‘ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കി’ ! വിജയ് ബാബു മീറ്റിംഗിൽ സജീവ സാനിധ്യം ! സംഘടനക്ക് എതിരെ വിമർശനം !

മലയാള സിനിമ താരങ്ങളുടെ കൂട്ടായ്‌മയായ എ എം എം എ എന്ന സംഘടന കുറച്ച് നാളുകൾക്ക് ശേഷം അമ്മ ജനറൽ ബോഡി മീറ്റിങ് നടത്തുകയാണ്. എന്നാൽ മീറ്റിങ്ങിൽ ഏറ്റവും ശ്രദ്ധ നേടുന്ന കാര്യം ബ,ലാ,ത്സം,ഗ കേസ് നിലനിൽക്കെ ഇപ്പോൾ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കാൻ എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ വിജയ് ബാബു എത്തിയതാണ്. താരങ്ങൾ എല്ലാം വളരെ സന്തോഷത്തോടെയാണ് വിജയ് ബാബുവിനെ സ്വീകരിച്ചത്.

എന്നാൽ തനിക്കെതിരെ ഉള്ള പീ,ഡ,ന കേസിൽ കഴിഞ്ഞ ദിവസം വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച മുതൽ ഏഴ് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് വിജയ് ബാബു അമ്മയുടെ ജനറൽ ബോഡി യോഗത്തിന് എത്തിയത്. ഇപ്പോഴും താരസംഘടനയുടെ എക്സിക്യൂട്ട് അംഗമാണ് വിജയ് ബാബു.

ഇപ്പോഴിതാ അമ്മ സംഘടനയുടെ ഈ നിലപാടിനെ വിമർശിച്ച് WCC അംഗം കൂടിയായ ദീദി ദാമോദർ പ്രതികരിച്ചത് ഇങ്ങനെ, അത് ആണുങ്ങൾ ഭരിക്കുന്ന സംഘടനയാണ്, അവർ അത്തരം നിലപാട് മാത്രമേ കൈകൊള്ളുകയുള്ളു, അതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല എന്നും ദീദി ആരോപിച്ചു. അതുപോലെ തന്നെ സമൂഹ അംധ്യമങ്ങളി സഹിതം അമ്മക്ക് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.  അതേസമയം ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചതിന് ശേഷമുള്ള സംഘടനയുടെ ആദ്യ യോഗം കൂടിയാണ് ഇന്ന് ചേർന്നിരിക്കുന്നത്. നേരത്തേ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നും മാലാ പാർവതി, ശ്വേതാ മേനോൻ, കുക്കു പരമേശ്വരൻ എന്നിവർ രാജിവെച്ചിരുന്നു.

ഈ യോഗത്തിൽ വിജയ് ബാബുവിന്റെ കേസും, അതുപോലെ താരങ്ങളുടെ രാജിയും, ഷമ്മി തിലകന്റെ അച്ചടക്ക നടപടിയും പ്രധാന ചർച്ചാ വിഷയമാകും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്, നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘എഎംഎംഎ’യിൽനിന്ന് പുറത്താക്കി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനമുണ്ടായത്. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടപടി. കഴിഞ്ഞ തവണ നടന്ന ജനറൽ ബോഡി യോഗം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമം നടത്തിയതിനെതിരെ അച്ചടക്ക സമിതിക്ക് ഷമ്മി തിലകൻ വിശദീകരണം നല്‍കിയിരുന്നില്ല. നാല് തവണ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനാലാണ് നടപടിയുണ്ടായതെന്നും യോഗം വിശദീകരിച്ചു.

അതുമാത്രമല്ല അമ്മ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ പലവിധ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനം ആയി കണക്കാക്കിയാണ് ഇപ്പോള്‍ ഷമ്മിക്ക് എതിരെ ഇത്തരമൊരു  നടപടി എടുത്തതെന്നും പറയുന്നു. ഇന്നത്തെ യോഗത്തിൽ ഷമ്മി തിലകൻ എത്തിയിരുന്നില്ല. പ്രസിഡന്‍റ് മോഹൻലാലിന്‍റെ അധ്യക്ഷതയിലാണ് ഇന്ന് ജനറൽ ബോഡി യോഗം നടന്നത്. യോഗത്തിൽ ബലാംത്സഗ കേസിൽ കുറ്റാരോപിതനായ നിര്‍മ്മാതാവും നടനും എഎംഎംഎ എക്സി.അംഗവുമായിരുന്ന വിജയ് ബാബുവും പങ്കെടുക്കുന്നുണ്ട്. വിജയ് ബാബു യോഗത്തിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്‍റ് ശ്വേത മോഹൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതായും വാർത്തകളിൽ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *