വിജയ് ബാബുവിനെ ഞങ്ങൾക്ക് അങ്ങനെ ച,വിട്ടി പുറത്താകാൻ കഴിയില്ല ! സ്ത്രീകള്‍ക്ക് അവരുടെ സംഘടനയുണ്ട് ! മണിയൻ പിള്ള രാജു നിലപാട് വ്യക്തമാക്കുന്നു !

വിജയ് ബാബു ഇപ്പോൾ സിനിമ രംഗത്തും മാധ്യമ രംഗത്തും ഏറെ ചർച്ചാ വിഷയമായി മാറികഴിഞ്ഞു. ഇപ്പോൾ ദിലീപിന് അൽപ്പം വിശ്രമം നൽകികൊണ്ടാണ് മാധ്യമങ്ങൾ വിജയ് ബാബുവിനെ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. വിജയ് ബാബുവിനെതീരെ ഉള്ള നടപടിയില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ കാര്യമായ രീതിയിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. വിജയ് ബാബുവിന് 15 ദിവസം സമയം അനുവദിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോ,ട,തി ജാ,മ്യാ,പേക്ഷ പരിഗണിക്കുന്നത് വരെ വിജയ് ബാബുവിനെ പുറത്താക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. വിജയ് ബാബുവിനെ ഇപ്പോൾ സംഘടന പുറത്താക്കിയാല്‍ അത് അയാളുടെ ജാ,മ്യ,ത്തില്‍ ബാധിക്കുമെന്ന് ചില എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അവകാശപ്പെടുന്നു.

അങ്ങനെ തർക്കങ്ങൾ രൂകഷമായ സാഹചര്യത്തിൽ അമ്മ’യുടെ പരാതി പരിഹാര സമിതി (ഐസിസി)യില്‍ നിന്ന് നടി മാല പാർവതി രാജി വെച്ചിരുന്നു. ഐസിസിയിലെ ഒരു അംഗമായിരിക്കുമ്പോള്‍ നിയമപരമായി വലിയ കാര്യങ്ങള്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്. അത് വലിയ ഒരു ഉത്തരവാദിത്തം കൂടിയാണ്. വിജയ് ബാബുവിനെതിരെ നടപടി എടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ താൻ ഇനി ഈ പദവിൽ തുടരാൻ താല്പര്യപെടുന്നില്ല എന്നും, ഐസിസിയിൽ നിന്നും മാത്രമാണ് താൻ രാജി വെക്കുന്നത് എന്നും അമ്മയിൽ തുടരുമെന്നും മാല പാർവതി പറയുന്നു.

എന്നാൽ ഇപ്പോൾ അമ്മയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് നടൻ മണിയൻപിള്ള രാജു രംഗത്ത് വന്നിരിക്കുകയാണ്. മാലാ പാർവതിക്ക് എന്തും ചെയ്യാമല്ലോ, അവരുടെ ഇഷ്ടമല്ലേ. ഐ.സി അംഗങ്ങളിൽ ബാക്കി എല്ലാവരും അമ്മയുടെ തീരുമാനത്തിനൊപ്പം നിന്നു. തെറ്റുകാരെങ്കിൽ ശിക്ഷിക്കാം. ഞങ്ങളുടെ കൂടെയും വക്കീലുമാരുണ്ടായിരുന്നു. ശ്വേതാ മേനോനും ലെനയും സുരഭിയും ഈ കത്തിന്റെ അടിസ്ഥാനത്തിൽ വെയ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. വിജയ് ബാബുവിനെ അമ്മയിൽ നിന്ന് ചവിട്ടിപ്പുറത്താക്കാനാകില്ല.

അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പർ എന്ന പദവിയിൽ നിന്ന് വിജയ് ബാബുവിനെ മാറ്റിനിർത്തണമെന്ന ഇന്റേണൽ കമ്മിറ്റി നിർദേശം അവഗണിച്ചതിൽ ഐ.സി അംഗങ്ങളായ കുക്കു പരമേശ്വരനും ശ്വേതാ മേനോനും രാജി വെക്കുമെന്ന മാല പാർവതിയുടെ വാദവും മണിയൻ പിള്ള രാജു തള്ളി. മാല പാർവതിയല്ലാതെ ആരും രാജി വെക്കില്ലെന്നും മണിയൻപിള്ള രാജു. ദിലീപിനെ പുറത്താക്കിയത് തിടുക്കപ്പെട്ട തീരുമാനമായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു. തെറ്റുകാരനെങ്കില്‍ അയാളെ ശിക്ഷിക്കട്ടെ മാലാ പാര്‍വതിയ്ക്ക് എന്തും ചെയ്യാം പക്ഷേ സംഘടനയിലെ മറ്റ് അംഗങ്ങളെക്കൂടി കേള്‍ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്. സംഘടനയിലുള്ള ഒരാളെ സംരക്ഷിക്കേണ്ട ആവശ്യം ഞങ്ങൾക്കുണ്ട്. പെണ്ണുങ്ങൾക്ക് അവരുടേതായ സംഘടനയുണ്ട്. കാര്യങ്ങളുണ്ട്, എല്ലാം നോക്കുന്നുണ്ട്.

ഞങ്ങൾ വിജയ് ബാബുവുമായി സംസാരിച്ചു, അപ്പോൾ അയാൾ പറഞ്ഞു അമ്മക്ക് ഞാനൊരു ചീത്തപ്പേരുണ്ടാക്കില്ല, ഞാൻ തൽകാലം മാറി നിൽക്കാമെന്ന്. എക്‌സിക്യുട്ടീവ് കമ്മിറ്റി പദവിയിൽ നിന്ന്. കുറ്റകൃത്യത്തിൽ പങ്കാളിയല്ലെന്ന നിലയിൽ ക്ലീൻ ചിറ്റ് കിട്ടിയാൽ തിരികെ വരാമെന്നും പറഞ്ഞു. ഇത് എല്ലാവർക്കും സമ്മതമായിരുന്നു. ഐക്യകണ്‌ഠേനയുള്ള തീരുമാനമായിരുന്നു. അതാണ് അതിന്റെ രീതി എന്നും മണിയൻപിള്ള രാജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *