ഞങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു !! പക്ഷെ വേർപിരിയാൻ എനിക്ക് താല്പര്യമില്ലായിരുന്നു ! പ്രിയദർശൻ തുറന്ന് പറയുന്നു
ഒരു സമയത്ത് ലിസ്സി മലയാള സിനിമയുടെ മുഖശ്രീ ആയിരുന്നു, 1967 ഫെബ്രുവരി 3 ന് കൊച്ചിയിൽ ജനിച്ച താരം സെന്റ് തെരേസ കോൺവെന്റ് സ്കൂളിൽ പഠനവും, തുടർന്ന് സെന്റ് തെരേസ കോളേജിൽ തുടർ വിദ്യാഭ്യാസവും. 1982 ൽ ഇത്തിരി നേരം ഒത്തിരിനേരമാണ് ആദ്യ ചിത്രം, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിൽ 200 ഓളം സിനിമകൾ ചെയ്തിരുന്നു.. ഒരു വർഷം പത്തും പതിനൊന്നും സിനിമകൾ ചെയ്തിരുന്നു…
അതിനുശേഷം 1990 ൽ പ്രശസ്ത സംവിധയകൻ പ്രിയദർശനമായി വിവാഹം, ലിസ്സി സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം, വിവാഹത്തിന് ശേഷം ഒന്നു രണ്ടു സിനിമ ചെയ്തിരുന്നു, നീണ്ട 24 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം അവർ 2016 ൽ വിവാഹ ബന്ധം വേർപിരിഞ്ഞു, ഇവരുടെ വേര്പിരിയൽ സിനിമ ലോകത്ത് വലിയ ഒരു വാർത്തയായിരുന്നു ….
ഇവർക്ക് രണ്ടു മക്കളുണ്ട് ഒരു മകളും മകനും, മകൾ കല്യാണി പ്രിയദർദാൻ ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളാണ്, മലയാളത്തിലും താരം അഭിനയിച്ചിരുന്നു, വരനെ ആവിശ്യമുണ്ട് എന്ന ദുൽഖർ സിനിമയിൽ നായികയായിരുന്നു, മകൻ സിദ്ധാർഥ് പ്രിയദർശൻ അഭിനയത്തേക്കാൾ താല്പര്യം സിനിമയുടെ പിറകിൽ വർക്ക് ചെയ്യാനായിരുന്നു അച്ഛന്റെ സിനിമ മരക്കാറിൽ പ്രത്യേക ഇഫക്റ്റുകൾ ഒരുക്കിയത് സിദ്ധാർഥ് ആയിരുന്നു, അതിനു ദേശിയ പുരസ്‌കാരം നേടിയിരുന്നു….
ലിസിയും പ്രിയദർശനും വേർപിരിയാനുള്ള കാരണം എന്താണെന്ന് ഇനിയും ഇരുവരും തുറന്ന് പറഞ്ഞിരുന്നില്ല, വേർപിയലിനു ശേഷവും പ്രിയദർശൻ പലപ്പോഴും ലിസിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചിരുന്നു , തന്റെ ഇഷ്ട പ്രകാരമല്ല ലിസ്സി വിവാഹ ബന്ധം വേർപിരിഞ്ഞതെന്നും താൻ ഇപ്പോഴും ലിസിയെ ഒരുപാട് സ്നേഹിക്കുണ്ടെന്നും, എന്റെ എല്ലാ ഉയർച്ചകൾക്കും കാരണം ലിസ്സി ആണെന്നും പ്രിയൻ തുറന്ന് പറഞ്ഞിരുന്നു…
അവളുടെ തിരിച്ചുവരവിനായി ഞാൻ കാത്തിരിക്കുകയാണെന്നും, കൂടാതെ തങ്ങൾക്കിടയിൽ ഉണ്ടായിരുന്ന പ്രധാന പ്രശ്നം ഈഗോ ആയിരുന്നു, ആ കാരണമാണ് ഞങ്ങളെ തമ്മിൽ അകറ്റിയതെന്നും പ്രിയദർശൻ തുറന്ന് പറയുന്നു, പ്രിയദർശനുമായി വേർപിരിഞ്ഞ ലിസി സിനിമയിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കണക്കുകൂട്ടലുകളെ തെറ്റിച്ച് ചെന്നൈയിൽ ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയായിരുന്നു ലിസി. സ്റ്റുഡിയോ നോക്കി നടത്തുന്നതു തന്നെയാവും തന്റെ മുന്‍ഗണനയെന്നും വേഷങ്ങള്‍ നല്ലതാണെങ്കില്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ലിസി പിന്നീട് പറഞ്ഞിരുന്നു.
പ്രിയദർശന്റെ ഏറ്റവും പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ്, വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്, ചിത്രം ഇതിനോടകംതന്നെ നിരവധി പുരസ്‌കാരങ്ങൾ നേടിയെടുത്തിരുന്നു, എല്ലാ ഭാഷകളിലും ചിത്രം എത്തുമെന്നാണ് പ്രിയൻ അറിയിച്ചിരുന്നത്, മലയാള സിനിമയുടെ അഭിമാനയായി മരക്കാർ മാറുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്…
Leave a Reply