
സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് ! വിജയ് ബാബു വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് അതിജീവത !
വിജയ് ബാബു വിഷയത്തിൽ ഇപ്പോൾ അമ്മ താര സംഘടനയിൽ പല പ്രശ്നങ്ങളും ഉണ്ടായിക്കൊണ്ടരിക്കുകയാണ്. വിജയ് ഇപ്പോൾ ഒളിവിലാണ്. നടൻ നിലവിൽ വിജയ് അമ്മ താര സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പർമാരിൽ ഒരാളാണ്. ഇപ്പോഴിതാ നടന്റെ പേരിൽ സംഘടനയിൽ രൂക്ഷ തര്‍ക്കവും രാജിയും ഉണ്ടായിരിക്കുകയാണ്. വിജയ് ബാബുവിനെതീരെ ഉള്ള നടപടിയില്‍ സംഘടനയുടെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ കാര്യമായ രീതിയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിനെ ഇപ്പോൾ സംഘടന പുറത്താക്കിയാല്‍ അത് അയാളുടെ ജാ,മ്യ,ത്തില്‍ ബാധിക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ എടുത്ത് പറഞ്ഞത്.
ജയ് ബാബുവിനെതിരെ നടപടി എടുക്കാത്തപക്ഷം തങ്ങള്‍ രാജിവെക്കുമെന്ന് ചില എക്സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതോടെ താൻ സ്വയം ‘അമ്മയിൽ നിന്ന് കുറച്ച് കാലത്തേക്ക് അമാറിനിൽക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വിജയ് ബാബു അയച്ച കത്ത് കാരണം നടന്റെ ആ തീരുമാനം അമ്മ അംഗീകരിച്ചു . ആ കാരണത്താൽ അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടി മാല പാർവതി രാജി വെച്ചിരുന്നു. കൂടാതെ ഇന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെച്ചതായും വാർത്തകൾ വന്നിരുന്നു.

ഇപ്പോഴിതാ ആദ്യമായി വിജയ ബാബു വിഷയത്തിൽ അതിജീവിത പ്രതികരിച്ചിരിക്കുകയാണ്. ഇൻസ്റ്റ സ്റ്റോറിയിൽ കൂടിയാണ് പ്രതികരണം അറിയിച്ചത്. സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുതെന്നായിരുന്നു അതിജീവിതയുടെ പ്രതികരണം. കൂടാതെ അമ്മയില്‍ നിന്ന് രാജിവച്ച മാല പാര്‍വതിയെ അഭിനന്ദിക്കുകയും ചെയ്തു. ഇത് ഏറെ ശ്രദ്ധ നേടിയിരുന്നു. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെന്‍ഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നായിരുന്നു കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ വിജയ് ബാബുവിനെതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. നടൻ ഉണ്ണി മുകുന്ദൻ വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
അതുപോലെ മണിയൻ പിള്ള രാജുവിന്റെ ചില വാക്കുക്കൾ വലിയ വിവാദം ആയി മാറിയിരുന്നു. വിജയ് ബാബുവിനെ അമ്മയിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല. അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പർ എന്ന പദവിയിൽ നിന്ന് വിജയ് ബാബുവിനെ മാറ്റിനിർത്തണമെന്ന ഇന്റേണൽ കമ്മിറ്റി നിർദേശം അവഗണിച്ചതിൽ ഐ.സി അംഗങ്ങളായ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വെക്കുമെന്ന മാല പാർവതിയുടെ വാദവും മണിയൻ പിള്ള രാജു തള്ളി. മാല പാർവതിയല്ലാതെ ആരും രാജി വെക്കില്ലെന്നും മണിയൻപിള്ള രാജു. ദിലീപിനെ പുറത്താക്കിയത് തിടുക്കപ്പെട്ട തീരുമാനമായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
Leave a Reply