വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തിരുന്നത് എങ്കിലും ജീവിതത്തിൽ വില്ലൻ ആയിരുന്നില്ല ! നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിരുന്നില്ല !

മലയാള സിനിമയിൽ ഇന്ന് ഒരു തീരാ നഷ്ടം കൂടി സംഭവിച്ചിരിക്കുകയാണ് പ്രശസ്ത നടൻ  കുണ്ടറ ജോണി നമ്മെ വിട്ടു യാത്രയായിരിക്കുകയാണ്.  നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അദ്ദേഹം മേപ്പടിയാൻ എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. കഴിഞ്ഞ 44 വര്‍ഷത്തോളമായി മലയാള സിനിമയില്‍ വ്യത്യസ്തങ്ങളായ കഥാപാത്രത്തെ അവതരിപ്പിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകളിൽ ആയിരുന്നു. തനിക്ക് ലഭിച്ചിരുന്ന കഥാപാത്രങ്ങൾ എല്ലാം മനോഹരമാക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹബാധിതനായതിനെത്തുടർന്ന് കുറച്ചു കാലമായി പൊതുപരിപാടികളിൽ സജീവമായിരുന്നില്ല.

ഇത്രയും വർഷം സിനിമയിൽ ഉണ്ടായിരുന്നിട്ടും ഇടികൊള്ളുന്ന വേഷങ്ങളാണ് കൂടുതലും ചെയ്തത്, നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ ചെയ്തിരുന്നില്ല എന്നൊരു വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുപോലെ കിരീടം എന്ന സിനിമയിൽ മോഹന്ലാലുമായുള്ള ഫൈറ്റ് രംഗങ്ങൾ ഒന്നും തന്നെ ഒരിക്കലും മലയാളികൾ മറക്കില്ല. അതിന്റെ ഓർമ്മകൾ ഓരോന്നായി അദ്ദേഹം അടുത്തിടെ പങ്കുവെച്ചിരുന്നു. ആ വാക്കുകൾ ഇങ്ങനെ, തിരുവനന്തപുരം മ്യൂസിയത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്ത് വെച്ചായിരുന്നു മോഹന്‍ലാലും ഞാനും ഒന്നിച്ചുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചത്. വേസ്റ്റെല്ലാം കൊണ്ടിടുന്ന സ്ഥലമായിരുന്നു. അത് നമുക്ക് അറിയില്ലായിരുന്നു. ഒഴിഞ്ഞുകിടക്കുന്ന വിജനമായൊരു സ്ഥലം വേണമായിരുന്നു നമുക്ക്. അങ്ങനെ കണ്ടെത്തിയതാണ്.

പക്ഷെ ആദ്യത്തെ പഞ്ച് കഴിഞ്ഞ് ഞങ്ങള്‍ മണ്ണിലേക്ക് വീണപ്പോള്‍ പുഴുക്കള്‍ പൊങ്ങിവരുന്നുണ്ടായിരുന്നു. ഇറച്ചി വേസ്റ്റ് കളയുന്ന സ്ഥലമായിരുന്നു അത്. മണ്ണ് ഇളകിയപ്പോള്‍ മുഴുവനും പുഴുക്കളായിരുന്നു. രണ്ടുമൂന്ന് ഷോട്ട് അതിനിടയില്‍ എടുത്തിരുന്നു. ലൊക്കേഷന്‍ മാറ്റണമോ എന്ന് സിബി മലയില്‍ ചോദിച്ചിരുന്നു. ജോണീ, നമുക്ക് ഇവിടെ തന്നെ ചെയ്യാം അല്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ ഞാനും ചെയ്യാമെന്ന് പറയുകയായിരുന്നു.

ബ്രേക്കില്ലാതെയായിരുന്നു ആ രംഗം ചിത്രീകരിച്ചത്. മൂന്നുമണിയോളം ഞങ്ങള്‍ ഫൈറ്റ് ചെയ്യുകയായിരുന്നു. പുഴുക്കളും മോശം മണവുമൊക്കെയായിരുന്നുവെങ്കിലും നമ്മള്‍ അതങ്ങ് അഡ്ജസ്റ്റ് ചെയ്തുപോയി. ചായയും ബിസ്‌ക്കറ്റുമെല്ലാം ഞങ്ങള്‍ക്ക് വായില്‍ വെച്ച് തരികയായിരുന്നു. പിന്നെ ഡെറ്റോൾ ഉപയോഗിച്ച് കുളിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. നിരവധി താരങ്ങളാണ് നടൻ ജോണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *