പൃഥ്വിയുടെ നായികയാകാൻ തയാറല്ല എന്ന് പറഞ്ഞ് വലിയ പ്രശ്നം തന്നെ അന്ന് കാവ്യ സൃഷ്ട്ടിച്ചു ! അവസാനം ഇറങ്ങി പോകാൻ ഞാൻ പറഞ്ഞു ! ലാൽ ജോസ് പറയുന്നു !
മലയാളികളുടെ ഇഷ്ട താരങ്ങളാണ് കാവ്യാ മാധവനും പൃഥ്വിരാജൂം, ഇവർ ഒന്നിച്ച മലയാള സിനിമകൾ മികച്ച വിജയം കൈവരിച്ച ചിത്രങ്ങളാണ്, അത്തരത്തിൽ മലയാളികളെ ആവേശത്തിലാക്കിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽജോസ് സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ക്ലാസ്സ്മേറ്റ്സ്’. സൗഹൃദത്തിനും പ്രണയത്തിനും തുല്യ പ്രാധാന്യം കൊടുത്ത് പുറത്തിറങ്ങിയ ചിത്രം അന്നത്തെ സൂപ്പർ ഹിറ്റായിരുന്നു, രസകരമായ കലാലയ ജീവിതം തുറന്ന് കാട്ടുന്ന ചിത്രം കോമഡിക്കും പ്രാധാന്യം നൽകിയിരുന്നു. കാവ്യയും പൃഥ്വിയുമാണ് ചിത്രത്തിലെ നായികാ നായകന്മാർ. കൂടാതെ ചിത്രത്തിൽ ഇന്ദ്രജിത്ത്, നരേൻ ജയസൂര്യ, രാധിക, തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
ചിത്രത്തിൽ നരേൻ അവതരിപ്പിച്ച കഥാപാത്രം ചെയ്യാനായി ആദ്യം കുഞ്ചാക്കോ ബോബനെ ആയിരുന്നു തീരുമാനിച്ചിരുന്നത് എന്നാൽ അന്ന് ചില ഡേറ്റ് പ്രശ്നങ്ങൾ കൊണ്ട് പകരം നരേൻ എത്തുകയായിരുന്നു. ചിത്രത്തിന്റെ വലിയൊരു പ്രത്യേകത ചിത്രത്തിലെ ഓരോ കഥാപത്രങ്ങൾക്കും അവരുടേതായ പ്രാധാന്യം ഉണ്ട് എന്നതാണ്. ഇതിൽ ഇപ്പോൾ നായിക വേഷത്തെ ചൊല്ലി ഉണ്ടായ ഒരു തർക്കത്തെ കുറിച്ച് തുറന്ന് പറയുകയാണ് ലാൽജോസ്. ചിത്രത്തിൽ പൃഥ്വിയുടെ നായികയായ താര എന്ന വേഷം ചെയ്യാനാണ് ലാൽജോസ് കാവ്യയെ വിളിച്ചിരുന്നത്, പക്ഷെ കഥ പറഞ്ഞ് തുടങ്ങുന്നത് റസിയ എന്ന കഥാപാത്രത്തിൽ കൂടിയാണ് എന്ന അറിഞ്ഞ കാവ്യ ഉടനെ തന്നെ അടുത്ത് വരികയും, എനിക്ക് താര എന്ന വേഷം വേണ്ട പകരം റസിയ എന്ന വേഷം മതി അവർക്കാണ് സിനിമയിൽ കൂടുതൽ പ്രാധാന്യം എന്നും തനിക്ക് ആ വേഷം തരണം എന്നും പറഞ്ഞ് വാശിപിടിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നത് ഇങ്ങനെ.
ഒരു ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ സമയമായപ്പോൾ കാവ്യ വളരെ വികാര ഭാവത്തിൽ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു ഈ ചിത്രത്തിന്റെ കഥ എനിക്ക് അങ്ങോട്ട് മനസിലായില്ല എന്ന്, അപ്പോൾ ഇതിന്റെ കഥ പറഞ്ഞ് കൊടുക്കാൻ ഞാൻ ജയിംസ് ആൽബർട്ടിനെ ഏൽപ്പിച്ചു. ശേഷം ഞാൻ കാവ്യയും പൃഥ്വിയും നരേനും ഇന്ദ്രനും ചേർന്ന സീനാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തത്. പക്ഷെ ഷൂട്ട് ചെയ്യാൻ സമയമായപ്പോൾ കാവ്യയെ സെറ്റിലെങ്ങും കാണുന്നില്ല. അപ്പോഴാണ് ജയിംസ് പറയുന്നത്, കഥ കേട്ട കാവ്യ അപ്പോൾ മുതൽ വലിയ ബഹളവും, കരച്ചിലും, സങ്കടത്തിലുമാണ് എന്ന്, ഞാൻ കാവ്യയെ ചെന്ന് കണ്ട് കാര്യം തിരക്കി.
അപ്പോൾ ഈ കൊച്ച് കുട്ടികൾ ഒക്കെ വാശി പിടിച്ച് പറയുന്നത് പോലെ അവൾ പറയുകയാണ് ഞാനല്ല ഈ സിനിയിലെ നായിക, കഥ കേട്ടപ്പോൾ എനിക്ക് മനസിലായി, റസിയാക്കാണ് പ്രാധാന്യം കൂടുതൽ. അതുകൊണ്ട് എനിക്ക് റസിയ എന്ന വേഷം ചെയ്താൽ മതി’ അത് കേട്ടപ്പോൾ എനിക്ക് വലിയ ദേഷ്യമാണ് വന്നത്, ഞാൻ പറഞ്ഞു നിന്നെപ്പോലെ പ്രശസ്തയായ ഒരാൾ ചെയ്യേണ്ട വേഷമല്ല അത്, അങ്ങനെ ചെയ്താൽ അതിനൊരു രസമുണ്ടാകില്ല, റസിയയെ എന്തായാലും മാറ്റാൻ പറ്റില്ല, നിനക്ക് പറ്റുമെങ്കിൽ നീ താര എന്ന വേഷം ചെയ്യ്, പറ്റില്ലെങ്കിൽ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ എന്ന് ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ കരച്ചിൽ കൂടി. പിന്നെ കഥയുടെ ഗൗരവം ഞാൻ ഒരു വിധം പറഞ്ഞ് കാവ്യയെ ബോധ്യപ്പെടുത്തി എന്നിട്ടും മനസ്സില്ല മനസോടെയാണ് ആ കഥാപാത്രം അവൾ ചെയ്തത് എന്നും ലാൽജോസ്ഓർക്കുന്നു..
Leave a Reply