ഇത്തവണ ‘ഭർത്താവിന് പണികിട്ടിയത് കൊണ്ട് എങ്ങനെ ബർത്ത് ഡേ ആഘോഷിക്കാം’ ! സുപ്രിയക്ക് വേറിട്ട പിറന്നാൾ ആശംസയുമായി താരം !

മലയാള സിനിമയിൽ ഏറ്റവും ആരാധകരുള്ള താര ജോഡികളാണ് പ്രിത്വിരാജൂം സുപ്രിയയും. ഒരു താര പത്നി എന്നതിനപ്പുറം എപ്പോഴും തന്റേതായ ഒരു വ്യക്തിത്വം നിലനിർത്താൻ ശ്രമിക്കുന്ന ആളുകൂടിയാണ് നിർമ്മാതാവ് കൂടിയായ സുപ്രിയ മേനോൻ. ഇന്ന് താരത്തിന്റെ ജന്മദിനമാണ്, എന്നത്തേയും പോലെ താരത്തിന് ആശംസകളുമായി പ്രിത്വിരാജൂം എത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഇവരുടെ ഏറ്റവും അടുത്ത കുടുംബ സുഹൃത്തും നിർമ്മാതാവുംകൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ പങ്കുവച്ചൊരു രസകരമായ പോസ്റ്റാണ് ശ്രദ്ധേടുന്നത്. ‘വിലായത്ത് ബുദ്ധ’ ഷൂട്ടിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പൃഥ്വിരാജിന് ശസ്ത്രക്രിയ നടന്നിരുന്നു. നിലവിൽ റസ്റ്റിലാണ് താരം. ഇതുമായി ബന്ധപ്പെടുത്തിയാണ് ലിസ്റ്റിന്റെ പോസ്റ്റ്.

സമൂഹ മാധ്യമങ്ങളിൽ ലിസ്റ്റിൻ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച്  എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ  ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ  പതിവ് .. ഈ വർഷം ഭർത്താവിന് പണികിട്ടിയത്കൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം.. തൽക്കാലം ഒരു  ഗ്ലാസ്സെടുത്ത് ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് .. ഗ്ലാസ് കൈയിൽ എടുത്ത് കൊണ്ട് … ഇനി ഞാൻ ഒന്നും പറയുന്നില്ല .ഹാപ്പി ബർത്തഡേ സുപ്രിയാ..

പിന്നെ ഒരു പ്രത്യേക കാര്യം… ഞാൻ ഇങ്ങനെ ഞാൻ ഫേസ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ എന്നെ മനസികമായിട്ട്  ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്”, എന്നാണ് ലിസ്റ്റിൻ കുറിച്ചത്. മലയാളികളുടെ പ്രിയ താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. 2011ൽ ആണ് മാധ്യമപ്രവർത്തക ആയിരുന്ന സുപ്രിയയെ പൃഥ്വി വിവാഹം കഴിക്കുന്നത്. അന്ന് മുതൽ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടയാളാണ് സുപ്രിയയും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണ കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവമാണ് സുപ്രിയ. കഥ കേള്‍ക്കുന്നത് മുതലുള്ള കാര്യങ്ങളില്‍ സുപ്രിയ സജീവമാണെന്നും ചെക്ക് ഒപ്പിടുന്ന ജോലി മാത്രമേ തനിക്കുള്ളൂ എന്നും അടുത്തിടെ പൃഥ്വിരാജ് പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയയുടെയും മകൾ അല്ലിയുടേയും വിശേഷങ്ങൾ മലയാളികൾക്കും പ്രിയപ്പെട്ടവയാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *