
നടക്കാതെ പോയ അച്ഛന്റെ ഒരു വലിയ സ്വപ്നമായിരുന്നു അത് ! ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന ഒന്ന് ! ആ കുറ്റബോധം അദ്ദേഹത്തെ ബാധിച്ചിരുന്നു !
മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണലിപികളാൽ എഴുതി ചേർക്കുന്ന പേരുകളിൽ ഒന്നാണ് ലോഹിതദാസ്. സിനിമ ലോകത്തിന് അദ്ദേഹം നൽകിയിട്ടുള്ള വിലമതിക്കാനാകാത്ത സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ഇപ്പോഴിതാ തങ്ങളുടെ അച്ഛന്റെ ഓർമകളിൽ മക്കൾ മക്കളായ ഹരികൃഷ്ണനും വിജയ് ശങ്കറും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അവരുടെ വാക്കുകളിലേക്ക്.. അച്ഛൻ എന്നതിലുപരി, ഒരു തിരകഥാകൃത്തിന്റെ പല തരത്തിലുള്ള ഭാവവ്യത്യാസങ്ങൾ നേരിൽ കണ്ടവരാണ് ഞങ്ങൾ..
ചെറുപ്പം മുതൽ അച്ഛനെ അങ്ങനെ ഞങ്ങൾക്ക് അതികം കാണാൻ കിട്ടാറില്ല. ഒരു വർഷം തന്നെ അഞ്ചും ആറും സിനിമകൾ അദ്യേഹം ചെയ്തിരുന്നു. അച്ഛന്റെ കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം ഏതെന്ന് ചോദിച്ചാൽ അത് കിരീടത്തിലെ സേതുമാധവനും, തനിയാവർത്തനത്തിലെ ബാലൻ മാഷുമാണ്. കൂടാതെ അമരത്തിലെ അച്ചു, വാത്സല്യത്തിലെ മേലേടത്ത് രാഘവൻ നായർ, കമലദളത്തിലെ നന്ദ ഗോപനും..
ഇതെല്ലം എന്നും ഓർമിക്ക പെടുന്ന സംഭാവനകളാണ്.അതുപോലെ തന്നെ പ്രേക്ഷകർക്ക് ഒരുപാട് നൊമ്പരം നൽകിയ കഥാപാത്രങ്ങളാണ്. അച്ഛന്റെ ചില കഥാപത്രങ്ങൾ അദ്ദേഹത്തിന്റെ വിയോഗം വരെ വേട്ടയാടിയിട്ടുണ്ട്. ഈ കിരീടവും തനിയാവർത്തനവുമെല്ലാം.. ഇതെല്ലാം അച്ഛന് ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചിരുന്നത്, കാരണം സേതുമാധവനോട് ചെയ്തത് വലിയ ക്രൂരതയായിപ്പോയി, അയാളുടെ കുടുംബം തകർത്തു, സ്വപ്നങ്ങൾ തകർത്തു. ഒരു മനുഷ്യനോട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു, ആ കുറ്റബോധം അച്ഛന് ഒരുപാടുണ്ടായിരുന്നു.

അച്ഛൻ ആ കഥാപാത്രങ്ങളുടെ കൂടെ ജീവിച്ചു.. അതുപോലെ തന്നെ അദ്ദേഹത്തെ വേട്ടയാടിയ മറ്റൊരു കഥാപാത്രമായിരുന്നു തനിയാവർത്തനത്തിലെ ബാലൻ മാഷ്. ഈ കഥാപാത്രങ്ങൾ പലപ്പോഴും അച്ഛന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. നല്ല മൂഡിൽ ഇരിക്കുമ്പോൾ പോലും, അച്ഛൻ അത് ഓർത്ത് കരയുമായിരുന്നു. ഒരിക്കൽ ഓണത്തിന് ഞങ്ങൾ എല്ലാവരും ഭക്ഷണമൊക്കെ കഴിഞ്ഞ് ഇരുന്ന നേരത്ത് അച്ഛൻ അൽപ്പം ഓവർ ആയിരുന്നു, അപ്പോൾ പെട്ടന്ന് അച്ഛന് തനിയാവർത്തനത്തിലെ ബാലൻ മാഷിനെ ഓർമ വന്നു, അതു പറഞ്ഞ് ഒരുപാട് വിഷമിച്ചു.
അതുപോലെ അദ്ദേഹത്തിന്റെ വലിയൊരു സ്വപ്നം സഭലമാകാതെയാണ് അച്ഛൻ യാത്രയായത്. മോഹൻലാലിനെ നായകനാക്കി ഭീഷ്മർ എന്ന ചിത്രം ഒരുക്കാനിരിക്കുമ്പോഴാണ്. ആ വിയോഗം.. അത് നടക്കാതെ പോയ അച്ഛന്റെ വലിയൊരു സ്വപ്നമാണ്. ഒരുപാട് പ്രതീക്ഷയും, കണക്ക് കൂട്ടലുകളൂം അതിന്റെ പിറകിൽ ഉണ്ടായിരുന്നു.. ലാൽ സാറിനെ ഭീഷ്മർ ആയി സ്ക്രീനിൽ അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു…
അതുപോലെ അച്ഛനും അമ്മയും തമ്മിലുള്ള ആ സ്നേഹബന്ധം അത് അതി തീവ്രമായിരുന്നു, അച്ഛന്റെ വിജയങ്ങൾക്ക് പിന്നിലെ കാരണം അമ്മ തന്നെയാണ്.. അമ്മ എപ്പോഴും പ്രാധാന്യം നൽകിയത് അച്ചനിലെ എഴുത്തുകാരനാണ്, മറ്റൊരു ടെൻഷനും അദ്ദേത്തിന് കൊടുത്തിരുന്നില്ല.. അച്ഛനെ അദ്ദേഹത്തിന്റെ സ്വാതന്ത്യത്തിന് വിട്ടിരുന്നു. അങ്ങനെ ചെയ്താൽ മാത്രമേ നല്ല സൃഷ്ട്ടികൾ ഉണ്ടാകുമായിരുന്നുള്ളു. അമ്മയായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ല്. അച്ചനോട് എല്ലാ കാര്യത്തിലും അമ്മക്ക് ഒരുപാട് കരുതലായിരുന്നു, ഇപ്പോൾ അതെ കരുതലാണ് ഞങ്ങളോടും, അമ്മയാണ് ഞങ്ങല്കും അച്ഛനും വളരാനുള്ള മണ്ണായി ഉറച്ച് നിന്നത്.
Leave a Reply