മകളെ പ്രസവിച്ച ആശുപത്രിയിൽ പണമില്ലാതെ നിന്ന് കരഞ്ഞ അവസ്ഥ ഉണ്ടായിട്ടുണ്ട് ! കെപിഎസി ലളിതയെ കുറിച്ച് ശാരദ കുട്ടി പറയുന്നു !

മലയാള സിനിമ രംഗത്തെ ഏറ്റവും പ്രശസ്ത നടിമാരിൽ ഒരാളാണ് കെപിഎസി ലളിത. ഒരുപാട് മികച്ച കഥാപത്രങ്ങൾ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ നടി അടുത്തിടെ കരൾ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ കിടന്നിരുന്നു. ആരോഗ്യസ്ഥിതി കുറച്ച് മോശമായിരുന്ന നടി പക്ഷെ ദിവസങ്ങൾ പിന്നിട്ടപ്പോൾ ഭേദമായി വരികയായിരുന്നു. കൂടാതെ നടിയുടെ ആശുപത്രി ബിൽ ഉൾപ്പടെ അവൾക്ക് ധനസഹായം കേരളം സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ നടിക്ക് ധനസഹായം അനുവദിച്ചതിന് സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇത്രയു വര്ഷങ്ങളായി സിനിമ രംഗത്ത് പ്രവർത്തിക്കുന്ന നടിക്ക്  സാമ്പത്തികമായി സഹായം ചെയ്യാതെ അത് അർഹമായ പാവപ്പെട്ടവർക്ക് നൽകണം എന്നുമാണ് കൂടുതൽ പേരും ആവിശ്യപെടുന്നത്. എന്നാൽ ഇപ്പോൾ നടിയെ കുറിച്ച് എഴുത്തുകാരി ശാരദ ടീച്ചർ പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

ലളിത ഷെഹ്‌സിയുടെ കൈയിൽ പണം ഇല്ലന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ ഒരു പ്രയാസവും ഇല്ലെന്നാണ് ടീച്ചർ പറയുന്നത്. കലക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അനുഗ്രഹീത കലാകാരിയാണ് ലളിത ചേച്ചി, പ്രശസ്ത സംവിധയകാൻ ഭരതന്റെ ഭാര്യയായി ഇരിക്കുമ്പോൾ തന്നെ ഇളയ മകൾ ശ്രീക്കുട്ടിയെ പ്രസവിച്ച് കിടക്കുമ്പോൾ ആശുപത്രിയിൽ നിന്നും പോരാൻ പണമില്ലാതെ വിഷമയച്ച അവരുടെ അപ്പോഴത്തെ  അവസ്ഥ നടി തന്നെ തന്റെ ആത്മകഥയിൽ എഴുതിയിരുന്നു. അതുപോലെ തന്നെ മകളുടെ വിവാഹ സമയത്തും, മകന്റെ അപകട സമയത്തും അവർ സാമ്പത്തികമായി ബുദ്ധിമുട്ടിയത് നമ്മൾ ഏവരും കണ്ടതാണ്. സങ്കടപെടുത്തുന്ന ജീവിതമാണ് ആ നടിയുടേത് എന്ന് തോന്നിയിട്ടുണ്ട്.

അവർ നമ്മളെ ചിരിപ്പിക്കുകയും അവർ കരയുമായിരുന്നു, ലളിത ചേച്ചിയുടെ കയ്യിൽ പണമില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ എനിക്ക് ഒരു മടിയുമില്ല, വലിയ ശമ്പളം വാങ്ങുന്ന എത്രയോ സ്ത്രീകളെ എനിക്ക് അറിയാം പക്ഷെ അവരിൽ പലർക്കും ഒരു  അകൗണ്ട് പോലും ഇല്ലാത്തവരുണ്ട്.  സ്ത്രീകള്‍ വരുമാനമുള്ള തൊഴില്‍ ചെയ്ത് പണമുണ്ടാക്കിയാല്‍ പോരാ, അത് സൂക്ഷിക്കണം. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കണം.

ജോയിന്റ് അക്കൗണ്ട് എന്നതില്‍ ചെറുതല്ലാത്ത ചതികളുണ്ട്. തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവര്‍ ആണായാലും പെണ്ണായാലും ഒടുവില്‍ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീര്‍പ്പിടേണ്ടി വരും, പതിനെട്ട് വയസുമുതലുള്ള പെൺകുട്ടികൾ തങ്ങളുടെ പേരിൽ സ്വന്തമായി ഒരു അക്കൗണ്ട് എടുത്ത് ചെറിയ രീതിയിൽ ഒരു സേവിങ്സ് തുടങ്ങണം, ഇനി വരും തലമുറയെങ്കിലും സ്ത്രീകൾ  സ്വന്തം കാര്യത്തിൽ ഒരു കരുതൽ വേണമെന്നും ആ കുറിപ്പിൽ പറയുന്നു.

അതുപോലെ തന്റെ മകളുടെ വിവാഹത്തിന് ബുദ്ധിമുട്ടിയപ്പോൾ ഒരു മകന്റെ സ്ഥാനത്ത് നിന്ന് ചോദിക്കാതെ പോലും തന്നെ സാമ്പത്തികമായി സഹായിച്ച ആളാണ് ദിലീപ് എന്നും അടുത്തിടെ നടി തുറന്ന് പറഞ്ഞിരുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *