ഇനി ഈ പ്രായത്തിൽ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമല്ല ! അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു ! ലക്ഷ്മി ഗോപാല സ്വാമി പറയുന്നു !

അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് ലക്ഷ്മി ഗോപല സ്വാമി. ഒരു അഭിനേത്രി എന്നതിലുപരി വളരെ പ്രഗത്ഭയായ ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്. കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്. ഭരതനാട്യ കലാകാരിയായ ലക്ഷ്മി ഇതിനോടകം നിരവധി വേദികളിൽ പരിപാടികൾ ചെയ്തിരുന്നു പല പ്രശസ്ത വേദികളിലും ലക്ഷ്മി തനറെ സാനിധ്യം അറിയിരിച്ചിരുന്നു, ഇന്ന് ലോകമറിയുന്ന പ്രശസ്ത നർത്തകരിൽ ഒരാളാണ് ലക്ഷ്മി. പക്ഷെ 50 വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല. നടിയുടെ എല്ലാ അഭിമുഖങ്ങളിലും ഏവരുടെയും ചോദ്യം എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നതാണ്..

ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ലക്ഷ്മി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഈ കഴിഞ്ഞ കോവിദഃ സമയത്ത് തനിക്കൊരു വിവാഹം കഴിക്കാൻ തോന്നിയിരുന്നു. വിവാഹമൊക്കെ കഴിഞ്ഞ് ഒരു പങ്കാളി കൂടെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ട്. കാരണം ആ സമയത്ത് നമ്മൽ മറ്റു പരിപാടികൾ ഒന്നും ഇല്ലാതെ വീടുകളിൽ തനിച്ചായപ്പോൾ  ഒരു ഏകാന്തത തോന്നിയിരുന്നു. പിന്നീട് കാര്യങ്ങളൊക്കെ മാറിയതോടെ ആ ചിന്തയും മാറിഎന്നും ലക്ഷ്മി പറയുന്നു. ഇപ്പോൾ ഞാൻ വളരെ സന്തോഷവും സമാധാനവും ആസ്വാധിക്കുന്ന ഒരു ജീവിതമാണ്. ഒരു വിവാഹം എന്ന് പാറയുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. അതും ഈ പ്രായത്തിൽ.

പക്ഷെ നല്ലൊരു പങ്കാളിയെ കിട്ടിയാൽ എന്തുകൊണ്ട് ആയിക്കൂടാ.. എന്ന് കരുതി അതും ആലോചിച്ച് ടെൻഷൻ അടിച്ചു അണ്ടാക്കുന്ന ഒരാളല്ല ഞാൻ. അങ്ങനെ ഒരു പങ്കാളിയെ കിട്ടിയാൽ അതും നല്ലതാണ്. ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ് എന്നും ലക്ഷ്മി പറയുന്നു. പിന്നെ ചിലർ പറയും അവസാന നിമിഷം ഒറ്റപ്പെടും എന്നോകെ, വിവാഹം കഴിച്ച് കുടുംബമായവരിലും അവസാനം ഒറ്റപ്പെട്ട ജീവിക്കുന്ന എത്രയോപേരുണ്ട്, എന്റെ പരിചയത്തിൽ തന്നെ അങ്ങനെ ഒരുപാട് പേരുണ്ട്.

അവരെല്ലാം  പറയുന്നത് നിന്നെ കാണുമ്പോൾ ഞങ്ങൾക്ക് അസൂയ തോന്നുന്നു എന്നാണ്.. എന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ, ഷോകൾ അങ്ങനെ ഒരുപാടുണ്ട് കാര്യങ്ങളുണ്ട്. ഇപ്പോൾ എനിക്ക് ആരോടും അങ്ങനെ അനുവാദം ചോദിച്ച് അതിന്റെയൊന്നും ആവിശ്യമില്ല കുടുംബമായിക്കഴിയുമ്പോൾ നമ്മൾ പോലും അറിയാതെ അതിൽ അകപെട്ടുപോകും ഞാൻ അത്തരത്തിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നില്ല എന്നും നടി പറയുന്നു…

എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതെല്ലാം അങ്ങനെ തന്നെ എന്റെ ജീവിതത്തിൽ നടന്നിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ ചിലപ്പോൾ നടക്കും. ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത് എന്നും ലക്ഷ്മി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *