ലക്ഷ്മി ഗോപാലസ്വാമി ഉടൻ വിവാഹിതയായേക്കും ! വരൻ സിനിമയിൽ നിന്നോ ! മുകേഷ് ആണോ എന്ന് ആരാധകർ ! ഒപ്പം മറ്റൊരു പേരും !!
മലയാളികളുടെ ഇഷ്ട നായികയാണ് ലക്ഷ്മി ഗോപാല സ്വാമി ഒരുപാട് ചിത്രങ്ങൾ മലയാള സിനിമയിൽ ചെയ്ത ലക്ഷ്മി ഇപ്പോഴും അവിവാഹിതയാണ്, നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് എന്നും വാർത്തകൾ സജീവമാണ്, കാഴ്ചയിൽ ഇപ്പോഴും പ്രായം 30 ആണെങ്കിലും 52 വയസുണ്ട് ലക്ഷ്മിക്ക്, അഭിനയത്തിലുപരി നൃത്തത്തിലാണ് താല്പര്യം കൂടുതൽ, ഭരതനാട്യ കലാകാരിയായ ലക്ഷ്മി ഇതിനോടകം നിരവധി വേദികളിൽ പരിപാടികൾ ചെയ്തിരുന്നു പല പ്രശസ്ത വേദികളിലും ലക്ഷ്മി തനറെ സാനിധ്യം അറിയിരിച്ചിരുന്നു, ഇന്ന് ലോകമറിയുന്ന പ്രശസ്ത നർത്തകരിൽ ഒരാളാണ് ലക്ഷ്മി. പക്ഷെ 50 വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല. നടിയുടെ എല്ലാ അഭിമുഖങ്ങളിലും ഏവരുടെയും ചോദ്യം എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നതായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മി ഗോപാല സ്വാമി വീണ്ടും വിവാഹം കഴിക്കാൻ പോകുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, കൂടാതെ അത് മലയാളത്തിലെ ഒരു നടനെയാണ് വിവാഹം കഴിക്കാൻ പോകുന്നത് എന്ന രീതിയിലാണ് വാർത്ത വന്നത്, എന്നാൽ ഈ വാർത്തക്ക് താഴെ കൂടുതൽ പേരും കമന്റ് വഴി ചോദിക്കുന്നത്, അത് മുകേഷ് ആണോ എന്നാണ്, മറ്റു ചിലർ ഇടവേള ബാബുവിന്റെ പേരും പറയുന്നുണ്ട്. ഇനിയെങ്കിലും അവർ വിവാഹം കഴിക്കട്ടെ, സമാധാനത്തോടെ ജീവിച്ച് കൊതി തീർന്നോ, ഇനി ഇത് വേണോ, മണ്ടത്തരം എന്നിങ്ങനെ പല തരത്തിലുള്ള കമന്റുകളും സജീവമാണ്.
പക്ഷെ ലക്ഷ്മി ഇതുവരെയും വിവാഹത്തെ കുറിച്ച് ഒഫീഷ്യമായി ഒന്നും പറഞ്ഞിട്ടില്ല എന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്. ഇതിനു മുമ്പ് ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ നടിയുടെ ഉത്തരം ഇങ്ങനെ ആയിരുന്നു. എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം പക്ഷെ അദ്ദേഹത്തിന്റെ കല്യാണം നേരത്തെ നടന്നു പോയില്ലേ” എന്നാണ് ഏറെ രസകരമായി നടി പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് കുറച്ച് സിനിമകൾ ചെയ്തിരുന്നു, വളരെ നല്ല മനുഷ്യമാണ്, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും നടി പറയുന്നു.. കൂടാതെ നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളെ അസുസരിച്ചായിരിക്കും സംഭവിക്കുക.
ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ എത്തണം എന്തെങ്കിലുമൊക്കെ നേടനം എന്നൊക്കെയുള്ള ആഴമുള്ള ആഗ്രഹങ്ങൾ ഉള്ള ഒരാളാണ് താനെന്നും നടി പറയുന്നു. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എപ്പോഴും എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ കുടുംബം കുട്ടികൾ അതൊന്നും ഞാൻ ചിന്തിക്കുന്നില്ല ഇപ്പോഴും എപ്പോഴും ഞാൻ ഹാപ്പിയാണ് ജീവിതത്തിൽ നമുക്ക് അതല്ലേ പ്രധാന്യം, പിന്നെ ചിലർ പറയും അവസാന നിമിഷം ഒറ്റപ്പെടും എന്നോകെ, വിവാഹം കഴിച്ച് കുടുംബമായവരിലും അവസാനം ഒറ്റപ്പെട്ട ജീവിക്കുന്ന എത്രയോപേരുണ്ട്, എന്റെ പരിചയത്തിൽ തന്നെ അങ്ങനെ ഒരുപാട് പേരുണ്ട്, അവരൊക്കെ എന്നെ കാണുമ്പൊൾ പറയുന്നത് നിന്നെ കാണുമ്പൊൾ ഞങ്ങൾക്ക് അസൂയ തോന്നുന്നു എന്നാണ്..
എന്റെ ജോലിയുമായി ബന്ധപ്പെട്ട് ഞാൻ ഇപ്പോൾ വളരെ തിരക്കിലാണ്, ഒരുപാട് യാത്രകൾ, ഷോകൾ അങ്ങനെ ഒരുപാടുണ്ട് കാര്യങ്ങളുണ്ട്. ഇപ്പോൾ എനിക്ക് ആരോടും അങ്ങനെ അനുവാദം ചോദിച്ച് അതിന്റെയൊന്നും ആവിശ്യമില്ല കുടുംബമായിക്കഴിയുമ്പോൾ നമ്മൾ പോലും അറിയാതെ അതിൽ അകപെട്ടുപോകും ഞാൻ അത്തരത്തിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നില്ല എന്നും നടി പറയുന്നു
Leave a Reply