
‘രാമൻ ആർഎസ്എസിന്റെ വകയല്ല’, രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ ! നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു ! ചിത്രയെ പിന്തുണച്ച് പ്രമുഖർ രംഗത്ത് !
മലയാളികളുടെ അഭിമാനമായ കെ എസ് ചിത്ര അവരുടെ ജീവിതത്തിൽ തന്നെ ഇതാദ്യമായിട്ടാണ് പൊതു സമൂഹത്തിൽ നിന്നും ഇത്ര അധികം വിമർശനം ഏറ്റുവാങ്ങുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തെ പിന്തുണച്ച് വീഡിയോ സന്ദേശം പങ്കുവെച്ചതോടെയാണ് വിമർശനങ്ങളുടെ തുടക്കം. നിരവധി പേര് ചിത്രയെ വിമർശിച്ച് എത്തുമ്പോൾ അതുപോലെ തന്നെ ചിത്രയെ പിന്തുണച്ചും നിരവധി പേര് എത്തുന്നുണ്ട്.
പ്രശസ്ത നടിയും ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു ചിത്രയ്ക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ലജ്ജാകരമാണെന്ന് ഖുശ്ബു പറഞ്ഞു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ഭരിക്കുന്നിടത്ത് കൊടിയ അസഹിഷ്ണുതയാണ്. മറ്റൊരാളുടെ വിശ്വാസത്തെ അംഗീകരിക്കാൻ അവർക്ക് കഴിയില്ലെന്നും ഖുശ്ബു പറഞ്ഞു.
അതുപോലെ രാഷ്ട്രീയ രംഗത്തുനിന്നും നിരവധി പേര് ചിത്രയെ പിന്തുണച്ചിരുന്നു, രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവർക്ക് പോകാം, വിശ്വാസമില്ലാത്തവർക്ക് പോകാതിരിക്കാം. ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ല. ആർക്കും അഭിപ്രായങ്ങൾ പറയാമെന്നും എന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ആക്രമിക്കുന്നത് ഫാസിസമാണ്. ചിത്രക്കെതിരെ സൈബർ ഇടത്തിൽ നടക്കുന്നത് ഫാസിസമാണെന്നും വിഡി സതീശനും വ്യക്തമാക്കി.

അതുപോലെ തന്നെ ശ്രീകുമാരൻ തമ്പിയും ചിത്രയെ സപ്പോർട്ട് ചെയ്തിരുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എംടി വാസുദേവന്‍ നായര്‍ മലയാളത്തിന്റെ തലമുതിര്‍ന്ന എഴുത്തുക്കാരനാണ്. അദ്ദേഹം അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. പലരും അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു.എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല, ആര്‍ക്കും സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ശ്രീരാമനെ ആരാധിക്കുന്നയാളാണ് ചിത്ര.
ഞങ്ങളുടെ ചെറുപ്പത്തിൽ സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്. അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണ്, ബിജെപിയുടോയൊ ആര്‍എസ്എസിന്റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടാണി കുഴപ്പം എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.
Leave a Reply