വളരെ പ്രധാനപ്പെട്ട ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ ചിത്ര ചേച്ചിയെ മോശമായ രീതിയില്‍ വിമര്‍ശിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. വിമര്‍ശിക്കാം.. അതിന് നിങ്ങള്‍ക്ക് അവകാശമുണ്ട്, അഭിപ്രായ സ്വാന്തന്ത്ര്യം എല്ലാവര്ക്കും ഈ രാജ്യത്തുണ്ട്. അത് ചിത്ര ചേച്ചിക്കും ഉണ്ടെന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ്. എന്തോ കൊടിയ തെറ്റ് ചെയ്തത് പോലെ ചേച്ചിയെ ആക്രമിക്കുന്നു. എന്തെങ്കിലും ഒന്ന് കിട്ടിയാല്‍, പിന്നെ എന്റെ പൊന്നോ.. എന്നും അവർ കുറിച്ചു….
Leave a Reply