തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല ! എല്ലാത്തിനും നന്ദി ! ഇനി എനിക്ക് പകരം എന്റെ സിനിമകൾ സംസാരിക്കും ! വിജയ ബാബു !

മലയാള സിനിമ നിർമ്മാണ രംഗത്തും അതുപോലെ ഒരു നടൻ എന്ന നിലയിൽ ഏറെ ശ്രദ്ദേയനായ താരമായിരുന്നു വിജയ് ബാബു. എന്നാൽ വളരെ അപ്രതീക്ഷിതമായി ഒരു ദിവസം യുവ നടി വിജയ് ബാബുവിനെതിരെ പീ,ഡ,ന പരാതിയുമായി രംഗത്ത് വരികയും അതിനു ശേഷം നാടകീയ സംഭവങ്ങളാണ് ഇവിടെ നടന്നത്. വിജയ് ബാബു ഒളിവിൽ പോകുകയും ശേഷം മുൻ‌കൂർ ജാമ്യം ലഭിച്ചതിന് ശേഷം നാട്ടിൽ വരികയും ചെയ്ത വിജയ് ബാബു, ഈ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാക്കുകയും ആയിരുന്നു.

ഇപ്പോഴിതാ വിജയ് ബാബു സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം 7 ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും. ഉദ്യോഗസ്ഥരുമായി പൂര്‍ണ്ണമായും സത്യസന്ധമായും പ്രക്രിയയിലുടനീളം സഹകരിച്ചു. എഡിറ്റ് ചെയ്യാത്ത തെളിവുകളും വസ്തുതകളും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 70 ദിവസമായി എന്നോടൊപ്പം ഉണ്ടായിരിക്കുന്നതിനും എന്നെ ‘ജീവനോടെ’ നിലനിര്‍ത്തുന്നതിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നിങ്ങള്‍ എല്ലാവരും കാരണമാണ് ഞാന്‍ ജീവിച്ചത്. നിങ്ങളുടെ സന്ദേശങ്ങളും നല്ല വാക്കുകളും സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിച്ചു. അവസാനം സത്യം തന്നെ ജയിക്കും.

എന്റെ പ്രിയപ്പെട്ട മാധ്യമങ്ങളേ, ഈ കേ,സി,നെക്കുറിച്ച് എന്റെ കുടുംബത്തോടും അഭിഭാഷകരോടും അന്വേഷണ സംഘത്തോടും കോ,ട,തിയോടും അല്ലാതെ ആരോടും ഒന്നും  സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നില്ല അതില്‍ ക്ഷമ ചോദിക്കുന്നു. അതുവരെ, ഞാന്‍ സൃഷ്ടിക്കുന്ന സിനിമകള്‍ സംസാരിക്കും. തകര്‍ന്ന മനുഷ്യനെക്കാള്‍ ശക്തമായി മറ്റൊന്നുമില്ല. എന്നും വിജയ് ബാബു കുറിക്കുന്നു.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *