
‘കല്യാണി ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല’ ! അച്ഛനെന്ന നിലയിൽ എനിക്ക് അഭിമാനം ! എല്ലാം അവരുടെ തീരുമാനമായിരുന്നു ! മക്കളെ കുറിച്ചുള്ള സന്തോഷം പങ്കുവെച്ച് താരങ്ങൾ !
ഇന്ന് യുവ നായികമാരിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് കല്യാണി പ്രിയദർശൻ. കല്യാണി മലയാളത്തിൽ ചെയ്ത ചിത്രങ്ങൾ എല്ലാം മികച്ച വിജയം നേടിയവ ആയിരുന്നു. മലയാള സിനിമ രംഗത്തെ ഏറ്റവും അടുത്ത സൗഹൃദമുള്ളവരാണ് മോഹൻലാലും പ്രിയദർശനും. അതുപോലെ തന്നെയാണ് ഇപ്പോൾ കല്യാണിയും പ്രണവും. ഇരുവരും ഇന്ന് ഏറെ ആരാധകരുള്ള താര ജോഡികളാണ്. തന്റെ മക്കൾക്ക് ലഭിച്ച അവാർഡ് വാങ്ങാൻ പ്രിയനും മോഹൻലാലും ആയിരുന്നു ഒരിക്കൽ ഒരുമിച്ച് മഴവിൽ മനോരമയുടെ ഒരു വെച്ചിയിൽ എത്തിയത്. ഇപ്പോഴിതാ ആ വിഡിയോയും അതിൽ ഇരുവരുടെയും വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
ഹൃദയം സിനിമക്ക് വേണ്ടിയുള്ള ;ബെസ്റ്റ് എന്റര്‍ടൈനിംഗ് കപ്പിള്‍; അവാര്‍ഡായിരുന്നു പ്രണവിനും കല്യാണിക്കും ലഭിച്ചത്. അവാർഡ് നൽകാൻ വേദിയിൽ എത്തിയത് സത്യൻ അന്തിക്കാട് ആയിരുന്നു. അദ്ദേഹം പറഞ്ഞത് ഈ പേര് പറയാന്‍ തന്നെ എനിക്കിഷ്ടമുണ്ട്. കാരണം അവരുടെ പിതാക്കന്മാര് എന്റെ സുഹൃത്തുക്കളാണ്. കല്യാണി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചത് എന്റെ മോന് സംവിധാനം ചെയ്ത ചിത്രത്തിലാണ്. ഞങ്ങളുടെ പ്രിയ സുഹൃത്ത് ശ്രീനിവാസന്റെ മകന് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രത്തിലാണ് പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചത്. മൊത്തത്തില്‍ ഇതൊരു കുടുംബ സദസാണെന്നായിരുന്നു സത്യന് അന്തിക്കാട് പറഞ്ഞത്.

താരങ്ങൾ എന്നതിലുപരി അഭിമാനമുള്ള അച്ചന്മാർ എന്ന നിലയിലാണ് ഇരുവരും വേദിയിൽ എത്തിയത്. പല കാര്യങ്ങളും ഓര്‍ത്തിട്ടുണ്ടെങ്കിലും ഇങ്ങനൊരു മുഹൂര്‍ത്തം ജീവിതത്തിലൊരിക്കലും ഓര്‍ത്തിട്ടില്ലെന്നായിരുന്നു പ്രിയദര്ശന് പറഞ്ഞത്. ഇതിനപ്പുറമൊരു അവാര്‍ഡ് വേദി എനിക്കും മോഹന്‍ലാലിനും പങ്കിടാനില്ല. എന്റെ മകള്‍ സിനിമയില്‍ അഭിനയിക്കുമെന്ന് ഞാനൊരിക്കലും കരുതിയിട്ടില്ല, നമ്മള് വിചാരിക്കുന്ന പോലെയല്ലല്ലോ കാര്യങ്ങള്‍ നടക്കുന്നത്. അതങ്ങ് സംഭവിച്ച് പോവുകയാണ്. സിനിമാകുടുംബത്തിന് കിട്ടിയ അവാര്‍ഡാണ് ഇതെന്നുമായിരുന്നു പ്രിയദര്ശന് പറഞ്ഞത്. പ്രണവിനും കല്യാണിക്കും സിനിമയിൽ അഭിനയിക്കാൻ ഒട്ടും താല്പര്യമുണ്ടായിരുന്നില്ല.
ഞാനും ലാലും വളരെ യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. ഞങ്ങളുടെ മക്കളും അങ്ങനെ തന്നെ.. ഞങ്ങള്‍ക്കേറെ പ്രിയപ്പെട്ട ശ്രീനിവാസന്റെ മകന്റെ ചിത്രത്തിലൂടെയാണ് അവര്‍ ഇരുവരും ഒരുമിച്ചത് എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്… ഇതിനുമുമ്പ് പ്രണവിനെയും കല്യാണിയുടെയും പ്രണയത്തെ കുറിച്ചും ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന ഗോസിപ്പിന് ലാലും പ്രിയനും മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു, അവർ കൊച്ചുകുട്ടികൾ ഒന്നുമല്ലല്ലോ, അവരവരുടെ ജീവിതം എങ്ങനെ വേണമെന്ന് തിരഞ്ഞെടുക്കാൻ, അതിനെകുറിച്ചെല്ലാം സമയം ആകുമ്പോൾ പ്രിയൻ തന്നെ പറയും എന്നായിരുന്നു ലാലിൻറെ മറുപടി..
Leave a Reply