‘അതിനുദാഹരണമാണ് ഗോപികയുടെ വിവാഹം’ ! അവളെ അന്ന് അവസമായി കണ്ടപ്പോൾ ഒരിക്കലും ഇങ്ങനെയൊരു കാര്യം ഞാൻ ചിന്തിച്ചത് പോലുമില്ല ! കാവ്യാ മാധവൻ പറയുന്നു !

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് നടി കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹ ശേഷം അവർ സിനിമ രംഗത്തുനിന്നും മാറി നിൽക്കുകയാണ്, എങ്കിലും ഭർത്താവിനും മക്കൾക്കും ഒപ്പം പൊതു വേദികളിൽ അവർ സജീവമാണ്. ഇപ്പോൾ നടിയുടെ പഴയ ചില അഭിമുഖങ്ങളാണ് വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ, വിവാഹം എന്ന് പറയുന്നത് തലയില്‍ വരച്ച പോലെയാണ്. അതിന് ഏറ്റവും വലിയ    ഉദാഹരണമാണ് ഗോപികയുടെ കാര്യം. ഞങ്ങളെല്ലാവരും ഒരേ പ്രായമുള്ളവരാണ് ഒപ്പം അടുത്ത സുഹൃത്തുക്കളും. അവളിങ്ങനെ കല്യാണം നോക്കിത്തുടങ്ങി എന്ന് പറയുന്ന സമയത്ത് അതിന്റെ രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ തമ്മിൽ കണ്ടതാണ്.

ആ സമയത്ത് ആലോചനകൾ ഒരുപാട് വരുന്നുണ്ട്, അതിൽ കുറച്ചൊക്കെ നോക്കിവെച്ചിട്ടുണ്ട്  എന്നല്ലാതെ ഒന്നും ആയിട്ടില്ലായിരുന്നു അപ്പോഴും അവൾ പറഞ്ഞിരുന്നത്. എന്നാൽ അതിന്റെ തൊട്ടടുത്ത ആഴ്ച അവള്‍ വിളിച്ച് പറഞ്ഞു, അതിൽ ഒരു ആലോചന സെറ്റായി , നീയിതാരോടും ഇപ്പോൾ പറയേണ്ട എന്ന്.  അങ്ങനെ ആദ്യമത് വളരെ അടുത്ത സുഹൃത്തുക്കളില്‍ മാത്രം ഒതുങ്ങിയ കാര്യമായിരുന്നു. പിന്നെയാണ് പബ്ലിക്കായത്. ഇങ്ങനെയല്ലേ ഓരോ മാറ്റവും ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവുന്നത്.

ഞാനും ഭാവനയും ഗോപികയും കൂടിയാണ് റിമി ടോമിയുടെ കല്യാണത്തിന് പോയത്. ആ സമയത്തും ഞങ്ങൾ എല്ലാവരും കൂടി അവളുടെ വീട്ടില്‍ വെച്ച് വിവാഹത്തെ കുറിച്ചും അല്ലാതെയും ഓരോ കാര്യം പറയുമ്പോഴും അടുത്തയാഴ്ച ഗോപിക വിവാഹിതയാകാൻ പോകുകയാണ് എന്നറിഞ്ഞിരുന്നില്ല. അവൾ ഇത്രയും പെട്ടന്ന് പുതിയ ലൈഫിലേക്ക് പോവുകയാണെന്ന് അവളോ ഞങ്ങളോ അറിഞ്ഞിരുന്നില്ല. എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ തന്നെ അവളുടെ കല്യാണവും കഴിഞ്ഞു. റിസപക്ഷന്‍ കഴിഞ്ഞ് അവള്‍ ഭർത്താവുമൊത്ത് അയര്‍ലണ്ടിലെ വീട്ടിലുമെത്തി.

ഇത്രയേ ഉള്ളു നമ്മളുടെ ജീവിതത്തിൽ ഓരോ മാറ്റങ്ങൾ വരുന്നത് വളരെ പെട്ടന്നായിരിക്കും  പ്രത്യേകിച്ചും വിവാഹം. നല്ല ഒരു വിവാഹം ജീവിതം ലഭിക്കുക,  നല്ലൊരു വീട്ടിൽ ചെന്ന് കയറാൻ സാധിക്കുക എന്നൊക്ക പറയുന്നത് ഒരു ഭാഗ്യമാണ്. അത് വളരെ അപൂർവ്വം ചിലർക്ക് മാത്രമാണ് ലഭിക്കുക. മറ്റു ചിലർ ലഭിച്ച ജീവിതം മറ്റാർക്കൊക്കെയോ വേണ്ടി ജീവിച്ചു തീര്ക്കുന്നു. ഗോസിപ്പുകൾ ജീവിതത്തിൽ ഒരുപാട് വന്നിട്ടുണ്ട്, ഇപ്പോൾ അവരെ ഭയന്ന് നമ്മൾക്ക് ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ, ഇപ്പോൾ എല്ലാവരും എന്നെ ഇഷ്ടപെടനം സ്നേഹിക്കണം എന്നൊക്കെ എനിക്ക് പറയാൻ പറ്റില്ലല്ലോ, ഒരു നൂറ് ശതമാനം ആളുകളെ എടുക്കുകയാണെങ്കിൽ അതിൽ 80 ശതമാനം ആളുകളൂം എന്നെ സ്നേഹിക്കുന്നവർ ആയിരിക്കുമെന്ന് എനിക്ക് ഉറപ്പാണ്, അപ്പോൾ ആ ഇരുപത് ശതമാനം ആളുകളെ  ഓർത്ത് ഞാൻ എന്തിന് വിഷമിക്കണം. ഞാൻ എന്റെ ജീവിതത്തിൽ വളരെ പെട്ടന്നാണ്, വിവാഹ മോചനം എന്ന ആ തീരുമാനം എടുത്തത്. അന്ന് ഇങ്ങനെ സഹിച്ച് ജീവിതം  മുന്നോട്ട് കൊണ്ട് പോകുന്ന ഒരുപാട് പേർ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു എന്നും കാവ്യ പറയുന്നു…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *