ലക്ഷ്മി മേനോനെ പോലെ ഒരു പെൺകുട്ടിയെയാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് നടൻ സിമ്പു ! നടിയുടെ വിവാഹ വാർത്തയിൽ ഇപ്പോൾ നടൻ വിശാലും !

മലയാളിയും കൊച്ചിക്കാരിയുമായ  ലക്ഷ്മി മേനോൻ മലയാളത്തിൽ ഒരു ഒറ്റ സിനിമ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും തമിഴിൽ ഒരു സമയത്ത് മുൻ നിര നായികയായിരുന്നു ലക്ഷ്മി., വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ലക്ഷ്മിയുടെ ആദ്യ ചിത്രം ‘കുംകി’ എന്ന തമിഴ് സിനിമ ആയിരുന്നു. ആ സിനിമയിലൂടെ ഏറെ ശ്രദ്ധക്കപ്പട്ട താരം തമിഴിൽ തുടരെ ഹിറ്റ് സിനിമകളുടെ ഭാഗമായി മാറി. , സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം അങ്ങനെ നിരവധി ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ച് കഴിഞ്ഞു എന്നതുകൊണ്ടാണ് ലക്ഷ്മി ഭാ​ഗ്യ നായിക എന്ന് വിശേഷിപ്പിക്കുന്നത്. നടി ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു. മലയാളത്തിൽ ലക്ഷ്മി ചെയ്ത് ശ്രദ്ധിക്കപ്പെട്ട സിനിമ ദിലീപിന്റെ അവതാരം മാത്രമാണ്.

അവതാരം എന്ന ദിലീപ് ചിത്രം പക്ഷെ വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. വിജയ് സേതുപതിക്കൊപ്പം റെക്കൈ ചെയ്തശേഷം ലക്ഷ്മി മേനോന് തമിഴ്നാട്ടിൽ ആരാധകർ വർധിച്ചു. വേതാളത്തിൽ അജിത്തിന്റെ അനുജത്തിയായും ലക്ഷ്മി മേനോൻ അഭിനയിച്ചിരുന്നു. അതിനു ശേഷം പഠനത്തിനായി സിനിമ ലോകത്തുനിന്നും ലക്ഷ്മി ഇടവേള എടുക്കുകയായിരുന്നു. നീണ്ടൊരു ഇടവേളക്ക് ശേഷം ഇപ്പോൾ ചന്ദ്രമുഖി 2 എന്ന ചിത്രത്തിൽകൂടി തമിഴ് സിനിമയിലേക്ക് താരം തിരികെ എത്തുകയാണ്.

ഇപ്പോഴിതാ തമിഴ് മാധ്യമങ്ങളിൽ ലക്ഷ്മിയുടെ വിവാഹ വർത്തകളാണ് ശ്രദ്ധ നേടുന്നത്. 27 കാരിയായ ലക്ഷ്മി മേനോൻ ഉടൻ വിവാഹിതയാകുമെന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ് സൂപ്പർതാരം നടൻ വിശാലിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ എത്രത്തോളം സത്യമുണ്ടെന്നത് വ്യക്തമല്ല. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം പാണ്ഡ്യാനാട് എന്ന സിനിമ വലിയ വിജയമായിരുന്നു. 45 കാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. പ്രണയവും വിവാഹ നിശ്ചയമെല്ലാം മുടങ്ങി നിൽക്കുകയാണ് വിശാൽ. പക്ഷെ ഈ വിഷയത്തിൽ താരങ്ങൾ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഒരു അഭിനേത്രി എന്നതിനപ്പുറം ലക്ഷ്മി ഒരു ക്ലാസിക്കൽ ഡാൻസറും, ഗായികയുമാണ്. ദുബായിൽ ജോലി ചെയ്യുന്ന രാമകൃഷ്ണനും കൊച്ചിയിൽ നൃത്താധ്യാപികയായ ഉഷാ മേനോനുമാണ് ലക്ഷ്മിയുടെ മാതാപിതാക്കൾ. നേരത്തെ ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. അതുകൂടാതെ കുറച്ച് നാളുകൾക്ക് മുമ്പ് ലക്ഷ്മി മേനോനെ പോലെ ഒരു പെൺകുട്ടിയെയാണ് താൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് നടൻ സിമ്പു പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *