ഞാൻ വിഷമിക്കുന്നു എന്ന് മനസിലാക്കുന്ന ആ നിമിഷം അവന്റെ ഫോൺ വരും ! മകളുടെ വിവാഹത്തിന് ഒരുപാട് സഹായിച്ചു ! ആ വാക്കുകൾ !

നമ്മെ വിട്ടു പോയ അനുഗ്രഹീത കലാകാരി കെപിഎസി ലളിത, ആ വേർപാട് സിനിമ ലോകത്തിന് ഒരിക്കലും തീർത്താ നഷ്ടമാണ്. ദിലീപ് എനിക്ക് മകനെ പോലെയാണ്, അല്ല മകൻ തന്നെയാണ്, എന്റെ  ജീവിതത്തിൽ സാമ്പത്തികമായി ഒരുപാട് വിഷമിച്ച ഘട്ടത്തിൽ തനിക്ക് സഹായമായത് എന്റെ മകൻ ദിലീപാണ്. മകളുടെ വിവാഹ നിശ്ചയ സമയത്ത് ഒരു രൂപ പോലും എടുക്കാൻ ഇല്ലാതെ വിഷമിച്ച സമയത്ത് എന്റെ കുഞ്ഞ് വളരെ വലിയ സഹായമാണ് ചെയ്തത്, തന്റെ മനസ് ഒന്ന് വിഷമിച്ചാല്‍ ഓടി എത്തുന്നവരില്‍ ഒരാളാണ് ദിലീപ്. തന്റെ കണ്ണ് നിറയുകയോ സങ്കടപ്പെടുകയോ ചെയ്താല്‍ ഉടൻ തന്നെ അവന്റെ വിളി വരും..

എന്താണ് കാര്യം എന്ന് അപ്പോൾ തന്നെ തിരക്കും, എന്റെ ആവശ്യങ്ങൾ ഞാൻ പറയാതെ തന്നെ അറിഞ്ഞ് സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ എന്റെ മകളുടെ നിശ്ചയത്തിന് ശേഷം വിവാഹ സമയത്തും എന്റെ ദിലീപിന്റെ സഹായം എത്തിയിരുന്നു. ആ സമയത്തൊക്കെ കയ്യിൽ ഒരു രൂപ പോലും ഇല്ലാതെ വിഷമിച്ചിരുന്ന സമയത്ത് ദിലീപ് ആയിരുന്നു അറിഞ്ഞ് സഹായിച്ചത്. വിവാഹ സമയത്ത് ഞാൻ  സാമ്പത്തികമായി  ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ  സമയം പണവുമായി ഒരാളെ എന്റെ അരികിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *