
‘എന്ത് സുന്ദരിയാണ് പ്രിയ,’ ഗോപി സുന്ദറിന്റെ മുൻ ഭാര്യ പ്രിയയും മകൻ മാധവും ഒന്നിച്ചുള്ള ചിത്രത്തിന് പ്രതികരണവുമായി അമൃത ! ചിത്രം ശ്രദ്ധ നേടുന്നു !
ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ അമൃതയും ഗോപി സുന്ദറും സംസാര വിഷയമാണ്. അവർ അവരുടെ ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ്. ഇരുവരും സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്. ഗോപിയുടെ ജീവിതത്തിലെ മൂന്ന് സ്ത്രീകളും ഇന്ന് മലയാളികൾക്ക് വളരെ പരിചിതരാണ്. ആദ്യ ഭാര്യ പ്രിയ, ഈ ബന്ധത്തിൽ ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. ഈ ബന്ധം നിലനിൽക്കവേ തന്നെ അദ്ദേഹം അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിൽ ആകുകയും ശേഷം ഇപ്പോൾ അമൃത സുരേഷാണ് അദ്ദേഹത്തിന്റെ ജീവിത പങ്കാളി.
ഗോപിയുടെ മകൻ മാധവ് സുന്ദറും ഇന്ന് അച്ഛന്റെ പാത പിന്തുടർന്ന് സംഗീത മേഖലയിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഇതിനോടകം സ്വന്തമായി ഒരു പേര് നേടിയെടുക്കാനും മാധവന് കഴിഞ്ഞിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ മാധവും വളരെ സജീവമാണ്, അച്ഛന്റെ നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിക്കാറുള്ള മാധവിന് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ അമ്മക്ക് ഒപ്പമുള്ള ഒരു മനോഹര ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രം ഏറെ ശ്രദ്ധ നേടുകയും നിരവധി പേര് ചിത്രത്തിന് കമന്റുകളുമായി എത്തുകയും ചെയ്തിരുന്നു.
അതിൽ കൂടുതൽ പേരും പറഞ്ഞിരിക്കുന്നത് പ്രിയയെ കാണാൻ എന്ത് സുന്ദരി ആണെന്നും, അമ്മയ്ക്കും മക്കൾക്കും എന്നും നല്ലത് മാത്രമേ ഉണ്ടാകു എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. സന്തൂർ മമ്മി ആണോ എന്ന രസകരമായ കമന്റുകളും ലഭിക്കുന്നുണ്ട്. ഇപ്പോഴും നിയമപരമായി പ്രിയ തന്നെയാണ് ഗോപി സുന്ദറിന്റെ ഭാര്യ. ആ കൂട്ടത്തിൽ ഇപ്പോഴിതാ ആ ചിത്രത്തിന് ലഭിച്ച ഒരു പ്രതികരണമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദറിന്റെ ഇപ്പോഴത്തെ കാമുകികൂടിയായ അമൃത സുരേഷാണ് ഇപ്പോൾ ഈ ചിത്രത്തിന് ലൈക്ക് അടിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മാധവിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന അമൃത ഈ ചിത്രത്തിന് ലൈക്ക് ചെയ്യുക ആയിരുന്നു. ഇതിനുമുമ്പും മാധവ് പങ്കുവെച്ച ഇൻസ്റ്റ സ്റ്റോറി കോപ്പി അടിച്ച് അമൃത പങ്കുവെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദറുമായുള്ള ജീവിതം തുടങ്ങിയതിന് ശേഷം അമൃത വലിയ രീതിയിൽ സൈബർ ആ,ക്ര,മണങ്ങൾ നേരിട്ടിരുന്നു.
അതുപോലെ തന്നെ മാധവ് തന്റെ അച്ഛനെ കുറിച്ച് പറഞ്ഞിരുന്നതും ഏറെ ശ്രദ്ധ നേടിയിരുന്നു. അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങൾക്ക് എല്ലാം ഞങ്ങളുടെ അമ്മയാണ്. ഞങ്ങളുടെ അച്ഛന് തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അല്ലെങ്കിലും ആ മടങ്ങിവരവ് ഞങ്ങള്‍ ആരും ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. അമ്മ ഞങ്ങളുടെ ദൈവമാണ് എന്ന മാധവിന്റെ വാക്കുകൾക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.
Leave a Reply