അന്ന് ഞാൻ മഞ്ജുവിന്റെ കണ്ണുകളിൽ കണ്ട ആ ഒരു തിളക്കമാണ് ഇപ്പോൾ ദേവനന്ദയിലും കാണുന്നത് ! ഭാവിയിലെ ഒരു മികച്ച കലാകാരിയായി മാറും ! മണിയൻപിള്ള രാജു പറയുന്നു !

മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ബാലതാരമാണ് ദേവനന്ദ. ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇപ്പോഴിതാ വീണ്ടും ശ്കതമായ മറ്റൊരു കഥാപാത്രവുമായി മലയാളത്തിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ്. മനു രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ‘ഗു’ ആണ് ദേവാനന്ദയുടെ പുതിയ ചിത്രം. ബെംഗളൂരുവില്‍ നിന്നും മിന്ന എന്ന പെണ്‍കുട്ടി തന്റെ മാതാപിതാക്കള്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുവാന്‍ അല്‍പ്പം അമാനുഷികതകള്‍ നിറഞ്ഞ തറവാട്ടിലെത്തുന്നതോടെ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

മണിയൻപിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാണം, ഇപ്പോഴിതാ ദേവാനന്ദയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ.. ‘മാളികപ്പുറം എന്ന സിനിമ ഞാന്‍ മനുവിനോടപ്പം കണ്ടിട്ടിറങ്ങിയപ്പോളാണ് എനിക്ക് അതിലെ കുട്ടിയെ ഹീറോയാക്കി ഒരു സിനിമ ചെയ്താല്‍ മലയാളികള്‍ എല്ലാം കാണും എന്ന് തോന്നിയത്. അത് ഞാന്‍ മനുവിനോട് പറയുകയും ചെയ്തിരുന്നു. ഇതിനുമുമ്പ് ഞാന്‍ മഞ്ജു വാര്യറെ ചൂണ്ടികാണിച്ചിട്ടാണ് ഇതുപോലെ പറഞ്ഞിട്ടുള്ളത്.

ഞാൻ ഏറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കുട്ടിയാണ് മഞ്ജു. മുമ്പ് ഞാന്‍ ആറാം തമ്പുരാന്‍ സിനിമയുടെ ഷൂട്ടിലാണ് മഞ്ജുവുമായി പരിചയപ്പെടുന്നതും എനിക്ക് ഭയങ്കര ഇഷ്ടപെടുന്നതും. അന്നെല്ലാം മഞ്ജുവിന്റെ അഭിനയവും അവരുടെ മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കാണാനും ക്യാമറയുടെ സൈഡില്‍ ചെന്നു നിക്കാറുണ്ട്. അങ്ങനെയാണ് ഞാന്‍ ഈ കുട്ടിയെ ഹീറോയിന്‍ അല്ല, നമുക്ക് ഹീറോ ആക്കിത്തന്നെ ഒരു സിനിമയെടുക്കണം എന്ന് ടി. കെ. രാജീവ്കുമാറിനോട് പറയുന്നത്.

അങ്ങനെ അപ്പോള്‍ രാജീവാണ് ഒരു കുട്ടനാടന്‍ റിവഞ്ച് സബ്‌ജെക്ട് ഉണ്ട്, നമുക്ക് അത് നന്നായി ഷൂട്ട് ചെയ്യാം എന്ന് പറയുന്നത്. അങ്ങനെയാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന സൂപ്പർ ഹിറ്റ് സിനിമ പിറക്കുന്നത്. അതുപോലെയാണ് ഞാന്‍ ദേവാനന്ദയെ പറയുന്നത്, മഞ്ജുവിനെ പോലെത്തന്നെ അഭിനയിക്കുമ്പോൾ കണ്ണുകളിലെ ആ തിളക്കം അത് അങ്ങനെ എല്ലാവർക്കും ഉണ്ടായിയെന്ന് വരില്ല, ദേവാനന്ദ വളരെ കഴിവുള്ള കുട്ടിയാണ്, ഒരു പക്ഷെ ഈ കുട്ടി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഈ സിനിമ പ്ലാന്‍ ചെയ്യില്ലായിരുന്നു. അത് സിനിമ കണ്ടാല്‍ നിങ്ങളും പറയും എന്നും മണിയൻപിള്ള രാജു പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *