‘എനിക്ക് അദ്ദേഹത്തെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം’ ! ഇതുവരെയും വിവാഹം കഴിക്കാഞ്ഞതിന്റെ കാരണം ലക്ഷ്മി ഗോപാലസ്വാമി പറയുന്നു !!
നർത്തകിയായും അഭിനേത്രിയായും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ആളാണ് ലക്ഷ്മി ഗോപാലസ്വാമി. 2000-ൽ റിലീസായ അരയന്നങ്ങളുടെ വീട് ആണ് ആദ്യ മലയാള സിനിമ. ആദ്യ ചിത്രത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട നടി വീണ്ടും സിനിമയിൽ സജീവമാകുകയിരുന്നു. കർണാടകയിലെ ബാംഗ്ലൂരിൽ എം.കെ.ഗോപാലസ്വാമിയുടേയും ഡോ.ഉമയുടേയും മകളായി 1970 നവംബർ ഏഴിന് ജനിച്ച ലക്ഷ്മിക്ക് ഒരു സഹോദരനാണ് ഉള്ളത്.
ഭരതനാട്യ കലാകാരിയായ ലക്ഷ്മി ഇതിനോടകം നിരവധി വേദികളിൽ പരിപാടികൾ ചെയ്തിരുന്നു പല പ്രശസ്ത വേദികളിലും ലക്ഷ്മി തനറെ സാനിധ്യം അറിയിരിച്ചിരുന്നു, ഇന്ന് ലോകമറിയുന്ന പ്രശസ്ത നർത്തകരിൽ ഒരാളാണ് ലക്ഷ്മി. പക്ഷെ 50 വയസ്സായ നടി ഇനിയും വിവാഹം കഴിച്ചിട്ടില്ല. നടിയുടെ എല്ലാ അഭിമുഖങ്ങളിലും ഏവരുടെയും ചോദ്യം എന്തുകൊണ്ട് ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എന്നതാണ്..
എപ്പോഴും ചിരിച്ചുകൊണ്ടാണ് നടി അതിനു മറുപടി നൽകുന്നത്, അത്തരത്തിൽ ഒരു അഭിമുഖത്തിൽ നടി പറഞ്ഞു “എനിക്ക് മോഹൻലാലിനെ വിവാഹം കഴിക്കാനാണ് ആഗ്രഹം പക്ഷെ അദ്ദേഹത്തിന്റെ കല്യാണം നേരത്തെ നടന്നു പോയില്ലേ” എന്നാണ് ഏറെ രസകരമായി നടി പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് കുറച്ച് സിനിമകൾ ചെയ്തിരുന്നു, വളരെ നല്ല മനുഷ്യമാണ്, എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് എന്നും നടി പറയുന്നു.. കൂടാതെ നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളെ അസുസരിച്ചായിരിക്കും സംഭവിക്കുക.
എന്റെ ജീവിതത്തിൽ ഒരുപാട് ഉയരങ്ങൾ എത്തണം എന്തെങ്കിലുമൊക്കെ നേടനം എന്നൊക്കെയുള്ള ആഴമുള്ള ആഗ്രഹങ്ങളാണ്. സിനിമയിൽ അല്ലാതെ ജീവിതത്തിൽ എന്തോ നേടണം എന്ന ആഗ്രഹം എപ്പോഴും എനിക്കുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ഞാൻ. അതിനിടയിൽ കുടുംബം കുട്ടികൾ അതൊന്നും ഞാൻ ചിന്തിക്കുന്നില്ല ഇപ്പോഴും എപ്പോഴും ഞാൻ ഹാപ്പിയാണ് ജീവിതത്തിൽ നമുക്ക് അതല്ലേ പ്രധാന്യം…
പിന്നെ ചിലർ പറയും അവസാന നിമിഷം ഒറ്റപ്പെടും എന്നോകെ, വിവാഹം കഴിച്ച് കുടുംബമായവരിലും അവസാനം ഒറ്റപ്പെട്ട ജീവിക്കുന്ന എത്രയോപേരുണ്ട്, എന്റെ പരിചയത്തിൽ തന്നെ അങ്ങനെ ഒരുപാട് പേരുണ്ട്, അവരൊക്കെ എന്നെ കാണുമ്പൊൾ പറയുന്നത് നിന്നെ കാണുമ്പൊൾ ഞങ്ങൾക്ക് അസൂയ തോന്നുന്നു എന്നാണ്.. എന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ, ഷോകൾ അങ്ങനെ ഒരുപാടുണ്ട് കാര്യങ്ങളുണ്ട്. ഇപ്പോൾ എനിക്ക് ആരോടും അങ്ങനെ അനുവാദം ചോദിച്ച് അതിന്റെയൊന്നും ആവിശ്യമില്ല കുടുംബമായിക്കഴിയുമ്പോൾ നമ്മൾ പോലും അറിയാതെ അതിൽ അകപെട്ടുപോകും ഞാൻ അത്തരത്തിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്നില്ല എന്നും നടി പറയുന്നു…
പിന്നെ അങ്ങനെ അത്രയും പൊരുത്തമുള്ള ഒരാളെ ഞാൻ ഇതുവരെ കണ്ടില്ല അതൊക്കെക്കൊണ്ടാണ് ഇത്രയുമായിട്ട് വിവാഹം എന്ന ചിന്ത ഇല്ലാതിരുന്നത് എന്നും, എന്റെ ജീവിതത്തിൽ എല്ലാം നാച്വറലായി സംഭവിച്ചതാണ്. ആഗ്രഹിച്ചതെല്ലാം അങ്ങനെ മടിയിൽ വന്ന് വീണിട്ടുണ്ട്. അതുപോലെ വിവാഹവും സമയമാവുമ്പോൾ ചിലപ്പോൾ നടക്കും. ഞാൻ വളരെ അധികം തിരക്കിലായിരുന്നു ആ സമയത്ത് എന്നതും ഒരു കാരണമാണ്. ആ തീരക്ക് ഞാൻ ആസ്വദിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അയ്യോ ഒന്നിനും സമയമില്ല എന്ന് വളരെ ആസ്വദിച്ചാണ് ഞാൻ പറഞ്ഞുകൊണ്ടിരുന്നത് എന്നും ലക്ഷ്മി പറയുന്നു.
Leave a Reply