പഴയ ചിരി തിരിച്ചുകിട്ടി ! പുതിയ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ആദ്യ ചുവടുവെപ്പ് ! സന്തോഷം അറിയിച്ച് മഹേഷ് കുഞ്ഞുമോൻ !

മലയാളികൾ ഏറെ ആരാധിച്ച ഒരു മിമിക്രി കലാകാരൻ ആയിരുന്നു ,മഹേഷ് കുഞ്ഞുമോൻ. എന്നാൽ അനുഗ്രഹീത കലാകാരൻ കൊല്ലം സുധിയുടെ വേര്പാടിന് കാരണമായ അപകടം മഹേഷ് കുഞ്ഞുമോൻ എന്ന ഈ കലാകാരന്റെയും ജീവിതം തകർത്തിരുന്നു. ബിനു അടിമാലികും കൊല്ലം സുദിക്കും ഒപ്പം മഹേഷും ആ കാറിൽ ഉണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും തിരികെ എത്തിയ മഹേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുന്നത്. അപകടം നടക്കുമ്പോൾ നല്ല ഉറക്കമായിരുന്നു. മുൻപിൽ സീറ്റിൽ പോയി മുഖം ഇടിക്കുവായിരുന്നു. തലക്ക് വിഷയം ഒന്നും ഉണ്ടായില്ല. മുഖത്ത് സ്റ്റീൽ ഇട്ടു, പല്ലിന്റെ ചികിത്സ ചെയ്യണം എങ്കിൽ മുഖത്തെ അസ്ഥി ഉറയ്ക്കണം. ലിക്വിഡ് ആയിട്ടുള്ള ഭക്ഷണം മാത്രമേ കഴിക്കാനാകൂ എന്നും മഹേഷ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഇപ്പോള്‍ മഹേഷ് വീണ്ടും തിരിച്ചുവരുകയാണ്. അതിന്‍റെ പുതിയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്ന മഹേഷിന്‍റെ ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ക്ക് വേദനയായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് ഇപ്പോൾ  മഹേഷ്. തകര്‍ന്നുപോയ പല്ലുകള്‍ ശരിയാക്കി പഴയ ചിരിയുമായി നില്‍ക്കുന്ന മഹേഷിനെ അദ്ദേഹം പങ്കുവച്ച ചിത്രത്തില്‍ കാണാം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മഹേഷ് പുതിയ ചിത്രം പങ്കുവച്ചത്. നടന്‍ സൈജു കുറുപ്പും ചിത്രത്തിലുണ്ട്.

ഇങ്ങനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ വലിയ സന്തോഷമെന്നാണ് ആരാധകർ ഏവരും പറയുന്നത്, ജൂണ്‍ അഞ്ചാം തീയതിയാണ് കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലിക്കും മഹേഷിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

കാറിൽ ഉറങ്ങുകയായിരുന്ന മഹേഷ് അപകട സമയത്ത് മുന്നിലേക്ക് മുഖം വന്നിടിക്കുകയും, മൂക്കിനും പല്ലിനും വലിയ പരിക്കുകൾ പറ്റുകയുമായിരുന്നു, കൊച്ചി അമൃത ആശുപത്രിയിലാണ് ഒന്‍പത് മണിക്കൂറോളം നീണ്ടു നിന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാണ് മഹേഷ് പിന്നീട് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സിനിമ ടിവി രംഗത്തെ അനവധിപ്പേര്‍ മഹേഷിനെ സന്ദര്‍ശിച്ച് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *