പണത്തെ കുറിച്ച് ഓർത്ത് ഒന്നും വിഷമിക്കേണ്ട ! ലോകത്ത് എവിടെ കൊണ്ടുപോയിട്ടാണെങ്കിലും ഞാൻ ശെരിയാക്കും തരും ! മഹേഷിന് ആശ്വാസം ! ഗണേഷിന് കൈയ്യടി !

അടുത്തിടെ നമ്മെ ഏറെ വേദനിപ്പിച്ച ഒരു വിയോഗമായിരുന്നു മിമിക്രി കലാകാരൻ കൊല്ലം സുധിയുടേത്. ഇപ്പോഴും ആ സത്യത്തെ ഉൾകൊള്ളാൻ കഴിയാത്തവരാണ് കൂടുതലും. എന്നാൽ അതേ കാറിൽ ഉണ്ടായിരുന്ന ബിനു അടിമാലിക്കും മിമിക്രി ലോകത്തെ യുവ സാന്നിധ്യമായി മാറിയ അനുഗ്രഹീത പ്രതിഭ മഹേഷ് കുഞ്ഞുമോനും ഉണ്ടായിരുന്നു. അപകടത്തിൽ വലിയ രീതിയിൽ പരിക്കേറ്റ മഹേഷ് നിരവധി ശസ്ത്രക്രിയകൾക്ക് ശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

അപ്രതീക്ഷിതമായ ആ അപകടത്തിൽ മഹേഷിന് കാര്യമായ രീതിയിൽ പരിക്ക് സംഭവിച്ചിരുന്നു, മുൻ നിരയിലെ പല്ലുകൾ പോയി, പെടാപാട് പെട്ട ശസ്ത്രക്രിയകൾ ഒരുപാട് നടന്നു മഹേഷിന്റെ ശരീരത്തിൽ. മുഖത്തെ എല്ലുകൾക്കും കൈക്കും പൊട്ടലുണ്ട് എങ്കിലും ജീവിതം തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ് മഹേഷ്. ഇപ്പോഴിതാ മഹേഷിനെ നേരിൽ കണ്ടു ആശ്വസിപ്പിക്കാൻ ഗണേഷ് കുമാർ എത്തിയതാണ് വലിയ വാർത്തയായി മാറുന്നത്.

ഗണേഷ് കുമാറിന്റെ ആ വാക്കുകൾ ഇങ്ങനെ, തന്റെ ശബ്ദം വളരെ കുറച്ച് ആളുകൾ മാത്രമാണ് അനുകരിക്കാറുള്ളതെന്നും അതിലൊരാൾ മഹേഷാണെന്നും പത്തനാപുരത്ത് വെച്ച് മഹേഷിനെ മുമ്പ് കണ്ടിട്ടുണ്ടെന്നും ​ഗണേഷ് കുമാർ വില്ലേജ് വാർത്തയോട് സംസാരിക്കവെ പറഞ്ഞു. പല്ലിന്റെ ചികിത്സ ചെയ്യണമെങ്കിൽ അസ്ഥി ഉറക്കണമെന്നും ലിക്വിഡ് ഭക്ഷണം മാത്രമാണ് ഇപ്പോൾ കഴിക്കുന്നതെന്നും മഹേഷ് സംസാരിക്കവെ പറഞ്ഞു. മിമിക്രി വേദികളിൽ ഒന്ന് സജീവമായി വന്ന സമയത്താണ് ങഇങ്ങനെ ഒരു ദുരന്തം ഉണ്ടായത്. അതുകൊണ്ട് സാമ്പത്തിക ഭദ്രത വളരെ കുറവായിരുന്നു.

ഇതിൽ നിന്നെല്ലാം കിട്ടുന്നതൊക്കെ കൂട്ടിവെച്ച് ഒരു വീട് പണിയണമെന്ന സ്വപ്നം ഉണ്ടായിരുന്നുവെന്നും മഹേഷ് ​ഗണേഷ് കുമാറിനോട് പറഞ്ഞു. മുഖത്ത് മാറ്റം വന്നൂവെന്നെയുള്ളൂവെന്നും മനസിന്റെ ധൈര്യം പോയിട്ടില്ലെന്നും വൈകാതെ തിരികെ വരുമെന്നും മഹേഷ് പറഞ്ഞു. തനിക്ക് പ്രിയപ്പെട്ട കലാകാരനായതിനാൽ എവിടെ കൊണ്ടുപോയിട്ടാണെങ്കിലും മഹേഷിനെ പഴയരീതിയിലേക്ക് കൊണ്ടുവരുമെന്ന ഉറപ്പ് നൽകിയാണ് ​ഗണേഷ് കുമാർ മടങ്ങിയത്. ഏറ്റവും കൂടുതൽ ഞാൻ‌ ഇഷ്ടപ്പെടുന്നത് കലാഭവൻ മണിയെയും കോട്ടയം നസീറിനെയുമാണ്. അതുപോലെ തന്നെ മഹേഷിന്റെ പ്രകടനം കണ്ടും എനിക്ക് അത്ഭുതം തോന്നിയിരുന്നു.

അങ്ങനെ ഉള്ളപ്പോൾ അവനെ ഈ അവസ്ഥയിൽ വന്നു കണ്ടു വേണ്ട സഹായങ്ങൾ ചെയ്യേണ്ടത് എന്റെ കടമാണ്. അവന്റെ പല്ലിന്റെ കാര്യത്തിൽ വിഷമിക്കേണ്ട.. അത് എവിടെ കൊണ്ടുപോയിട്ടായാലും ഞാൻ‌ ശരിയാക്കി തരും. പണത്തെപറ്റി ചിന്തിക്കേണ്ട. സമാധാനമായി ഇരിക്കൂ.. എല്ലാം ഞാൻ ഏറ്റു. നല്ല ചികിത്സ മഹേഷിന് ഞാൻ കൊടുക്കും. മനസിന് ധൈര്യമുണ്ടായാൽ മതി. പഴയ ആളായി മഹേഷ് തിരിച്ച് വരും. ആരും പറയുന്നത് കേട്ട് അങ്ങോട്ടും ഇങ്ങോട്ടും ചികിത്സയ്ക്ക് പോകരുതെന്നും, ഗണേഷ് കുമാർ മഹേഷിനോട് ​പറഞ്ഞു. ഗണേഷ് കുമാറിന്റെ ഈ നല്ല മനസിന് കൈയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *