
‘മുരളിയെ ക,രയിപ്പിക്കാൻ ഒരു കാരണമുണ്ട്’ ! ആ സാഹചര്യത്തിൽ ഞാൻ നിസ്സഹായൻ ആയിരുന്നു ! ഇന്നും അത് മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ! മോഹൻലാൽ പറയുന്നു !
മലയാള സിനിമയുടെ ഇതിഹാസ നടൻ ആയിരുന്നു ഭരത് മുരളി. അദ്ദേഹം ബാക്കിവെച്ചുപോയ അനശ്വരമായ കഥാപാത്രങ്ങൾ ഇന്നും ജീവനുള്ളവയായി മലയാളി മനസ്സിൽ നിലനിക്കുന്നു. അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ച് മോഹൻലാൽ മറക്കാനാകാത്ത ഒരു ഓർമ്മയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ…..
എന്റെ സിനിമ ജീവിതത്തിൽ മറക്കാനാകാത്ത ഒരു സിനിമയാണ് ‘സദയം’. ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ആ സംഭവം. അതായത് നായകനായ എന്നെ തൂക്കാൻ വിധിച്ച ശേഷം ദയാഹർജി നൽകി വിധി കാത്തിരിക്കുന്ന തടവ് പുളളിയുട റോളായിരുന്നു എന്റേത്. തടവ്പുള്ളിയെ തൂ,ക്കി,ലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്സ് . ചിത്രീകരിക്കുന്നതിനായി കണ്ണൂർ സെൻട്രൽ ജ,യി,ലിലെ യഥാർഥ കൊലമരമായിരുന്നു ഷൂട്ടിങ്ങിനായി ഉപയോഗിച്ചിരുന്നത്.
ഇന്നലത്തെ പോലെ ആ രംഗങ്ങൾ എല്ലാം എന്റെ മനസ്സിൽ അങ്ങനെ തന്നെ നിൽക്കുന്നു.. അന്ന് വെളുപ്പിന് തന്നെ ഷൂട്ടിങ് സ്ഥലത്ത് എത്തിയിരുന്നു. സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു അവിടെ. കൊ,ല,മ,രത്തിന് കീഴെ ഞാന്‍ നിന്നശേഷം, കുറ്റപത്രം വായിച്ചു കേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു. കാലുകള്‍ കൂടെയുണ്ടായിരുന്ന ആരോ ചേര്‍ത്ത് വലിച്ചു. ലിവര്‍ വലിക്കാനായി ഒരാളുണ്ടായിരുന്നു അവിടെ.

അങ്ങനെ ഒരു യഥാർഥ സംഭവം പോലെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായി, അവസാനം ആ രംഗം എടുക്കുന്നതിനായി സിബി മലയിൽ ആക്ഷൻ പറഞ്ഞു. ക്യാമറ ഓടുന്നതിന്റെ ശബ്ദം പോലും വളരെ വ്യക്തമായി കേള്‍ക്കാമായിരുന്നു. കൊലമരത്തില്‍ ചവിട്ടി നില്ക്കുന്ന വാതില്‍ താഴോട്ട് തുറക്കുന്നതാണ് അവസാന ഷോട്ട്. ലിവര്‍ വലിച്ചപ്പോള്‍ വാതില്‍ തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി. അതുകേട്ട് ജയില്‍ മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറയുന്നുയരുന്നത് ഞാന്‍ പുറത്തു നിന്ന് കണ്ടു. വധശിക്ഷ നടപ്പിലാക്കുന്നത് ജയിൽ അറിയുന്നത് ഈ ശബ്ദത്തോടെയാണ്.
ഒരു വലിയ അനുഭവം തന്നെ ആയിരുന്നു ആ രംഗം.. അങ്ങനെ ആ ഷൂട്ട് എല്ലാം കഴിഞ്ഞ് ഹോട്ടലിൽ എത്തിയപ്പോൾ അവിടെ എന്നെ തേടി മുരളി കാത്ത് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം മേശയിൽ താങ്ങി നിന്ന് വിങ്ങിപ്പൊട്ടി കരഞ്ഞു. എന്നിട്ട് അദ്ദേഹംം എന്നോട് ഇങ്ങനെ പറഞ്ഞു. ലാലേ അതൊരു യത്രം മാത്രമാണ്. ലാൽ കയറി നിൽക്കുമ്പോൾ ആ വാതിലെങ്ങാനും താഴോട്ട് തുറന്നു പോയിരുന്നെങ്കിലോ.. ലിവര്‍ വലിക്കുന്നയാള്‍ക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ… ഹോ എനിക്കു അതൊന്നും ചിന്തിക്കാൻ വയ്യ… എന്ന് പറഞ്ഞായിരുന്നു അദ്ദേഹം വിങ്ങിയത്.
അദ്ദേഹത്തെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിക്കാൻ, ആ കണ്ണുകൾ നിറയാൻ ഒരു അകാരണമുണ്ട്, അന്ന് ഒരുമിച്ച് അഭിനയിക്കുമ്പോള്‍ രണ്ട് കഥാപാത്രങ്ങള്‍ക്കുമുണ്ടായ പൂര്‍ണതയാണ് മുരളിയെ അന്ന് കരയിപ്പിച്ചത്. അന്നൊരു ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ ആ വാതില്‍ താഴോട്ട് തുറന്നുപോകുമായിരുന്നു. കൈകള്‍ പിറകില്‍ കെട്ടി തല മൂടിയ എനിക്ക് ഒന്നു കുതറാന്‍ പോലും സമയം കിട്ടില്ലായിരുന്നു എന്നും മോഹൻലാൽ പറയുന്നു…
Leave a Reply